എഴുതിക്കടന്ന പുഴകള്‍.
7

കൂട്ടുകാരാ, എന്റെ തൊണ്ടയില്‍ കുരുങ്ങിയ ആ വാക്ക് നീയാണ്!





    നുഷ്യകുലം ഇതുവരെ പറഞ്ഞ വാക്കുകള്‍,
അവന്റെ  ഉള്ളിലമര്‍ന്നുപോയ വാക്കുകളുടെ
മുഖവുര പോലുമാകുന്നില്ല! അത്രയേറെയാണ്
ആകുലതകള്‍. ചിന്ത നേരെനില്‍ക്കുന്നവന്
ചിതയാണ് എളുപ്പമാര്‍ഗം.


 


തിനെട്ടു പുസ്തകങ്ങളുടെ അകമ്പടിയോടെ   
"കനകശ്രീ" മുതലിങ്ങോട്ട്‌ നിരവധി പുരസ്ക്കാരങ്ങളുടെ
ആരവങ്ങളോടെ പവിത്രന്‍ തീക്കുനി എന്ന യുവകവി
ഇപ്പോള്‍ തന്റെ ഗ്രാമത്തിലെ കള്ളുഷാപ്പില്‍ തലക്കറി

കളുണ്ടാക്കുകയാണ്.






 
 

  അവാര്‍ഡുകള്‍ ജാലകത്തിലൂടെ പുറം കഴ്ചകള്‍  കാണുന്നു


        മീന്‍ വില്‍പ്പനയില്‍ തുടങ്ങി, കല്ല് ചുമന്ന്‍ , സിമന്റു കുഴച്ചുകൊടുത്ത്,ടൈല്‍സുകളൊട്ടിച്ച്, ഇപ്പോള്‍ കള്ളുഷാപ്പിന്റെ
കള്ളും ശര്ദ്ധിയും നാടന്‍ പാട്ടുകളും മണക്കുന്ന അടുക്കളയില്‍
അയാള്‍ ജീവിതത്തെ ഒരു പൂച്ചയെപ്പോലെ തുറിച്ചുനോക്കുകയാണ്. 


 
 

  

     കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പവിത്രനെ തേടി  പോയിരുന്നു ഒരു തവണ വിളിച്ചപ്പോള്‍ വാര്‍ക്കപ്പണിയുടെ തിരക്കില്‍,
പിന്നീട് വിളിച്ചപ്പോള്‍ കല്ല്‌ ചുമക്കുകയാണ് മേസ്തിരി വഴക്ക് പറയും
പിന്നെ  വിളിക്കൂ എന്ന നിര്‍ദേശം, മൂന്നാം തവണയാണ്  പിടിതന്നത്.
ആയഞ്ചേരിയില്‍ ഞാനും എന്റെ ബ്ലോഗു സുഹൃത്ത്  വിനോദും കൂടി  
ബസ്സിറങ്ങി.  പവിത്രന്‍ ഇത്തിരിനേരത്തിന് ശേഷം വന്നു കൈയില്‍ തൊട്ടു.
ഞാന്‍ ചോദിച്ചു;
"ഞങ്ങളെ എങ്ങിനെ മനസ്സിലായി?"
"അക്ഷരങ്ങളെ തേടി വരുന്നവരെ എനിക്ക് കണ്ടാലറിയാം"പവിത്ര മൊഴി.


 

 
     
   
   നേരെ മീന്മാര്‍ക്കറ്റിലേക്ക്, ഇത്തിരി ചാളയും, കപ്പയും വാങ്ങി, ഞങ്ങള്‍ "മഴ"യിലെക്കുള്ള  വെയില്‍ക്കുന്നു കയറി.കുഞ്ഞു വീടിന്റെ മുറ്റത്തു സിമന്റു വീപ്പയില്‍ വെള്ളം, അതിനുമെലെ കുഞ്ഞ്‌  ഓല മടഞ്ഞിട്ട ഹരിത മൂടി. ഞാന്‍ എന്റെ കുട്ടിക്കാലത്തിലേക്ക് ഈ പുരാതന ബിംബങ്ങളിലൂടെ തിരിച്ചു നടന്നു.എനിക്ക് കിണറില്ലെന്നു പവിത്രന്‍... എല്ലാ അര്‍ത്ഥത്തിലും ഇതു ശരിയാണെന്ന് തോന്നി ഞങ്ങള്‍ക്ക്.

