കേരളം ഒരു സംസ്കൃത സംസ്ഥാനമാണെന്നാണ് നാം വിധിവശാല്‍ ധരിച്ചുവശായിരിക്കുന്നത്. ഭൂപരിഷ്ക്കരണം മുതല്‍, സചേതനമായ വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ കടന്നുവന്നിട്ടുള്ള ഒരു ജനത എഴുപതുകളെക്കുറിച്ചോര്‍ത്താണ് ഇന്നും ഊറ്റം കൊള്ളുന്നതെന്ന് നാം അപ്പോഴും സ്വയം തിരിച്ചറിയുന്നില്ല. എഴുപതുകളും, എണ്‍പതുകളും നമുക്കു തന്നുപോയ വസന്തങ്ങളുടെ ഇടിമുഴക്കങ്ങളടക്കം നമുക്ക് മനോഹരമായൊരു ഗൃഹാതുരതയാണ് ഇന്ന്. നാം അതില്‍ എങ്ങിനെയൊക്കെ വ്യാകരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ഓര്‍മ്മകളുടെ ആവേശങ്ങള്‍ കെട്ടടങ്ങുമ്പോള്‍ സ്വയം വിശകലനം ചെയ്യേണ്ടതാണ്. ഭൂതകാലം കുടിച്ച് എത്രകാലം ഒരു ജനതക്ക് ജീവിക്കാനാവും. അന്നംതേടി കേരളം വിട്ടുപോയ പരകോടി ജന്മങ്ങളത്രയും ജീവന്‍ നിലനിര്‍ത്താന്‍ ചേര്‍ത്ത്പിടിക്കുന്ന ഒറ്റമൂലി അവന്റെ ഗൃഹാതുരതയാണ്.
"1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത,ആരോഗ്യം,കുടുംബാസൂത്രണം, തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ "കേരളമോഡല്‍" എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്. "
ഇത്രയും വാക്കുകള്‍ കേരളത്തെപറ്റി വിക്കീപിഡിയ പറയുന്നതാണ്. രണ്ടായിരത്തിപതിനൊന്നില്‍ നമുക്ക് ഈവാക്കുകള്‍ വെറും വിക്കീപീഡിയയിലൂടെ വായിച്ചുപോകാനുള്ളതാണ്. അതില്‍ പറഞ്ഞ കേരളമോഡല്‍ ഇന്നതതെ അവസ്ഥയില്‍ എന്താണ്. സദ്ദാം ഹുസൈനെ തൂക്കി കൊന്നാലും നാം ഹര്‍ത്താല്‍ നടത്തുമെന്നുള്ളതോ? അതോ നിരീക്കാത്തത് ചെയ്‌താല്‍ അധ്യാപകന്റെ കൈവെട്ടുമെന്നുള്ളതോ? നമ്മുടെ സാക്ഷരത പള്ളിക്കാര്‍ക്കുള്ള വരുമാനമാര്‍ഗ്ഗം മാത്രമാണിന്ന്‍. അമ്പലവും പള്ളിയുംപോലെ മതം, വിദ്യാഭ്യാസവും കൃഷിചെയ്തു തുടങ്ങിയിരിക്കുന്നു. ആരോഗ്യ രംഗത്തെകുറിച്ച് പരാമര്‍ശിക്കാന്‍ വളരെയധികം ഉചിതമായ ഒരു സമയത്താണ് ഇത് കുറിക്കുന്നത്. മുന്‍മന്ത്രി ശ്രീമതി ടീച്ചറെക്കാളും മോശമായൊരു ആരോഗ്യമന്ത്രിയെ നമുക്കിനി കിട്ടാനില്ലെന്ന്‍ പത്തുനൂറ്റിയിരുപതു ദിവസം മുമ്പുവരെ വിശ്വസിച്ചവരാണ് നാം. എന്നാല്‍ വിശ്വാസം അതല്ലേഎല്ലാം എന്ന പരസ്യവാചകത്തെപ്പോ ലും ലജ്ജിപ്പിച്ചുകൊണ്ട് ഉത്തമനായ ശ്രീമാന്‍ അടൂര്‍ പ്രകാശ് എന്ന ഡിസ്റ്റിലറി മുതലാളിയെ അവതരിപ്പിക്കാന്‍ വലതുപക്ഷത്തിനായി. എന്ത് കൊണ്ട് ഡോക്ടര്‍ ബി. ഇക്ബാലിനെപോലുള്ള ഹൃദയവും തലചോറുമുള്ള ഒരാളെ ഇടതുപക്ഷത്തിനു പോലും ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാന്‍ കഴിഞ്ഞില്ല. മുന്‍മന്ത്രി ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗതെറാപ്പി അറിയാത്തവര്‍ "ശ്രീമതി ടീച്ചര്‍" എന്ന് യുട്യൂബില്‍ ഒന്ന് തിരയൂ. ഒരു ടീച്ചറാവാനുള്ള പരിജ്ഞാനം പോലും അവര്‍ക്കില്ലെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും. ജനാധിപത്യം ചിലര്‍ക്ക് ചിലപ്പോള്‍ മഹാ ഭാഗ്യങ്ങളാണ് വരുത്തിവെക്കുന്നത്. ഈ മഹാഭാഗ്യത്തിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് പട്ടിക വകുപ്പ് മന്ത്രി ജയലക്ഷ്മിയുടെത്. വലതു പക്ഷത്തു തെരഞ്ഞെടുക്കപ്പെട്ട വനിതാ സ്ഥാനാര്‍ഥികള്‍ ഒന്ന് പോലും ഉണ്ടായില്ലെന്നതാണ് ജയലക്ഷ്മിയുടെ യോഗ്യത! രോഗത്തെ ദയവുചെയ്ത് രാഷ്ട്രീയ വല്ക്കരിക്കരുതെന്നൊരു ഉപദേശം ആരോഗ്യമന്ത്രി എലിപ്പനി വിഷയത്തില്‍ ഇന്ന് ഉരുവിട്ടിട്ടുണ്ട്. പ്രിയപ്പെട്ട സര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എലിപ്പനി ബാധിച്ചു കേരളത്തില്‍ മരിച്ചിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാലോ?
