ചതുരത്തിന് ഒരു നിറമുണ്ട്
ചതുപ്പില്‍ ഒടുങ്ങിപ്പോയവരുടെ നിറം
ചേര്‍ന്നു നില്ക്കുന്നവനും അത് കാണണമെന്നില്ല!
ത്രികോണത്തിനു ഒരു സംഗീതമുണ്ട്
വേശത്തെരുവിലൂടെ നടക്കുന്ന എല്ലാവരും
അത് കേള്‍ക്കണമെന്നില്ല
വേദനിക്കുന്ന മനസ്സിലെ അത് ഇരപിടിക്കൂ!
വൃത്തിന് ഒരു സങ്കടമുണ്ട്
നാടുകടത്തപ്പെട്ടവരുടെ നാട്ടുപച്ചകള്‍ പോലെ!
ചക്രങ്ങളെല്ലാം വട്ടത്തിലാണല്ലോ
ഞാന്‍,
ആരും വരുവാനില്ലാത്ത പട്ടിണി ഗ്രാമത്തിലെ പാത
നീണ്ട് , മെലിഞ്ഞു, കറുത്ത് , ചിലപ്പോള്‍ ഇല്ലാതെ...
വഴി നടക്കുന്നവന് ഇന്നലെ പറഞ്ഞു
ഇവിടെ ഇങ്ങനെ ഒന്നില്ലെന്നു തോന്നുന്നു
ശരിയാണ് എനിക്കതെന്നേ തോന്നിയതാണ് ...
കണക്ക് ക്ലാസില്‍ ചതുരവും. ത്രികോണവും,
വൃത്തവും, പഠിച്ചു തിരിച്ചുവരുന്ന എന്റെ കുട്ടികള്‍
പാതയിലെ വലിയെ ഗര്‍ത്തത്തിന് മുന്നില്‍ പകച്ചു നില്ക്കുന്നു
ഇപ്പോള്‍ അവര്‍ക്ക് വേണ്ടത് നേര്‍രേഖകളാണ്
ആരുടെയെങ്കിലും കൈവെള്ളയില്‍,
ഒന്നില്‍ കൂടുതല്‍ നേര് രേഖകളുണ്ടെങ്കില്‍
സൂക്ഷിക്കുക, അവ ഒരു തീരുമാനമെടുത്ത്
നാളെ ചതുരമോ, ത്രികോണമോ, വൃത്തമോ ആയേക്കാം...
സ്നേഹപ്പെട്ടവരുടെ നിര്‍ദേശ പ്രകാരം അശ്വതിയുടെ അമ്മയുടെ അക്കൌണ്ട് നമ്പര്‍ വെക്കുന്നു.കഴിഞ്ഞ മാസം ഞാന്‍ അവര്‍ക്കയച്ച ചെറിയ സഹായത്തിന്റെ രസീതി അങ്ങനെതന്നെ വെക്കുകയാണ്.കാരണം ഒരുപാടു വ്യാജ കഥകള്‍ പ്രചരിക്കുന കാലമാണല്ലോ.അതിനാലാണ് ഞാന്‍ തികച്ചും വ്യക്തിപരമായി, എനിക്കാവും വിധം കഴിഞ്ഞ കുറച്ചു മാസങ്ങളായി അവര്‍ക്കയച്ചുകൊടുക്കാന്‍ കഴിഞ്ഞ ചെറിയതുകകളുടെ രസീതികളില്‍ ഏറ്റവും ഒടുവിലത്തേത് അങ്ങിനെ തന്നെ വെക്കുന്നത്. ഏതെങ്കിലും അവിശ്വാസത്തിന്റെ പേരില്‍ അശ്വതിക്ക് കിട്ടിയേക്കാവുന്ന സഹായം നഷ്ട്ടപ്പെട്ടുകൂടാ എന്നെ അര്‍ത്ഥമാക്കുന്നുള്ളൂ. ആരെങ്കിലും സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ ഫോണ്‍ നമ്പറടക്കം ഇവിടെ അറിയിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.
അക്കൌണ്ട് നമ്പര്‍ ഇങ്ങനെ വെക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍,"ഇങ്ങനെയൊക്കെ സഹയിക്കാന് ആളുകള്‍ വരുമോ" എന്നാണ് അശ്വതി ചോദിച്ചത് !
"അത് കൊണ്ടുകൂടിയല്ലേ ഭൂമിയിലെ മരങ്ങളില്‍ ചിലതെങ്കിലും തീപ്പിടിക്കാതെ ബാക്കിയാവുന്നതെന്ന് ഒരു മറുചോദ്യം ചോദിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
യജമാനന്റെ കാലൊച്ച കേട്ടതുപോലെ അങ്ങേ അറ്റത്തു നിശബ്ദത പൂത്തു. പിന്നെ നേരിയ ഒരു തേങ്ങല്‍ കേട്ടു.അതോ, എനിക്ക് തോന്നിയതാണോ....
പ്രവാസിയുടെ മനസ്സ് ഒരു കലാപ ഭൂമിയാണ്.കാറ്റും,കാടത്തവും ഊതിപ്പൊലിപ്പിക്കുന്ന യുദ്ധഭൂമിയില്‍ ഇതാ അക്ഷരഗന്ധിയായ ഒരു പെണ്ണു മുറിവേറ്റു കിടക്കുന്നു.നമ്മുടെ ഓരോരുത്തരുടെയും തലോടലാണ് അവരുടെ മരുന്ന്, ആ സ്നേഹമാണ് അവരുടെ ആതുരാലയം.