  



     വീട്ടിനു പേര്‍ മഴ എന്നാണെങ്കിലും പവിത്രന്‍ നിത്യ വേനലിലാണ്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള അക്ഷര സ്നേഹികള്‍ പവിത്രന് ഒരു
കൂടാരം തീര്‍ത്തു കൊടുത്തെങ്കിലും അതില്‍ അദേഹത്തിന് കിട്ടിയ ഉപഹാരങ്ങള്‍ വെക്കാന്പോലും  ഇടമില്ലാത്ത സ്ഥിതിയാണ്. പുസ്തകകൂമ്പാരങ്ങള്‍ കട്ടിലിനടിയിലും ജാലകങ്ങളിലും ചിതലുപിടിച്ചു കിടക്കുന്നു. 


 

           
തീക്കുനിയുടെ മഴ എന്ന വീട്


        തീക്കുനി തന്റെ ജീവിതത്തിന്റെ തീക്കുറിപ്പുകള്‍ ഞങ്ങളില്‍ വിതറി. ഒരുതവണ നടത്തിയ ആത്മഹത്യാ ശ്രമമടക്കം. പ്ലസ്‌ ടു  വരെ എത്തി നില്‍ക്കുന്ന  രണ്ടു മക്കളെ പഠിപ്പിക്കാന്‍ മുപ്പതിനായിരം രൂപയോളം എടുക്കാനില്ലാതെ നട്ടം തിരിയുകയായിരുന്നു അന്നേരം കവിയും കവിതയും...

  


            വീടുവെക്കാനുള്ള ഒരുക്കത്തിനിടയില്‍ അഞ്ചു വര്‍ഷത്തേക്കുള്ള കവിതയെഴുത്ത്  ഡി.സി ക്ക് പണയപ്പെടുത്തി പണം പറ്റി .മലയാളത്തില്‍ ആദ്യമായായിരിക്കും ഇത് സംഭവിക്കുന്നത്‌
വരുന്ന അഞ്ചു വര്‍ഷത്തേക്ക് താന്‍  എഴുതാന്‍ പോകുന്ന അക്ഷരങ്ങളെ പണയപ്പെടുത്തി ഒരാള്‍ വീട് വെക്കാനിറങ്ങുന്നത്!

 
 


        കഴിഞ്ഞ  സര്‍ക്കാര്‍ ചെറിയൊരു ജോലി തരപ്പെടുത്തി കൊടുത്തിരുന്നു.ദിവസക്കൂലി വ്യവസ്ഥയില്‍. രാഷ്ട്രീയ നിയമനമാണെന്നാരോപിച്ചു പിള്ള മകന്‍  ഗണേശന്‍ മന്ത്രി കവിയെ മഴയിലേക്ക്‌  ഇറക്കി വിട്ടു. അപ്പോളാണ് ബാലകൃഷ്ണപ്പിള്ള തന്റെ മകനെപ്പറ്റി "അവന്‍ തനിക്കു പറ്റിയ ഒരു കൈപ്പിഴയാണ് എല്ലാ അര്‍ത്ഥത്തിലും"എന്ന നിലവിളി അര്‍ത്ഥവത്താകുന്നത്.  

കിട്ടുന്ന വേതനത്തെക്കാള്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരങ്ങളും ലോകസിനിമകള്‍ കാണാനുള്ള അവസരങ്ങളും നഷ്ടപ്പെട്ടതാണ് പവിത്രനെ അലട്ടുന്നത്.