ഇനി കുടുംബാസൂത്രണം. "നാം രണ്ട് നമുക്ക് രണ്ട് " എന്ന മലയാളിയുടെ ബോധത്തിലേക്ക് വാര്‍ന്നുവീണ ഒരു കുടുംബാസൂത്രണ സംഹിത ഉണ്ടായിരുന്നു നമുക്ക്. വിവരമുള്ളവര്‍ അതിനെ " നം ഒന്ന് നമുക്കൊന്ന് " എന്നൊരു അണുകുടുംബ സംഹിതയിലേക്ക് തര്‍ജ്ജിമ ചെയ്തു വരികയായിരുന്നു. അത് നമ്മുടെ ഒരു സംസ്ക്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു ഒരളവുവരെ. തൊഴിലില്ലായ്മ എന്നിട്ടും നമുക്കിടയില്‍ വല്ലാത്ത ഉയര്‍ന്ന അനുപാതത്തിലാണ്. ഉരുവിലും കള്ളലോഞ്ചിലും കയറി രക്ഷപ്പെട്ട് പോയവര്‍ പെട്രോള്‍ കുഴിച്ചെടുക്കുന്നിടങ്ങളില്‍ എത്തിപ്പെട്ടി ല്ലായിരുന്നെങ്കില്‍ കേരളം ഇന്നെന്താവുമായിരുന്നു. ഭീകരവാദം ഏത് തോതിലായിരുന്നു നമുക്കിടയില്‍ നഖമാഴ്തുമായിരുന്നത്. തത്വത്തില്‍ പെട്രോള്‍ അവതരിച്ച നാട്ടിനെക്കാള്‍ അതിന്റെ പ്രയോജനം കിട്ടിയത് കേരളത്തിനാണ്. കമ്മ്യൂണിസമല്ല കേരളത്തെ രക്ഷിച്ചത് ഗള്‍ഫുനാടുക ളിലെ മണ്ണിനടിയിലെ പെട്രോളാണെന്നു ഞാന്‍ പറയും. (കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും, വൈകിയാണെങ്കിലും അതു മനസ്സിലാക്കിയിരിക്കു ന്നു. അല്ലെങ്കില്‍ ഒരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചാനല്‍ റിയാലിറ്റി ഷോ ഫൈനല്‍ അവതരിപ്പിക്കാനുള്ള വേദി എങ്ങിനെ ദുബായ് എന്ന, എണ്‍പതുകളില്‍ കമ്മ്യൂണിസ്റ്റുകാരന്‍ അഭിസംബോധന ചെയ്ത ഒരു ബൂര്‍ഷ്വാ നഗരത്തിനാകും!) അതിന്റെ അടിസ്ഥാനത്തില്‍ നാം നമ്മുടെ രുചിശീലം മുതല്‍ ലൈംഗികശീലം വരെമാറ്റിപ്പണിതു.
ആവഴിക്കു നാളേക്കുള്ള നമ്മുടെ പലകണ്ണുകളും അടഞ്ഞുപോയി. മുന്‍പേ രണ്ട്കുട്ടികള്‍ എന്ന നിലയില്‍ നാം സംവിധാനം ചെയ്തിരുന്ന കുടുംബബോധത്തെ ഒരു കുഞ്ഞ് എന്ന നിലയിലേക്ക് പരാവര്‍ത്തനം ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിട്ട് കാലമേറെയായി. തൊഴില്‍,ഭൂമി, ജലം,എന്നിവയുടെ ദൌര്‍ലഭ്യത.... ആരോഗ്യരംഗത്തെ പിടുപ്പുകേട്, വൈദ്യതി ക്ഷാമം,ആഗോള സാമ്പത്തിക പ്രതിസന്ധി, എന്നിവയൊക്കെ മുന്‍ നിര്‍ത്തിയാണ് നാം ഇനി കുടുംബത്തെ സംവിധാനം ചെയ്യേണ്ടത്. എരിവിനു വേണമെങ്കില്‍ സ്വര്ണ്ണത്തിന്റെ വിലയും കൂടെ കണക്കാക്കാം.
