എഴുതിക്കടന്ന പുഴകള്‍.

Saturday, November 24, 2012

കൂട്ടുകാരാ, എന്റെ തൊണ്ടയില്‍ കുരുങ്ങിയ ആ വാക്ക് നീയാണ്!





    നുഷ്യകുലം ഇതുവരെ പറഞ്ഞ വാക്കുകള്‍,
അവന്റെ  ഉള്ളിലമര്‍ന്നുപോയ വാക്കുകളുടെ
മുഖവുര പോലുമാകുന്നില്ല! അത്രയേറെയാണ്
ആകുലതകള്‍. ചിന്ത നേരെനില്‍ക്കുന്നവന്
ചിതയാണ് എളുപ്പമാര്‍ഗം.


 


തിനെട്ടു പുസ്തകങ്ങളുടെ അകമ്പടിയോടെ   
"കനകശ്രീ" മുതലിങ്ങോട്ട്‌ നിരവധി പുരസ്ക്കാരങ്ങളുടെ
ആരവങ്ങളോടെ പവിത്രന്‍ തീക്കുനി എന്ന യുവകവി
ഇപ്പോള്‍ തന്റെ ഗ്രാമത്തിലെ കള്ളുഷാപ്പില്‍ തലക്കറി

കളുണ്ടാക്കുകയാണ്.






 
 

  അവാര്‍ഡുകള്‍ ജാലകത്തിലൂടെ പുറം കഴ്ചകള്‍  കാണുന്നു


        മീന്‍ വില്‍പ്പനയില്‍ തുടങ്ങി, കല്ല് ചുമന്ന്‍ , സിമന്റു കുഴച്ചുകൊടുത്ത്,ടൈല്‍സുകളൊട്ടിച്ച്, ഇപ്പോള്‍ കള്ളുഷാപ്പിന്റെ
കള്ളും ശര്ദ്ധിയും നാടന്‍ പാട്ടുകളും മണക്കുന്ന അടുക്കളയില്‍
അയാള്‍ ജീവിതത്തെ ഒരു പൂച്ചയെപ്പോലെ തുറിച്ചുനോക്കുകയാണ്. 


 
 

  

     കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പവിത്രനെ തേടി  പോയിരുന്നു ഒരു തവണ വിളിച്ചപ്പോള്‍ വാര്‍ക്കപ്പണിയുടെ തിരക്കില്‍,
പിന്നീട് വിളിച്ചപ്പോള്‍ കല്ല്‌ ചുമക്കുകയാണ് മേസ്തിരി വഴക്ക് പറയും
പിന്നെ  വിളിക്കൂ എന്ന നിര്‍ദേശം, മൂന്നാം തവണയാണ്  പിടിതന്നത്.
ആയഞ്ചേരിയില്‍ ഞാനും എന്റെ ബ്ലോഗു സുഹൃത്ത്  വിനോദും കൂടി  
ബസ്സിറങ്ങി.  പവിത്രന്‍ ഇത്തിരിനേരത്തിന് ശേഷം വന്നു കൈയില്‍ തൊട്ടു.
ഞാന്‍ ചോദിച്ചു;
"ഞങ്ങളെ എങ്ങിനെ മനസ്സിലായി?"
"അക്ഷരങ്ങളെ തേടി വരുന്നവരെ എനിക്ക് കണ്ടാലറിയാം"പവിത്ര മൊഴി.


 

 
     
   
   നേരെ മീന്മാര്‍ക്കറ്റിലേക്ക്, ഇത്തിരി ചാളയും, കപ്പയും വാങ്ങി, ഞങ്ങള്‍ "മഴ"യിലെക്കുള്ള  വെയില്‍ക്കുന്നു കയറി.കുഞ്ഞു വീടിന്റെ മുറ്റത്തു സിമന്റു വീപ്പയില്‍ വെള്ളം, അതിനുമെലെ കുഞ്ഞ്‌  ഓല മടഞ്ഞിട്ട ഹരിത മൂടി. ഞാന്‍ എന്റെ കുട്ടിക്കാലത്തിലേക്ക് ഈ പുരാതന ബിംബങ്ങളിലൂടെ തിരിച്ചു നടന്നു.എനിക്ക് കിണറില്ലെന്നു പവിത്രന്‍... എല്ലാ അര്‍ത്ഥത്തിലും ഇതു ശരിയാണെന്ന് തോന്നി ഞങ്ങള്‍ക്ക്.