 
 
 
  എന്റെ മോളും ബ്ലോഗ്‌ സുഹൃത്തും തീക്കുനിയും എന്റെ വീട്ടില്‍ 
  
      ഇന്നലെ രാത്രി തീക്കുനിയെ വിളിച്ചിരുന്നു. കള്ളൂ ഷാപ്പില്‍ നിന്നും ജോലി കഴിഞ്ഞു വന്നു കയറിയതേയുള്ളൂ. ക്ഷീണിതമായിരുന്നു ആ സ്വരം. ധര്‍മ്മന്‍ എല്ലാ ദിവസവും പണിയില്ല ആഴ്ചയില്‍ മൂന്നു ദിവസം മാത്രം...  ഒരു കുക്കിന്റെ വിസയെങ്കിലും സംഘടിപ്പിച്ചു തരാന്‍ കഴിയുമോ അല്ലെങ്കില്‍ എന്ത് പണിയും ചെയ്യാം... എന്ന  ചോദ്യത്തിനു  മുമ്പില്‍ ഞാന്‍ നിരക്ഷരനാകുന്നു. മക്കളുടെ പഠിത്തം, ഉപജീവനം, എന്നിങ്ങനെ
കവി  തീമഴയില്‍ നിന്നും കരകയറുന്നില്ല...

ദേശം നോക്കി രക്ഷിക്കാനാ
വുമെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടു സെന്റിന്റെ ആധാരം കോഴിക്കോട് ജില്ലയിലാണ്. മതം നോക്കി രക്ഷിക്കാനാ വുമെങ്കില്‍ അദ്ദേഹം അത്തരം ഒരു വിചാരം കൊണ്ട് നടക്കുന്നില്ല. രാഷ്ട്രീയപരമായി തീക്കുനി ഒരു ഇടതു പക്ഷ സഹയാ ത്രികനാണ്. ഇതിലേതെങ്കിലും നിങ്ങളെ ഉദ്ധീപിപ്പിക്കു ന്നുണ്ടെങ്കില്‍ നമുക്ക് അഭിമാനിക്കത്തക്ക വിധമുള്ള ഒരു കവിയെ ഇവിടെ നമുക്കിടയില്‍ കിട്ടും. സഹായിക്കാന്‍ കെല്‍പ്പുള്ളവര്‍ വിളിക്കുമെന്ന് കരുതട്ടെ.
 

(ഇങ്ങനെ എഴുതപ്പെടെണ്ട സാഹചര്യങ്ങളില്‍ തന്നെയാണ് നാം ജീവിക്കുന്നത്അതിനാല്‍ ഈ വരികളെക്കുറിച്ച് വിമര്‍ശിച്ചു ഈ എഴുത്തിന്റെ ഉദ്ധേശ ശുദ്ധിയെ വ്രണപ്പെടുത്തരുത്)        

പാത്തുമ്മ

രണ്ടുവര്‍ഷമായി,
അവളുട,
രണ്ടുമുലകളും
കാണാതായിട്ട്.

അതിലേറെയായ്‌,
അവളോട്,
അവളുടെ ഖല്‍ബ്

മിണ്ടാതയിട്ട്.

പതിനാല് വര്‍ഷത്തെ 
ദാമ്പത്യത്തിന്നിടയില്‍,
പന്ത്രണ്ട്   തവണ.
അവളുട ഗര്‍ഭപാത്രം.
നിലവിളിച്ചിട്ടുണ്ട്
കെട്ട്യോന്‍ മറ്റൊന്ന്
കെട്ടിയന്നാനറിവ്
കുട്ടികളേറയും
യതീംഖാനയിലാണ്.

ആരാന്റെ  അടുക്കളയില്‍,
അവളുട കണ്ണുനീര്‍ തിളച്ചുമറിഞ്ഞു.
സ്വന്തം കയറില്‍ കുരുങ്ങി ചത്ത,
ആടിന്റെ കണ്ണുകള്‍ പോലെ
അവളുട ജീവിതം മുഴുത്തു മിഴിച്ചു

'പാത്തുമ്മ' എന്ന്,
ഞങ്ങളാരും ഇപ്പോള്‍ അവളെ
നീട്ടി വിളിക്കാറില്ല
'പാ' എന്നതില്‍ ഒതുങ്ങുന്നു
അവളുട ലോകവും
ഞങ്ങളുടെ വിളിയും.....
                       