മേല്‍പറഞ്ഞതൊന്നും കേരളത്തില്‍ ഒരിക്കലും നേരെയാകാത്തവിധം താറുമറായിക്കിടക്കുകയാണ്. ഇതിനെ നേരാംവണ്ണം ശരിയാക്കാനാവാത്ത വിധം നമ്മുടെ പൌരബോധം കേട്ട്പോയിരിക്കുന്നു. രാഷ്ട്രീയക്കാരന് ഭരിക്കുക, ആജ്ഞാപിക്കുക, എതിരാളിയെ കുറ്റം പറയുക,ഹര്‍ത്താല്‍ നടത്തുക, എന്നതില്‍ കവിഞ്ഞു നമ്മുടെ രാഷ്ട്രീയം ഒന്നും നല്‍കുന്നില്ല.
ഉദാഹരണത്തിന്, കൊതുകിനെ നശിപ്പിക്കാന്‍ ഡി. വൈ. എഫ്. ഐ. ഈ വര്ഷം എന്ത് ചെയ്തു?
എലികളെ നശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് എന്ത് ചെയ്തു?
മാലിന്യ സംസ്ക്കരണത്തിന് കേരളത്തിലെ അദ്ധ്യാപക സംഘടനകള്‍ എന്ത് ചെയ്തു... ചുരുങ്ങിയത് ഒരു ബോധവല്‍ക്കരണമെങ്കിലും? (സെന്സസ്സെടുക്കാനും, തെരഞ്ഞെടപ്പ് പ്രക്രീയക്കും ഇവര്‍ പോകുന്നത് അതിന്റെ സാമ്പത്തിക ഫലം ഓര്‍ത്തുകൊണ്ട് മാത്രമാണ് ) ഈ ചോദ്യം ആരോട് ചോദിച്ചാലും കേള്‍ക്കുന്നവന്‍ പൊട്ടിച്ചിരിച്ചു പോകും. അതേ സമയം ഇവര്‍ ആരോഗ്യമന്ത്രിയെ വഴിയില്‍ തടയും! അപ്പോള്‍ കര്‍മ്മം എന്നത് ഞാന്‍ ചെയ്യേണ്ടുന്നതല്ല മറ്റാരോ ചെയ്യേണ്ടാതാണെന്ന അലമ്പ് വിശ്വാസത്തില്‍ കുടുങ്ങിക്കിടക്കുകയാണ് നാം. തത്വത്തില്‍ നമ്മുടെ യുവജനങ്ങളെ പ്രസ്ഥാനങ്ങളില്‍ കുരുക്കിയിട്ട് അവരുടെ പൌരബോധ ത്തെ ഊറ്റിക്കളയുകയാണ് നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ ചെയ്യുന്നത്. ഒരു ഉദാഹരണം കൂടിവെക്കട്ടെ. ഒരു മുന്നണിക്കും വേണ്ടാതെ കെ. മുരളീധരന്‍ ഫുട്പാത്തില്‍ കിടന്നുറങ്ങിയ കാലത്തുപോലും പേരിനെങ്കിലും ഏതെങ്കിലും ഒരു അനുയായിയെ എങ്കിലും വിളിച്ച് ഒന്നിച്ചു ഒരു സര്‍ക്കാര്‍ ആശുപത്രി അല്ലെങ്കില്‍, ഏതെങ്കിലും ഒരു കെ. എസ്. ആര്‍. ടി. സി. മൂത്രപ്പുര കഴുകിയതായി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? താന്‍ കോണ്ഗ്രസ്സി ല്‍ ചേര്‍ന്നാലേ ജനസേവനം നടത്താനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടൂ എന്നാണീ എക്സ്. ഗള്‍ഫുകാരന്‍ വിചാരിച്ചത്. അപ്പോള്‍ മേലപ്പറഞ്ഞ ക്രീയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആള്‍ ആരാണ് ?
രണ്ട് വര്ഷം മുന്‍പേ കെ. സി. ബി. സി. സന്താനങ്ങളെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇടയന്‍മാരോട് ഒരു ആഹ്വാനം നടത്തിയിരുന്നു. സ്വന്തം അനുയായികളെ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പ്രത്യക്ഷന്യായം. അതുവഴി കേരളത്തില്‍ ഒരു സമ്മര്‍ദ്ദശക്തിയാവുക എന്നതും, തങ്ങള്‍ കെട്ടിവെച്ച പള്ളിക്കൂടങ്ങളിലേക്ക് കാശെണ്ണിവാങ്ങി പണപ്പെട്ടിനിറക്കാന്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നതും പരോക്ഷലക്ഷ്യ വും. അതു ഫലംകണ്ടോ എന്ന് ഒരു സര്‍വേയും നമുക്ക് വിവരം തന്നില്ല. എന്നാല്‍ ഇതിലേറെ ഭീകരമായ വസ്തുത ഈ പ്രസ്താവനയെ അപലപിക്കാ ന്‍ കേരളത്തില്‍ ഒരു രാഷ്ട്രീഷയകക്ഷിയും ഇല്ലാതെപോയി എന്നതാണ്. വോട്ടുബാങ്കില്‍ കണ്ണിട്ടുനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളില്‍ ആര് ഈ പൂച്ചക്ക് മണി കെട്ടും? ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സഭ ആഴ്ചയില്‍ അഞ്ചു ദിവസ്സമെങ്കിലും അവധിനല്‍കി ഇണകളെ വീട്ടിലിരുത്ത ണം എന്നൊരു ഇടയലേഖനം ഇറക്കാന്‍ നോക്കുന്നേരത്താണ് പുതിയ "വുമണ്സ് കോഡ് ബില്‍ " എന്നൊരു സാധനം പുറപ്പെട്ടു വരുന്നത്. അതായത് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരില്‍ നിന്നും പിഴയീടാക്കാനുള്ള വകുപ്പുള്ളതും സ്ത്രീകളുടെതും, കുട്ടികളുടെതുമായ ക്ഷേമത്തിനായുള്ള ഒരു സാധനം സാക്ഷാല്‍ കൃഷ്ണയ്യര്‍ വക അവതരിക്കുന്നത്.