  



     വീട്ടിനു പേര്‍ മഴ എന്നാണെങ്കിലും പവിത്രന്‍ നിത്യ വേനലിലാണ്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള അക്ഷര സ്നേഹികള്‍ പവിത്രന് ഒരു
കൂടാരം തീര്‍ത്തു കൊടുത്തെങ്കിലും അതില്‍ അദേഹത്തിന് കിട്ടിയ ഉപഹാരങ്ങള്‍ വെക്കാന്പോലും  ഇടമില്ലാത്ത സ്ഥിതിയാണ്. പുസ്തകകൂമ്പാരങ്ങള്‍ കട്ടിലിനടിയിലും ജാലകങ്ങളിലും ചിതലുപിടിച്ചു കിടക്കുന്നു. 


 

           
തീക്കുനിയുടെ മഴ എന്ന വീട്


        തീക്കുനി തന്റെ ജീവിതത്തിന്റെ തീക്കുറിപ്പുകള്‍ ഞങ്ങളില്‍ വിതറി. ഒരുതവണ നടത്തിയ ആത്മഹത്യാ ശ്രമമടക്കം. പ്ലസ്‌ ടു  വരെ എത്തി നില്‍ക്കുന്ന  രണ്ടു മക്കളെ പഠിപ്പിക്കാന്‍ മുപ്പതിനായിരം രൂപയോളം എടുക്കാനില്ലാതെ നട്ടം തിരിയുകയായിരുന്നു അന്നേരം കവിയും കവിതയും...

  


            വീടുവെക്കാനുള്ള ഒരുക്കത്തിനിടയില്‍ അഞ്ചു വര്‍ഷത്തേക്കുള്ള കവിതയെഴുത്ത്  ഡി.സി ക്ക് പണയപ്പെടുത്തി പണം പറ്റി .മലയാളത്തില്‍ ആദ്യമായായിരിക്കും ഇത് സംഭവിക്കുന്നത്‌
വരുന്ന അഞ്ചു വര്‍ഷത്തേക്ക് താന്‍  എഴുതാന്‍ പോകുന്ന അക്ഷരങ്ങളെ പണയപ്പെടുത്തി ഒരാള്‍ വീട് വെക്കാനിറങ്ങുന്നത്!

 
 


        കഴിഞ്ഞ  സര്‍ക്കാര്‍ ചെറിയൊരു ജോലി തരപ്പെടുത്തി കൊടുത്തിരുന്നു.ദിവസക്കൂലി വ്യവസ്ഥയില്‍. രാഷ്ട്രീയ നിയമനമാണെന്നാരോപിച്ചു പിള്ള മകന്‍  ഗണേശന്‍ മന്ത്രി കവിയെ മഴയിലേക്ക്‌  ഇറക്കി വിട്ടു. അപ്പോളാണ് ബാലകൃഷ്ണപ്പിള്ള തന്റെ മകനെപ്പറ്റി "അവന്‍ തനിക്കു പറ്റിയ ഒരു കൈപ്പിഴയാണ് എല്ലാ അര്‍ത്ഥത്തിലും"എന്ന നിലവിളി അര്‍ത്ഥവത്താകുന്നത്.  

കിട്ടുന്ന വേതനത്തെക്കാള്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരങ്ങളും ലോകസിനിമകള്‍ കാണാനുള്ള അവസരങ്ങളും നഷ്ടപ്പെട്ടതാണ് പവിത്രനെ അലട്ടുന്നത്.


 
 
 
  എന്റെ മോളും ബ്ലോഗ്‌ സുഹൃത്തും തീക്കുനിയും എന്റെ വീട്ടില്‍ 
  
      ഇന്നലെ രാത്രി തീക്കുനിയെ വിളിച്ചിരുന്നു. കള്ളൂ ഷാപ്പില്‍ നിന്നും ജോലി കഴിഞ്ഞു വന്നു കയറിയതേയുള്ളൂ. ക്ഷീണിതമായിരുന്നു ആ സ്വരം. ധര്‍മ്മന്‍ എല്ലാ ദിവസവും പണിയില്ല ആഴ്ചയില്‍ മൂന്നു ദിവസം മാത്രം...  ഒരു കുക്കിന്റെ വിസയെങ്കിലും സംഘടിപ്പിച്ചു തരാന്‍ കഴിയുമോ അല്ലെങ്കില്‍ എന്ത് പണിയും ചെയ്യാം... എന്ന  ചോദ്യത്തിനു  മുമ്പില്‍ ഞാന്‍ നിരക്ഷരനാകുന്നു. മക്കളുടെ പഠിത്തം, ഉപജീവനം, എന്നിങ്ങനെ
കവി  തീമഴയില്‍ നിന്നും കരകയറുന്നില്ല...