                              പവിത്രന്‍ തീക്കുനി

0











2

കിരാത നൃത്തം


മിനാരങ്ങളുടെ ഗര്‍ഭ സുഷുപ്തിയിലേക്ക്
അവര്‍ ഇന്ധനം നിറച്ചു തടങ്ങി...
അന്ധ ബുദ്ധികളുടെ ഗൃഹസ്ഥാശ്രമങ്ങളിലേക്ക്
ഇടതുപക്ഷം അതിന്റെ മരുവുരിപ്പതാക
ഇറക്കിവെക്കുന്നതെന്ത്‌ ?
എന്റെ ഉറക്കമില്ലായ്മക്ക് ഒരു കളിത്തൊട്ടില്‍
കെട്ടാവുന്ന ഉത്തരം ഉണ്ടെങ്കില്‍ പ്രിയ  കൂട്ടുകാരാ
പറഞ്ഞുതരൂ....

6

ഓണം എന്ന ശക്തിപ്രകടനം


ലയാളിക്ക് കൂടുതല്‍ തിന്നാനും അതിലുമേറെ വിസര്‍ജ്ജിക്കാനും
ഒരു കാരണം കൂടി വന്നണയുകയാണ് ആഗസ്ത് 29 ന്.
ജാതി തിരിഞ്ഞും, മതം തിരിഞ്ഞും, ദേശം തിരിഞ്ഞുമുള്ള
ഈ തീറ്റയുല്സവത്തിന്  ഇത്തിരി ഗൃഹാതുരതയുടെ മായം
കൂടി കലര്‍ത്തി നാം ഓണം എന്ന് വിളിക്കും.

മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ സകലമാന കൃമി

കീടങ്ങളെക്കൊണ്ട് നിറഞ്ഞു പൂക്കളമെഴുതുന്ന ഒരു വാരം.
പിന്നേക്ക് നീക്കി വെച്ച് പൊലിപ്പിച്ചെടുക്കാന്‍ എന്താണ് ഈ
ഒരു തീറ്റഉത്സവം നമുക്ക് തരുന്നത് എന്ന് തിന്നതൊക്കെ വിസര്‍ജ്ജിച്ചു കളയാന്‍
നിയെ ഇരിക്കുമ്പോള്‍ ഒന്നാലോചിച്ചു നോക്കാം നമുക്ക്.
പതിവുകാലത്തിലുമേറെ കച്ചവടക്കാര്‍, പതിവുകാലത്തിലുമേറെ
അവരുടെ ഉല്‍പ്പന്നങ്ങളിലെ  വിഷം, എന്നിവ നമ്മിലേക്ക്‌
വന്നു ചേരുന്നതും ഈ ഒരു വാരത്തിലാണ്. ഈ വാരത്തില്‍ മലയാളി
കുടിച്ചു തീര്‍ക്കുന്ന കള്ളിന്റെ സ്ഥിതി വിവരം പിന്നാലെ വരും.

രു നൂറു വര്‍ഷത്തിനിപ്പുറം നമ്മുടെ ജീവിതത്തില്‍ പുതിയ

പേരിലുള്ള ആഘോഷങ്ങള്‍ ഉണ്ടാവാത്തതെന്താണ്.
കച്ചവടക്കാരന്‍ ഇറക്കുമതി ചെയ്ത "അക്ഷയതൃഥിയ" പോലുള്ളതല്ലാതെ.
എല്ലാ അര്‍ത്ഥത്തിലും മലയാളിത്തം കൈ മോശം വന്ന നാം ഏത്
യുക്തിയുടെ ആധാരത്തിലാണ് ഓണം പോലുള്ള ഭോജനോല്സവങ്ങള്‍
ആഘോഷിക്കുന്നത്.
                                            
തിന്റെ പേരില്‍ ചെലവഴിക്കപ്പെടുന്ന മസില്‍ പവറും, മണി പവറും

ചേര്‍ത്തു വെച്ചാല്‍ നമുക്ക് മറ്റെന്താണ് സാധിക്കാത്തത്.
ബീഹാറില്‍ ഒരു ഗ്രാമത്തില്‍ ദൈവഹിതം പോലെ വന്നുപെട്ട്
അവിടുത്തെ ജനതയുടെ ജീവിതം തന്നെ മാറി മറിച്ച നസീമയിലേക്ക്
സദയം ക്ഷണിക്കുന്നു. ഈ ഓണം നമുക്ക് നസീമക്കൊപ്പം ആഘോഷിക്കം.    