ജനസംഖ്യ വര്‍ദ്ധനനവിനെതിരെ കര്‍ശന നിലപാടുകളുള്ള, രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്കെണ്ടതില്ലെന്നുള്ള പ്രസ്തുത ബില്‍ തികഞ്ഞ സാമൂഹികനീതി പ്രധാനംചെയ്യുന്നത് തന്നെയാ ണ്. ലോകത്തു മുഴുവനും ഇന്ന് പ്രത്യേകിച്ച് ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണം കര്കശമായ നിയമവിധേയമാക്കി മാറ്റെണ്ടുന്ന കാലം കഴിഞ്ഞു. ലോകം ഒരു ആഗോളഗ്രാമമായി പരിണമിച്ചുകൊണ്ടിരിക്കു മ്പോള്‍ ഒരു കുഞ്ഞെങ്കിലും ഇന്ത്യയില്‍ പിറക്കാതിരിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ് ഇന്ത്യമാത്രമല്ല ലോകം മുഴുവനുമാണ്. ആ കുഞ്ഞ് ചെയ്യേണ്ടുന്ന തൊഴിലില്‍ ഇടപെടാന്‍ ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും കുഞ്ഞുങ്ങള്‍ പറന്നു വരും. ഇന്ത്യപോലൊരു ദരിദ്രരാജ്യത്ത് കുടുംബാസൂത്രണം ശക്തമായി നടപ്പാക്കാന്‍ അടിയന്തിരാവസ്ഥപോലെരു കറുത്ത കാലഘട്ടം വേണ്ടിവന്നു.അടിയന്തിരാവസ്ഥ കൊണ്ട് രാജ്യത്തി നുണ്ടായ ഒരേഒരുമെച്ചം അത് മാത്രമായിരിക്കാം ഒരു പക്ഷെ. ഇതില്‍ തന്നെ ചില ദുരന്തങ്ങള്‍ വന്നു പെട്ടിട്ടുണ്ടെങ്കിലും.
എന്നാല്‍ ഈ പുതിയ ബില്ലിനെതിരെ സഭകള്‍ ഇളകിത്തുടങ്ങി. കൂടുതല്‍ തവണ ഗര്‍ഭംധരിക്കുന്ന സ്ത്രീകളോടും, കൂടുതല്‍ തവണ അണ്ഡ വിക്ഷേപണം നടത്തുന്ന പുരുഷന്മാരോടുമാണ് സഭക്കിപ്പോള്‍ കൂടുതല്‍ ഇഷ്ടം... അവന്‍ സത്യവിശ്വാസി.. നല്ല ഇടയന്‍ ... സ്വാശ്രയസ്കൂളുകള്‍ക്ക് കുട്ടികളെ ഉണ്ടാക്കിക്കൊടുക്കലല്ല തങ്ങളുടെ ജോലി എന്ന് കൃസ്ത്യന്‍ സമുദായത്തിലെ വിശ്വാസികള്‍ ഉച്ചത്തില്‍ പറയേണ്ടുന്ന കാലം അതി ക്രമിച്ചു. കെസിബിസി.യുടെ അല്മായകമ്മീഷന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്ന് നോക്കൂ...
"ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ സ്വകാര്യതയോടുമുള്ള വെല്ലുവിളിയാണ് രണ്ടു കുട്ടികള്‍ എന്നത് നിര്‍ബന്ധമാക്കുകയും, അത് ലംഘിച്ചാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കപ്പെടുക മാത്രമല്ല, പിഴയും ജയില്‍ശിക്ഷയും വേണമെന്നുമാണ് ശുപാര്‍ശ. നിക്ഷിപ്ത താത്പര്യമുള്ള ചിലരോട് മാത്രം ചര്‍ച്ചകള്‍ നടത്തിയാ ണ് ഏകപക്ഷീയമായി സമിതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്.
മാതാപിതാക്കളുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന വിമന്‍സ് കോഡ് ബില്‍ തള്ളിക്കളയുന്നതോടൊപ്പം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന നിയമപരിഷ്‌കരണ സമിതിതന്നെ പിരിച്ചുവിടണമെന്നും അല്മായകമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആവശ്യപ്പെട്ടു."
