അക്കങ്ങളില്‍ നിന്നും ഒരാള്‍ പൊടുന്നനെ പൂജ്യത്തിലേക്ക് വീണു പോകുമ്പോള്‍ അനാദിയില്‍ നിന്നും നീണ്ടു വരുന്ന ആ അദൃശ്യമായ വലിയ കരങ്ങള്‍ തന്നെ എന്റെ പ്രതീക്ഷ. മരുഭൂമിയുടെ ശൂന്യതയില്‍ നിന്നും എന്നും എന്നെ തേടിയെത്തുന്ന അശരീരിയുടെ ആ വലിയ പിന്തുണ.അത് ചിലപ്പോള്‍ മതാതീതവും ദേശാതീതവും ആയിരുന്നു.
നിനച്ചിരിക്കാതെ ജോലി നഷ്ടപ്പെട്ടു.എന്റെ അകങ്ങളില്‍ ഞാന്‍ വല്ലാതെ കുടുങ്ങിപ്പോയി.വീട് പാതിയില്‍ എത്തി നില്‍ക്കുന്നു.നാട്ടില്‍ രോഗാതുരരുടെ ഒരു നിരതന്നെ.അമ്മ,മകള്‍,ഭാര്യ...എന്നിങ്ങനെ.ഉറക്കത്തിന്റെ ആനുകൂല്യം നഷ്ടപ്പെട്ടിട്ട് ആഴ്ചകളായി.ഏതു വാതിലിലാണ് മുട്ടിവിളിക്കെണ്ടതെന്നറിയില്ല.കൈകള്‍ക്കു സ്വന്തം വിരലുകള്‍ നഷ്ട്ടപ്പെട്ടത് പോലെ,അല്ലെങ്കില്‍ എനിക്ക് ഞാന്‍ തന്നെ നഷ്ടപ്പെട്ടത്പോലെ.
ഈ മാസം പത്താം തീയ്യതി നാട്ടിലേക്കു പോകനിരുന്നതായിരുന്നു.വിളിക്കുംബോളൊക്കെ എന്നാണ് വരിക എന്ന് ചോദിക്കുന്ന മകളെ നേരിടാനാവാതെ നാട്ടിലേക്ക് വിളിച്ചിട്ട് ദിവസങ്ങളായി.വിളക്കിലെ എണ്ണതീര്‍ന്നു ഇരുട്ടില്‍ ഞാന്‍ എപ്പോള്‍ വേണമെങ്കിലും വീണു പോയേക്കാം.ഒന്നും ചെയ്യുവാനില്ലായ്മയുടെ തവുകാരനാണ് ഞാനിപ്പോള്‍!തടവറയില്‍ മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തിയിരിക്കുന്ന ആ ആള്രൂപം ഞാന്‍ തന്നെയാണ്.ഭയം അത്രമേല്‍ എനിക്ക്മേല്‍ വിളവെടുക്കുകയാണ്.എന്റെ പ്രിയ കൂട്ടുകാരാ എനിക്ക് കുറച്ചു ധൈര്യം തരൂ.അത്രയധികം ഞാന്‍ തകര്‍ന്നു പോയിരിക്കുന്നു. കപ്പല്‍ച്ചേദത്തില്‍ നിന്നും എന്നെ വീണ്ടെടുക്കാന്‍ നീ മാത്രമേ എനിക്കുള്ളൂ ഇപ്പോള്‍.....
2 comments:
നിനക്ക് ഒരു വാതിൽ തുറക്കും.
ഒന്നടഞ്ഞാൽ ആയിരം തുറക്കും
ഉറപ്പ്.
പേടിക്കല്ലേ
ഉറക്കമില്ലാത്ത രാവുകളില്‍ എനിക്ക് താങ്ങായിരുന്നവനെ ,
മരുഭൂമിയില്‍ അലയുമ്പോള്‍ ദാഹജലം തന്നു താങ്ങിയോനെ
നിനക്കെ എങ്ങനെ താങ്ങാകണം എന്നെനിക്കരിയുന്നില്ല...
എങ്കിലും എനിക്കുറപ്പുണ്ട് മരണ വഴികള്‍ താണ്ടി വന്ന നിനക്ക്,
സഹോദര ദുഖങ്ങളില്‍ ആര്‍ദ്രമായ്,തണലേകുന്ന നിനക്ക്
തലരാനാകില്ല..
നാട്ടില്‍ നിന്റെ വിളിയോച്ചകല്‍ക്കായി കാത്തിരിക്കുന്ന
മകള്‍ക്കു വേണ്ടി നിനക്ക് തളരാനാകില്ല.......
Post a Comment