   

3

നിഴലിനും മരത്തിനും ഇടയിലെ നട്ടുച്ചകള്‍


  

Government College Madappally is the first Government college in Kerala to be accredited at ‘A’ level by NAAC. The college was established in 1958 with two pre-university classes and 160 students. This institute of higher education is the biggest in this part of the state with two building complexes having a plinth area of about 9900 sq.mts situated in a sprawling, verdant and salubrious campus of 27.19 acres. The campus is on a small hillock in Onchiyam Panchayath near N.H. 17 and facing Arabian Sea between Vatakara in the South and Mahe in the North. This is the only major centre of higher education between Calicut and Tellicherry. Majority of its students belong to underprivileged rural background.   Currently the college offers 10 courses at UG level and 5 at PG level with a student intake of 1200 at UG level and 126 at PG level. Until 2008-09 the degree programmes were offered under annual system. From 2009-10 the curriculum at UG level has been restructured as Choice based Credit and Semester system. PG courses are offered under semester system. Besides the regular programmes, the college also offers add-on courses on Tourism studies and Soft skill development. It has been recently selected as a partner college in the first ‘cluster of colleges’ in North Kerala. 


             ഇത് മടപ്പള്ളി കോളേജിന്റെ  ബഹുതല വിശേഷണങ്ങള് സ്വന്തം സൈറ്റില്നിന്നും കടം കൊണ്ടത്‌. 1958 ല്160 കുട്ടികള്ക്ക് വേണ്ടി ഭേതപ്പെട്ട ഒരു ബസ് സ്റ്റോപ്പ്
മടപ്പള്ളിയുടെ റോഡരികില്ഉണ്ടായിരുന്നു. പാത ഇരട്ടിപ്പിക്കപ്പെട്ടു. വളവുനീര്ക്ക
ല് വഴി പഴയ പാതയില് നിന്നും നൂറു മീറ്ററോളം മാറിയാണ് പുതിയ റോഡ്വന്നത്. പുതിയ പാതയില്1958 നു ശേഷം 54 ര്‍ഷങ്ങള്ക്കു ശേഷം ഞങ്ങള്മറ്റൊരു ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചു. കോളേജില് രണ്ടായിരത്തോളം കുട്ടികള്പഠിക്കുന്നുണ്ട് എന്നാണു തോന്നുന്നത്. തെറ്റുണ്ടെങ്കില്ആര്ക്കെങ്കിലും തിരുത്താവുന്നതാണ്.
 

        ബസ്റ്റോപ്പില്ഞങ്ങളൊക്കെ സംതൃപ്തരാണ്. ഇത് മഴക്കാലം…. ബസ്റ്റോപ്പിലെ നനവില്ഞങ്ങളേറെ സംതൃപ്തരാണ്. ഇവിടുത്തെ യു ജി സി ക്കാര്‍, എന്‍. ജി ക്കാര്ഒക്കെ ഇപ്പോള്ആലോചിക്കുന്നത് പങ്കാളിത്ത പെന്ഷനെക്കു റിച്ചാവാം. അത് വഴി വീണു കിട്ടിയേക്കാവുന്ന പണി  മുടക്കു കളേക്കുറിച്ചാവാം. വിദ്യാര്ഥി യൂണിയനുകള്ആലോചി ക്കുന്നത് ടി.പി. ചന്ദ്രശേഖരന്. ശേഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പി നെപ്പറ്റിയാവാം.

                        

       ഇത് നാദാപുരം റോഡ്  ബസ് സ്റ്റോപ്പ്.  ആണ്കുട്ടികള്ക്കും, പെണ്കുട്ടികള്ക്കും വെവ്വേറെ ഹൈ  സ്കൂളുകള്ഉണ്ടിവിടെ. മൊത്തം കുട്ടികള്എന്ത് വരും എന്നെനിക്ക് തിട്ടമില്ല. ബസ് സ്റ്റോപ്പിന് പിറകില്ഏകദേശം നൂറുമീറ്റര്അകലെ വെച്ചാണ് പിണറായി കുലം കുത്തി എന്ന വാക്ക് നമുക്ക് തന്നത്. ഇത്രയും രാഷ്ട്രീയ ജാഗ്രതയുള്ള ഒരു പ്രദേശത്തിന്റെ വികസനം തിരിച്ചറിയാന്   ചിത്രങ്ങള്മതിയാവും എന്ന് തോന്നുന്നു. മിക്കവാറും പ്രദേശങ്ങളില് ചിത്രം കാണിച്ചു തരാന്ഈത്തരം ബസ് സ്റ്റോപ്പ് പോലുമില്ല. കൈനാട്ടി, വെള്ളികുളങ്ങര, കണ്ണൂക്കര, ഓര്ക്കാട്ടേരി....ഒഞ്ചിയം പഞ്ചായത്തില്ബസ് സ്റ്റോപ്പ് കളില്ലാത്ത പ്രദേശങ്ങള്നിരവധിയാണ്.