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശ്വാസങ്ങള്‍ക്കും ജീവന്റെ മൂല്യങ്ങള്‍ക്കുംനേരെ വെല്ലുവിളി ഉയര്‍ത്തുന്നതും മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതുമാണെന്ന് സീറോമലബാര്‍ സഭ അല്മായകമ്മീഷന്‍ സെക്രട്ടി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിമന്‍സ് കോഡ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ തള്ളണമെന്നും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായി നേരിടുമെന്നും സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
ഈ വാദത്തിലെ ജീവന്റെ മൂല്യങ്ങള്‍ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്നതും, മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കു ന്നതുമാണ് എന്ന വരികളെ ഒന്ന് വിശകലനം ചെയ്തുനോക്കൂ. സ്വന്തം വിശ്വാസികള്‍ എത്ര പ്രസവിക്കണമെന്നു നിശ്ചയിക്കാന്‍ മെത്രാന്‍മാര്‍ ക്കെന്ത് അധികാരം... ഈ വിളമ്പരത്തിലൂടെ സഭക്ക് അധികംകിട്ടുന്ന ക്രൈസ്തവ സന്താനങ്ങളെ സഭകള്‍ നിരുപാധികം ഏറ്റെടുക്കുമോ? മെത്രാന്‍മാര്‍ക്ക് കുടിപാര്‍ക്കാന്‍ അരമനയും, ഭുജിക്കാന്‍ വിശ്വാസികളുടെ ബാങ്ക് ബാലന്സുമുണ്ട്. എന്നാല്‍ സാദാവിശ്വാസികളുടെ സ്ഥിതിയെന്താ ണ് ?അനുദിനം ഇടവകകളില്‍ മരിച്ചു ജീവിക്കുന്ന സമുദായക്കാരെ ചേര്‍ത്തു പിടിക്കാനാണ് തിരുമേനിമാര്‍ ഇറങ്ങിപ്പുറപ്പെടെണ്ടത് അല്ലാതെ ചാനല്‍ ചര്‍ച്ചകള്‍ക്ക് കോളം തികക്കാന്‍ സന്ധ്യാനേരത്തു തിരുമുഖം കാണിക്കാന ല്ല. മെത്രാന്‍ന്മാരുടെ ഈ വിളംബരത്തില്‍ ദൈവഹിതം ഒട്ടുമില്ല, മറിച്ചു വ്യാപാരഹിതം മാത്രമാണെന്ന് തിരിച്ചറിയാന്‍ രാവേറെ വിയര്ക്കെണ്ട തില്ല. ഇത്തരം പ്രഖ്യപനങ്ങളിലൂടെ സീറോമലബാര്‍ സഭ അക്ഷരാര്‍ഥ ത്തില്‍ സീറോ ആയിത്തീരുന്നു. സംപൂജ്യരായ തിരുമേനിമാര്‍ വെറും പൂജ്യമായിമാറുന്നു.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശ്വാസങ്ങള്‍ക്കും ജീവന്റെ മൂല്യങ്ങള്‍ക്കുംനേരെ വെല്ലുവിളി ഉയര്‍ത്തുന്നതും മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതുമാണെന്ന് സീറോമലബാര്‍ സഭ അല്മായകമ്മീഷന്‍ സെക്രട്ടി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിമന്‍സ് കോഡ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ തള്ളണമെന്നും തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായി നേരിടുമെന്നും സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
ഈ വാദത്തിലെ ജീവന്റെ മൂല്യങ്ങള്‍ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്നതും, മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കു ന്നതുമാണ് എന്ന വരികളെ ഒന്ന് വിശകലനം ചെയ്തുനോക്കൂ. സ്വന്തം വിശ്വാസികള്‍ എത്ര പ്രസവിക്കണമെന്നു നിശ്ചയിക്കാന്‍ മെത്രാന്‍മാര്‍ ക്കെന്ത് അധികാരം... ഈ വിളമ്പരത്തിലൂടെ സഭക്ക് അധികംകിട്ടുന്ന ക്രൈസ്തവ സന്താനങ്ങളെ സഭകള്‍ നിരുപാധികം ഏറ്റെടുക്കുമോ? മെത്രാന്‍മാര്‍ക്ക് കുടിപാര്‍ക്കാന്‍ അരമനയും, ഭുജിക്കാന്‍ വിശ്വാസികളുടെ ബാങ്ക് ബാലന്സുമുണ്ട്. എന്നാല്‍ സാദാവിശ്വാസികളുടെ സ്ഥിതിയെന്താ ണ് ?അനുദിനം ഇടവകകളില്‍ മരിച്ചു ജീവിക്കുന്ന സമുദായക്കാരെ ചേര്‍ത്തു പിടിക്കാനാണ് തിരുമേനിമാര്‍ ഇറങ്ങിപ്പുറപ്പെടെണ്ടത് അല്ലാതെ ചാനല്‍ ചര്‍ച്ചകള്‍ക്ക് കോളം തികക്കാന്‍ സന്ധ്യാനേരത്തു തിരുമുഖം കാണിക്കാന ല്ല. മെത്രാന്‍ന്മാരുടെ ഈ വിളംബരത്തില്‍ ദൈവഹിതം ഒട്ടുമില്ല, മറിച്ചു വ്യാപാരഹിതം മാത്രമാണെന്ന് തിരിച്ചറിയാന്‍ രാവേറെ വിയര്ക്കെണ്ട തില്ല. ഇത്തരം പ്രഖ്യപനങ്ങളിലൂടെ സീറോമലബാര്‍ സഭ അക്ഷരാര്‍ഥ ത്തില്‍ സീറോ ആയിത്തീരുന്നു. സംപൂജ്യരായ തിരുമേനിമാര്‍ വെറും പൂജ്യമായിമാറുന്നു.