ദേശം നോക്കി രക്ഷിക്കാനാ
വുമെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടു സെന്റിന്റെ ആധാരം കോഴിക്കോട് ജില്ലയിലാണ്. മതം നോക്കി രക്ഷിക്കാനാ വുമെങ്കില്‍ അദ്ദേഹം അത്തരം ഒരു വിചാരം കൊണ്ട് നടക്കുന്നില്ല. രാഷ്ട്രീയപരമായി തീക്കുനി ഒരു ഇടതു പക്ഷ സഹയാ ത്രികനാണ്. ഇതിലേതെങ്കിലും നിങ്ങളെ ഉദ്ധീപിപ്പിക്കു ന്നുണ്ടെങ്കില്‍ നമുക്ക് അഭിമാനിക്കത്തക്ക വിധമുള്ള ഒരു കവിയെ ഇവിടെ നമുക്കിടയില്‍ കിട്ടും. സഹായിക്കാന്‍ കെല്‍പ്പുള്ളവര്‍ വിളിക്കുമെന്ന് കരുതട്ടെ.
 

(ഇങ്ങനെ എഴുതപ്പെടെണ്ട സാഹചര്യങ്ങളില്‍ തന്നെയാണ് നാം ജീവിക്കുന്നത്അതിനാല്‍ ഈ വരികളെക്കുറിച്ച് വിമര്‍ശിച്ചു ഈ എഴുത്തിന്റെ ഉദ്ധേശ ശുദ്ധിയെ വ്രണപ്പെടുത്തരുത്)        

പാത്തുമ്മ

രണ്ടുവര്‍ഷമായി,
അവളുട,
രണ്ടുമുലകളും
കാണാതായിട്ട്.

അതിലേറെയായ്‌,
അവളോട്,
അവളുടെ ഖല്‍ബ്

മിണ്ടാതയിട്ട്.

പതിനാല് വര്‍ഷത്തെ 
ദാമ്പത്യത്തിന്നിടയില്‍,
പന്ത്രണ്ട്   തവണ.
അവളുട ഗര്‍ഭപാത്രം.
നിലവിളിച്ചിട്ടുണ്ട്
കെട്ട്യോന്‍ മറ്റൊന്ന്
കെട്ടിയന്നാനറിവ്
കുട്ടികളേറയും
യതീംഖാനയിലാണ്.

ആരാന്റെ  അടുക്കളയില്‍,
അവളുട കണ്ണുനീര്‍ തിളച്ചുമറിഞ്ഞു.
സ്വന്തം കയറില്‍ കുരുങ്ങി ചത്ത,
ആടിന്റെ കണ്ണുകള്‍ പോലെ
അവളുട ജീവിതം മുഴുത്തു മിഴിച്ചു

'പാത്തുമ്മ' എന്ന്,
ഞങ്ങളാരും ഇപ്പോള്‍ അവളെ
നീട്ടി വിളിക്കാറില്ല
'പാ' എന്നതില്‍ ഒതുങ്ങുന്നു
അവളുട ലോകവും
ഞങ്ങളുടെ വിളിയും.....
                       
                              പവിത്രന്‍ തീക്കുനി

7 comments:

Sureshkumar Punjhayil said...

Kathunna Aksharangal...!

Ashamsakal, Prarthanakal..!!!

Mohammed riyaz said...

Dharma, there is a kulimury in woody allen film...
"to Rome with Love'

Vinodkumar Thallasseri said...

ഒന്നും പറയാനില്ല. അന്ന്‌ ആ വെയിലില്‍ നനഞ്ഞത്‌ നമ്മളൊരുമിച്ചായിരുന്നല്ലോ.

ഇത്‌ വായിച്ച്‌ ഇന്നലെ ഞാന്‍ പവിത്രനെ വിളിച്ചിരുന്നു. ഷാപ്പിലേക്ക്‌ പോകാനുള്ള പുറപ്പാടിലായിരുന്നു, പവിത്രന്‍.

ഒരുകാലത്ത്‌ പവിത്രണ്റ്റെ മീന്‍ ചൂര്‌ നമ്മുടെ മാധ്യമങ്ങള്‍ കൊണ്ടാടിയിരുന്നു. വളരെ പെട്ടെന്ന്‌ എല്ലാവര്‍ക്കും അത്‌ മടുത്തുകാണും. മീനില്ലാതെ ഊണ്‌ ഇറങ്ങാത്തവര്‍ക്കും മീന്‍ ചൂര്‌ പഥ്യമാവില്ലല്ലോ.

ഷാജു അത്താണിക്കല്‍ said...

എന്തു പറയാൻ

sangeetha said...

dont know what to say...

pravaahiny said...

വായിച്ചു കഴിഞ്ഞപ്പോള്‍ സങ്കടം തോന്നി . എന്തു പറയണമെന്നെനിയ്ക്കറിയില്ല. ആശംസകള്‍ മാത്രം @PRAVAAHINY

chakkaramavu said...

മനോഹരം