    
         കുറേക്കാലം ഞങ്ങളുടെ വീട്ടു നമ്പറുകള്അടിച്ചു വന്ന മഞ്ഞ തകിടിനുമേല്  ഒഞ്ചിയത്തിനു പകരം "ഓഞ്ചിയം" എന്നായിരുന്നു. എന്നാല് ദീര്ഘാകാരം ഞങ്ങളെ ഒട്ടും ആലോസരപ്പെടുത്തിയിരുന്നില്ല. ആരുടെയോ പിടിപ്പുകേടു കൊണ്ട് വികലമായിപ്പോയ ഒരു നാമധേയം അതും ചരിത്രത്തില്ഇടമുള്ളൊരു ഭൂമിക, ഞങ്ങളുടെ വൈകാരികത യില്ഒരു ഉളുപ്പുകെടും ഉണ്ടാക്കിയിരുന്നില്ല. അതിനെ പിന്പറ്റിയാവാം മാധ്യമങ്ങളാക്കെയും ഒരു പാടുകാലം ഞങ്ങളുടെ ഭൂമികയെ ദീര്ഘാശ്ലേഷത്തോടെ  "ഓഞ്ചിയം" എന്നുതന്നെയായിരുന്നു അഭിസംബോധന ചെയ്തുവന്നിരു ന്നത്. ടി.പി ചന്ദ്രശേഖരന്റെ മരണം വരെ. അതിനു ശേഷമാണ് ഞങ്ങളുടെ നാടിന്റെ പേരിനുപോലും ഒരു സ്ഥിതീകരണം വന്നത്. നന്ദി പ്രിയ ടി.പി. ഈ ദീര്ഘീകരണം വഴി ഞങ്ങള്‍ക്കൊരു അശ്ലീല വാക്കായിരുന്നു കിട്ടിയിരുന്നതെങ്കില്‍ പോലും ഞങ്ങള്‍ക്ക് അതൊരു വിഷയമാവു മായിരുന്നില്ല. ചിലപ്പോള്‍ അതോരാഘോഷവും ആയേനെ..

         നമുക്ക് ബക്കറ്റില്കോടികള്പിരിക്കാന് ബലമുള്ള സംവിധാനങ്ങള് നിരവധിയാണ്. വികസനവും കമ്മ്യൂണിസവും ഒക്കെ നേരായ അര്ത്ഥത്തില്, ഒച്ചയില്ലാത്ത ഒരു നെടു വീര്പ്പുമാത്രമാണ് ഞങ്ങള്ക്കിപ്പോള്
 

8

പുക തിന്നുന്ന അടുപ്പുകള്‍


    

 വിശുദ്ധന്റെ  കബറിടമുള്ള  പുണ്ണ്യനാടെ നീ ലജ്ജി
ക്കുക. ഇവളുടെ എന്തെന്ത് കണ്ണുനീര്‍ നിന്റെ മാറില്‍ 
വീണു വറ്റിപ്പോയിട്ടുണ്ടാവാം.
കഷ്ടപ്പാടുകൊണ്ട്  അറബിനാടുകളിലേക്ക് 

പെണ്‍കുട്ടികളെ കയറ്റി അയക്കാന്‍ തീരുമാനിക്കുന്ന 
മനുഷ്യാ നീ ഇത് കണ്ടു പോകുക..
  



         നിന്റെ കടം വീട്ടാന്‍ നിനക്ക് അവളുടെ കണ്ണോ 
കരളോ വില്‍ക്കാം. ഹൃദയം തന്നെയുമോ വില്‍ക്കാം... 
പരദേശത്ത് ഒരുപക്ഷെ അവള്‍ അനുഭവിക്കാന്‍ പോകുന്ന കൊടും ക്രൂരതവെച്ച് നോക്കുമ്പോള്‍ അതൊക്കെ എത്രയോ ചെറുതാണ്....
   