ഇതിനെ പിന്താങ്ങി ജനാധിപത്യ മഹിളാ അസോസിയേഷന്‍വക ശ്രീമതി ഷൈലജടീച്ചര്‍ രംഗത്ത് വന്നുകഴിഞ്ഞു. ഈ പരിഷ്ക്കരണം സ്ത്രീത്വത്തിനെതിരാണെന്നാണ് അവരുടെ വാദം. രണ്ട് കുഞ്ഞുങ്ങള്‍ മാത്രമേആകാവൂ എന്ന നിയമം ഒരു പൊതുസമൂഹത്തില്‍ എങ്ങിനെ സ്ത്രീകളുടെമാത്രം പ്രശ്നമാകും. എക്സ്പ്രസ് ഹൈവേ വന്നാല്‍ കേരളം രണ്ടായിമുറിഞ്ഞുപോകും എന്ന് പ്രസ്താവിച്ച ഒരു രാഷ്ട്രീയ കക്ഷിയില്‍നിന്നും, അത് അവരുടെ അവസാനത്തെ വിഡ്ഢിത്വമായിരിക്കുമെന്നു വിശ്വസിച്ച നമ്മളാണ് കോമാളികള്‍. പോരാതെ ഇരുപത് വയസ്സിനു ശേഷം ആദ്യത്തെ കുഞ്ഞിനു ജന്മംനല്കുന അമ്മമാര്‍ക്ക് അമ്പതിനായിരംരൂപ പാരിതോഷികം നല്‍കാനുള്ള ഒരു നിര്‍ദേശവും ബില്ലിലുണ്ട്. കുട്ടികളുടെ ക്ഷേമത്തിനായി സംസ്ഥാന കമ്മീഷന്‍, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് ഷെല്‍ട്ടര്‍ ഹോം എന്നിവയും നിര്‍ദേശങ്ങളിലുണ്ട്. സ്‌കൂള്‍ പ്രവേശനസമയത്ത് തലവരിപ്പണം ഈടാക്കുന്നതും മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അഭിമുഖത്തിന് വിധേയമാക്കുന്നതും തടയണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെടുന്നു. ഇതിന് നേരെ തിരുമേനിമാരോ, ടീച്ചര്മാരോ, കണ്ണടച്ചിട്ട് കാര്യമില്ല. കേരളത്തിലെ കോടാനുകോടികള്‍ ഈ ബില്ലിനെ നെഞ്ചേറ്റും. ഷൈലജടീച്ചരുടെ പ്രശ്നം ഈ കാണുന്നതൊന്നുമല്ല. ഒന്ന്, ഉമ്മന്‍ചാണ്ടി കൊണ്ടുവരുന്നതെന്തായാലും എതിര്‍ക്കുക.
രണ്ട്, ഈവിധം ഒരു പ്രസ്താവനയിലൂടെ ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും , പ്രീണിപ്പിച്ചു കൂടെ നിര്‍ത്തുക..
ഇത് പാര്‍ട്ടിയുടെ ബുദ്ധിയാണ്. ഈ വിഷയത്തില്‍ പൊതുവേ പുരോഗമാനക്കാരെന്നു നടിക്കുന്ന ഇടതുപക്ഷത്തിനു നേരിട്ടിറങ്ങാന്‍ കഴിയില്ല, പകരം അടുക്കളച്ചുവരിലെ ആണിയില്‍തൂക്കിയ ഷൈലജടീച്ചര്‍ എന്ന ചട്ടുകത്തെ ഉപയോഗിച്ചു എന്ന് മാത്രം. ഈ വിഷയത്തോട് കേരളത്തിലെ ഓരോ സംഘനയും എങ്ങിനെ പ്രതികരിക്കുന്നു എന്ന് നോക്കിമാത്രം നമുക്ക് അവരെ വിലയിരുത്താനവും. കാരണം ഭൂപരിഷ്ക്കരണ നിയമത്തിനു ശേഷം കേരളത്തില്‍ നമുക്ക് മുമ്പിലുള്ള ഏറ്റവും നല്ല ഒരു നിയമ പരിഷ്ക്കരണമാണിത്.
ഇപ്പോള്‍തന്നെ രണ്ടിലധികം കുഞ്ഞുങ്ങളുള്ളവര്‍ക്ക് നേരെ ഒരു നെറ്റിചുളിപ്പ് നമ്മുടെ സമൂഹത്തിലുണ്ട്. സാമൂഹിക ബോധവും, വിദ്യാഭ്യാസവുമില്ലാത്തവരെ നിലക്ക് നിര്‍ത്താനാണ് സാധാരണഗതിയില്‍ നിയമം കൊണ്ടുവരുന്നത്. അതിനെ തുരംഗം വെക്കാന്‍ ഒരച്ചനേയും അനുവദിച്ചു കൂടാ. അത് പള്ളിയിലെ അച്ഛനായാലും ശരി വീട്ടിലെ അച്ഛനായാലും ശരി.
ഈ ബില്‍ മനുഷ്യത്വത്തിനെതിരാണെന്ന്‍ സ്ഥാപിക്കുന്ന തിരുമേനിമാര്‍, കന്യാസ്ത്രീകളെ വിവാഹിതരാവാന്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുകയാണ് വേണ്ടത്. കന്യാസ്ത്രീകള്‍ വിവാഹിതരായാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്. കന്യാമറിയവും ഒരമ്മയായിരുന്നില്ലേ.. ആ തിരുരൂപത്തിന് മുമ്പില്‍ മുട്ട്കുത്തുമ്പോള്‍ തനിക്കു വിലക്കപ്പെട്ട മാതൃത്വമോര്‍ത്തു സ്വയം ചുരക്കാത്ത മാറിടമുള്ള ഒരു കന്യാസ്ത്രീപോലും ഒരു സഭയിലും ഉണ്ടാവില്ല. ആ വിശുദ്ധ നേരത്ത് ജീസസ് അവരുടെ ഓരോരുത്തരുടെയും കുഞ്ഞാണ്. പുറമേ നിന്നു നോക്കുന്ന നാം ആ വേദനയെ പ്രാര്‍ത്ഥന എന്ന് തെറ്റിവായിക്കുന്നു. ചാരിറ്റിക്ക് കുടുംബം ഒരു തടസ്സമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. വീട്ടിലെ കാവല്‍ നായക്ക് ശ്രദ്ധ മാറിപ്പോകാതിരിക്കാന്‍ വരിയുടച്ച് കളയുന്നതിനു സമമാണിത്. മറിച്ച് ഒരു കുടുംബം അവര്‍ക്കുമുണ്ടാവുമ്പോള്‍ ചില ഗുണങ്ങള്‍ കൂടിയുണ്ട് താനും! ആശ്രമമുറ്റത്തെ കിണറ്റിലേയും, വെള്ളച്ചാലുകളിലേയും, കന്യാമരണങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും അറുതിയുണ്ടാവും. തിരുമേനിമാര്‍ തലയറഞ്ഞു ചിന്തിക്കേണ്ട വിഷയം ഇതാണ്.
കേരളത്തില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള ജില്ല മലപ്പുറമാണ്. എന്ത് കൊണ്ട്? കെ. സി. ബി. സി. രണ്ട് വര്ഷം മുന്‍പേ വിളംബരം ചെയ്ത സന്താനവര്‍ധന പ്രഭാഷണം മലപ്പുറത്ത് വര്‍ഷങ്ങള്‍ക്കു മുമ്പെ മുസ്ലീംപള്ളികളില്‍ മൊല്ലാക്കമാര്‍ നടത്തി വന്നിരുന്നു. നേതാക്കന്‍മാര്‍ക്ക് വേണ്ടിയിരുന്നത് സാമുദായികവോട്ടുകള്‍ ഇരട്ടിപ്പിക്കുക എന്നത് മാത്രമായിരുന്നു. ഇങ്ങനെ അഞ്ചുവര്ഷംകൂടുമ്പോള്‍ വോട്ടുചെയ്യാന്‍ വേണ്ടി മാത്രം ജനിപ്പിച്ച ഒരു ആള്‍ക്കൂട്ടത്തെ ദുരന്തമാക്കാതെ നെഞ്ഞോട് ചേര്‍ത്തു പിടിച്ചത് അറബ് നാടുകളിലെ പെട്രോമണി മാത്രമാണ്. ഭരണപക്ഷത്തായത് കൊണ്ട് മാത്രമാണ് കുഞ്ഞാലിക്കുട്ടി ഈ ബില്ലിനെതിരെ ഒന്നും പറയാതിരിക്കുന്നത്. അല്ലെങ്കില്‍ ഈ ബില്ല് ഹറാമാണെന്ന് കാച്ചിക്കളഞ്ഞേനെ.
തിരുമേനിമാര്‍ ആദ്യം കുട്ടികളെ ഉണ്ടാക്കാന്‍ പറയും, പിന്നെ തലവരി ചോദിക്കും, ഗത്യന്തര മില്ലതാവുന്നവരോട് അരമനയിലേക്കു പോരൂ വെള്ളക്കുപ്പായം തരാം എന്ന്പറയും ... വെള്ളാപ്പള്ളി നടേശനും, സുകുമാരന്‍നായരും ഇങ്ങനെ സ്വന്തം വര്ഗ്ഗത്തോട് സന്താനവര്‍ധനവിന് വേണ്ടി ഒരു വാറോല ഇറക്കിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താണ്? കൃസ്ത്യാനികളെല്ലാം കേരളാകോണ്ഗ്രസ്സിനു വോട്ടുചെയ്യുന്നതും, സന്താന വര്‍ധനവിലൂടെ, കേരളത്തെ കൃസ്ത്യാനികള്‍ പിടിച്ചടക്കുന്നതുമാണ് കേരളത്തിലെ തിരുമേനിമാര്‍ സ്വപ്നംകാണുന്നത്. കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ അത്തരം ഒരു വിഷം കുത്തിനിറക്കാന്‍ അമ്പലങ്ങളിലെ ശാന്തിക്കാരനാവാത്തിടത്തോളം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. അതു കൊണ്ടാണ് കേരളത്തില്‍ ഒരിടത്തും ബി. ജെ. പി. ഇന്നും പറ്റ് കുറിക്കാത്തത്. അല്ലാതെ പിണറായി വിജയനോ, ജയരാജന്‍മാരോ കാവല്‍നില്‍ക്കുന്നത് കൊണ്ടല്ല. ഇടക്ക് അവര്‍ അങ്ങിനെ ഫലിതം പറയാറുണ്ടെങ്കിലും...