     ളര്‍ത്തു മൃഗങ്ങളേറെയൊന്നുമില്ലാത്ത ഇവര്‍ക്ക് 
ചാട്ടവാറടിച്ചു രസിക്കാന്‍  ഇന്ത്യയിലെയും, ശ്രീലങ്കയിലെയും, പെണ്ണുങ്ങള്‍തന്നെ വേണം... ഇത്രയും ക്രൂരത അനുഭവിച്ചു 
വേണമോ ഇവള്‍ ഇവളുടെ കുടുംബത്തെപ്പോറ്റാന്‍  
എന്നും ഒരു ഞൊടി ആലോചിക്കുക.



        കുറിപ്പുകണ്ട് ആരെങ്കിലും ഒരാള്‍ അവളുടെ  പലായനത്തില്‍ 
നിന്നും പിന്മാറിയാല്‍ ഈ വരികള്‍ അര്‍ത്ഥവത്തായി എന്ന് ഞാന്‍ വിചാരിക്കുന്നു. എന്തെന്നാല്‍  എഴുത്ത് എനിക്ക് ഉണര്ന്നിരിപ്പിന്റെ കൂട്ടുകാരനാണ്.

                  വേദനയില്‍ പുളയുന്ന മൃഗങ്ങള്‍ക്കും ചോരചേര്‍ത്ത് ചിരിക്കാന്‍ പഠിക്കുന്ന യജമാനനും ഇടയിലെ  നീതിയുടെ പാലം ഏതാണ്...ദൈവമേ എന്ന ചങ്ക് പൊട്ടിക്കരച്ചിലോ !
അതോ വിധി എന്ന വിശ്വാസത്തിലേക്കുള്ള നിശബ്ദതയോ...  

1

ആരെയാണ് നാം അതിജീവിക്കേണ്ടത് ?



                     തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി.പിയുടെ മരണപത്രത്തില്‍ ഒപ്പുവെച്ചവരിലേക്ക് അന്വേഷണം എത്തണം. കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിലെ പരിശീലനം പൂര്‍ത്തിയാക്കിയ രണ്ടാം ബാച്ചിന്‍െറ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

               ന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നൊരു അന്വേഷണം നമ്മുടെ ഇളയ ബുദ്ധിവെച്ചു നമുക്ക് നടത്താം. കേരള പോലീസ് പരാജയ പ്പെടുമ്പോള്‍ എന്ത് കൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുല്ലപ്പള്ളക്ക് ഇപ്പോള്‍ പറയേണ്ടി വരുന്നു ? അപ്പോള്‍ ഈ സമീപ കാലത്ത് എന്തോ നീക്ക് പോക്ക് ഈ രാഷ്ട്രീയ പരിഷകള്‍ തമ്മില്‍ നടന്നിട്ടുണ്ട്. യു. പി. എ. സര്‍ക്കാരുമായി അടുത്തിടെ നമ്മുടെ സി.പി.എം നടത്തി എത്തിച്ചേര്‍ന്ന സമവായം ഒന്ന് മാത്രമാണ്. അത് പ്രണബിനെ രാഷ്ട്രപതിയാക്കുന്ന കാര്യത്തിലാണ്. ഈ ചര്‍ച്ച നടന്നതിന്റെ പിറ്റേന്നാണ് ടി.പി ചന്ദ്രശേഖരന്‍ വധം അന്വേഷണം നിര്‍ത്തുന്നു എന്ന വാര്‍ത്ത നമ്മുടെ കാതുകളില്‍ എത്തിച്ചേരുന്നത്. ഇനി മുല്ലപ്പള്ളി എന്ന "സഖാവ് " വടകര വന്നു ടി.പി.യെ പറ്റി ഒന്നും പറയാന്‍ സാധ്യതയില്ല. തിരുവഞ്ചിയൂരും അതിയാന്റെ സംവിധാനങ്ങളും ഇനി കരണം മറിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പു ഇത്തിരിക്കൂടി മുന്പെയായിരുന്നു വെങ്കില്‍ സി.പി.എമ്മിന് ഇത്രമാത്രം മുഖം നഷ്ടപ്പെടുമായിരുന്നില്ല.