ഈ എതിരഭിപ്രായങ്ങള്‍ പറയുന്നവര്‍ കേരളത്തില്‍ പരമാവധി എത്ര ജനസംഖ്യയാവാം എന്ന് ആധികാരികമായി പറയാന്‍ ബാധ്യസ്ഥരാ ണ്. സംസ്ഥാനത്തെ പ്രതിപക്ഷ കഷികള്‍ ഇതേവരെ ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചുകണ്ടില്ല. വാസ്ഥവത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വരില്‍നിന്നും നികുതി ഈടാക്കേണ്ട സ്ഥിതി ഇന്ന് കേരളത്തിലെങ്കിലും ഉണ്ട്. ഒരു കുഞ്ഞുമാത്രമാണെങ്കില്‍ ആ കുഞ്ഞിനു നൂറുശതമാനം വിദ്യാഭ്യാസവും,ചികിത്സയും,സര്‍ക്കാര്‍ ജോലിയും ഉറപ്പു വരുത്തിയാല്‍... ആ കുഞ്ഞ് അകാലത്തില്‍ മരിച്ചു പോവുകയാണെങ്കില്‍, അവന്റെ /അവളുടെ മാതാപിതാക്കളെ സര്‍ക്കാര്‍ നൂറു ശതമാനം ഏറ്റെടുക്കുകയാണെങ്കില്‍, ഒരു ബില്ലിന്റെയും പരിരക്ഷയില്ലാതെ ഇതേകാര്യം വളരെ ഫലപ്രദമായി കേരളത്തില്‍ നടപ്പാക്കവുന്നതെയുള്ളൂ..ഒരു തിരുമേനിയും ന്യൂസ് ഹവറുക ളില്‍ കയറിയിരുന്നു ശര്ദ്ധിക്കുകയില്ല... അതിന് ഇച്ചാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് വേണ്ടത്... തിരുമേനിമാരെയും പി.സി. ജോര്‍ജ് എന്ന കവലക്കുരങ്ങനെയും പേടിക്കുന്ന ഒരു മുഖ്യമന്ത്രിയെ അല്ല. വേറൊരു കാര്യം ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ചാനലുകള്‍ ക്ഷണിക്കേ ണ്ടത് മതഅധ്യക്ഷന്‍മാരെയാണോ, അതോ സാമുഹിക ചിന്തകരെയോ? കുളം കലങ്ങിയാലും ചാനലുകലുടെ റേറ്റ് കൂടട്ടെ എന്നേ ഇവര്‍ക്ക് വിചാരമുള്ളൂ...
ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം കുശലം പറയാനെത്തുന്ന പെണ്‍വിശ്വാസികളുടെ അടിവയറ്റില്‍ നോക്കി പള്ളിയിലെ അച്ഛന്‍മാര്‍ ഇനിയും വിശേഷമൊന്നുമായില്ലേ കുഞ്ഞാടെ എന്ന് ശാസിക്കുന്ന രംഗമൊ ന്നോര്‍ത്തു നോക്കൂ...
ഒന്ന് മാത്രം ഊന്നിപ്പറയട്ടെ കേരളത്തിലെ സ്ത്രീകളുടെ ഗര്‍ഭപത്രത്തി ല്‍ എത്ര അണ്ഡങ്ങള്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാ ശം ആത്മാഭിമാനമുള്ള ഒരു പെണ്ണും ഒരു മെത്രാനും വിട്ടുകൊടുക്കരുത്. അത് അവളുടെ അവകാശമാണ്. കുഞ്ഞ് ഒന്നെങ്കില്‍ ഒന്ന് അതിനെ ആരോ ഗ്യത്തോടും, സ്നേഹത്തോടും വളര്‍ത്താനുള്ള അവകാശം അമ്മക്കാണ് പിന്നെ അച്ഛനും... തെറ്റിദ്ധരിക്കരുത്, അരമനയിലെ അച്ഛനല്ല, വീട്ടിലെ അച്ഛന്... അതുകൊണ്ട് പ്രിയപ്പെട്ട കൂടപ്പിറപ്പുകളേ നിങ്ങളുടെ ഗര്‍ഭപാത്ര ത്തിന്റെ താക്കോല്‍ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ സൂക്ഷിക്കൂ.. അല്ലെങ്കില്‍ ഉടനെ അതും മോഷണം പോയേക്കാം
ആമേന്‍...
പ്രിയ വായനക്കാരാ/വായനക്കാരീ ഏറ്റുപറയൂ...
ആമേന്‍.