                  തേ സമയം ഇതര സംസ്ഥാനങ്ങള്‍ ആയിരത്തില്‍ പരം കോടികളുടെ വികസന പദ്ധതികളാണ് ഈ അവസരത്തില്‍ വിലപേശി ചൂടോടെ ഒപ്പിട്ടു വാങ്ങിച്ചത് എന്നത് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. 'അടവ് നയം' എന്ന വാക്ക് കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നത് ജനങ്ങളെ പറ്റിച്ചു വോട്ടു നേടാനുള്ള വെള്ളെഴുത്തുകളെയാണ്. എന്നാല്‍ അന്യ സംസ്ഥാനങ്ങള്‍ക്ക് അത് തങ്ങളിലേക്ക് വികസനം കൊണ്ടുവരാനുള്ള ഉപാധികളാണ്. രാവും പകലും അത്യധ്വാനം ചെയ്തു പ്രവാസി എന്ന അരാഷ്ട്രീയക്കാരന്‍ അയക്കുന്ന പണത്തിന്റെ കൊഴുപ്പിലാണ് കേരളത്തില്‍ ഓരോ രാഷ്ടീയ പതാകയും കെട്ടപ്പെടുന്നത്. ഇനി പ്രണബിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പലായനം ചെയ്യിക്കുന്നതിന്റെ മൂല കാരണങ്ങള്‍ എന്താണ്? അടുത്ത തെരഞ്ഞെടുപ്പിന് ശേഷം യുവരാജാവിനെ വാഴിക്കാനുള്ള ദീര്‍ഘ പദ്ധതികള്‍ക്കാണ് ഇതോടെ തുടക്കമിടുന്നത്. രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാവുമ്പോള്‍ ഏറ്റവുമധികം അസഹിഷ്ണുത കാണിക്കുക സ്വാഭാവികമായും സി.പി.എം ആയിരിക്കും. എന്നാല്‍ ഇന്നേ അവര്‍ക്ക് എല്ലാം അറിയാം. അറിയില്ലെന്ന കണ്ണടപ്പുകളിലൂടെ ഒരുകാലം ഒഴുകിപ്പോകുന്നു. അത് ഒരു ജനതയുടെ ആയുസ്സ് തന്നെയാവാം. ഞാനിത് കുറിക്കുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ കൂലങ്കഷമായി ചര്‍ച്ചചെയ്യുന്നത് വി.എസ് പുറത്താക്കപ്പെടുമോ എന്നതാണ്. സെന്‍ട്രല്‍ കമ്മിറ്റിയില്‍ വി.എസ് പറഞ്ഞത് ടി. പി വധത്തില്‍ ഒരു ഡസനിലധികം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ്. ഇതൊരു വെറും ആരോപണം മാത്രമാവാന്‍ സാധ്യതയില്ല.

         കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഈ അപചയത്തിനിടയി ലൂടെയാണ് മുസ്ലീം ലീഗ് അവരുടെ മതാധിപത്യം ഒരു അശ്ലീലം പോലെ ഊട്ടി ഉറപ്പിക്കുന്നത്. അതിനപ്പുറം ഈഴവനും, നായരും പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ പറ്റി സ്വപ്നം കണ്ടു തുടങ്ങുന്നത്. തത്വത്തില്‍ ടി.പി വധിക്കപ്പെട്ടതിന്റെ ഗുണഭോക്താക്കള്‍ വധം നടപ്പാക്കിയവരല്ല. എതിര്‍ ചേരിയില്‍ നില്‍ക്കുന്ന വരാണ്.

                 മുക്ക് ആരെയാണ് നമ്മുടെ ജനാധിപത്യ ബോധത്തിലൂടെ സംശയ രഹിതമായി പിന്തുണക്കാനാവുക. വിരലില്‍ അത് പുരട്ടുന്ന കറുത്ത മഷി ഇനി നമ്മള്‍ ഏറ്റുവാങ്ങുക നമ്മുടെ ഹൃദയത്തിലായിരിക്കും.