തിരിച്ചറിയുക,
യുദ്ധഭൂമിയില്‍ നിന്നും ഗീത കണ്ടെത്തിയ ഒരേ ഒരു ജനത നാം മാത്രമാണ്....
Saturday, December 4, 2010
ദയവുചെയ്ത് മുമ്പത്തെ പോസ്റ്റ് "ചിറക് തിന്നുന്ന പക്ഷികള്‍" വായിച്ചതിനു ശേഷം ഇത് വായിക്കുക
Subscribe to:
Post Comments (Atom)
15 comments:
Gold FM റേഡിയൊവിലൂടെയാണ് ഞാന്‍ ഇവിടെ എത്തിയത്,
ഇപ്പോള്‍ അശ്വതിയുടെ അമ്മയെ വിളിച്ചിരുന്നു! പതിവുപോലെ അവരുടെ സങ്കടങ്ങളിലൂടെ ഒരു ഖേത സഞ്ചാരം.അശ്വതിയുടെ പതിനൊന്നു വയസ്സുകാരി മകളുടെ ഒരു കവിതകിട്ടി.
മഴ
മഴ പെയ്തു,
ഭൂമി കുളിര്‍ത്തു.
ഉണ്ണിക്കുട്ടന്
ഓടി വരുന്നു..
ഓടിവരുന്നു..
പല വഴികളും,
പല പുഴകളും
നിറയുന്നു..
തവളകളെല്ലാം
ചാടുന്നു,
തുള്ളിച്ചാടുന്നു!
പ്രിയപ്പെട്ട സാറന്മാര് ശ്രീ എം.എ. ബേബി, തോമസ് ഐസക്ക്,
ഭര്‍ത്താവ് മരിച്ചപ്പോള്‍ വീട്ടില്‍ പാഞ്ഞുപോയി നിങ്ങള്‍ രണ്ടുപേരും പുറത്തു തലോടി ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ഒരു അശ്വതിയെ ഓര്‍മ്മയുണ്ടോ.സാദാ പുറാട്ട് നാടകങ്ങള്‍ക്കപ്പുറത്ത് ഇത്തരം വ്യക്തി ജീവിതങ്ങളെ ആരോര്‍ക്കാന്‍. ആ മണരത്തിന് ഏതാണ്ട് രണ്ടു മാസത്തിന് ശേഷമാണ് താങ്കളേയും വഹിച്ചു കൊണ്ടുള്ള മന്ത്രി സഭ അധികാരത്തിലേറുന്നത്.ഇപ്പോഴത്തെ എം .പി, കെ. സി. വേണുഗോപാലിന്റെ ശ്രമഫലമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചു, തഹസില്‍ദാറുടെ മേശവലിപ്പ് വരെ എത്തിയ ആ സഹായം മരവിപ്പിച്ചു കൊണ്ടാണ് താങ്കള്‍ അശ്വതിയുടെ ഭര്‍ത്താവ് എന്ന ആ സജീവപ്രവര്ത്തകനോടു നീതി പുലര്‍ത്തിയത് !
അതാണ് അധികാരവും ഇരയും തമ്മിലുള്ള വ്യവകലനം.ഇനിയും അശ്വതിമാര്‍ക്ക് ഭര്ത്താക്കന്മാര് നഷ്ടപ്പെടും,ഐസക്കുമാര്‍ പുറംതട്ടി ആശ്വസിപ്പിക്കാന്‍ വരും.അതാണ് വിശുദ്ധ ജനാധിപത്യം.
ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും അവരുടെ റേഷന്‍ കാര്‍ഡൊന്നു എ.പി .എല്ലില്‍ നിന്നും. ബി.പി.എല്‍ ആക്കികൊടുക്കാന്‍ കഴിയുമോ?കുഞ്ഞുങ്ങളുടെ മരുന്നിന് പോലും നീല കാര്‍ഡൊരു തടസമാകുന്നു.
ബക്കറ്റിലായിപ്പോയ കടലിനെക്കുറിച്ചും,സമുദ്രം വറ്റിക്കുന്ന ഗോര്ബ്ബച്ചേവുമാരെക്കുറിച്ചും നിരന്തരം ആകുല പ്പെടുന്നവരെ നമുക്ക് മറക്കാം!
ഒരു പതിനൊന്നു വയസ്സുകാരി അനാഥമായ അവളുടെ വഴികളിലേക്ക് നോക്കി സ്വന്തം കവിത ഉച്ചത്തില്‍ പാടുന്നു
"തവളകളെല്ലാം
ചാടുന്നു,
തുള്ളിച്ചാടുന്നു!"
കുവൈറ്റിലെ കഷ്ടപെടുന്ന ഒരു കൂട്ടം അശ്വതി മാരുണ്ട് ...അതില്‍ ഒന്ന് മാത്രം ................
സാഹിയികുക്ക എല്ലാവരും ...................
നാടുകടത്തപ്പെട്ടവരുടെ നാട്ടുപച്ചകള്‍ പോലെ!
ചക്രങ്ങളെല്ലാം വട്ടത്തിലാണല്ലോ
അശ്വതിയുടെ ഓരോ കവിതയും ചങ്കില് കൊള്ളുന്നു. ഈ കവിതകള്‍ വായിക്കുകയല്ല കവിതകളില്‍ നീറുകയാണ്. ഈ സഹോദരിയെ സഹായിക്കാന്‍ ആവുന്നത് ചെയ്യാം.
ഒരു ചെറിയ സഹായം അയച്ചിട്ടുണ്ട്.....സസ്നേഹം
ധര്മ്മന് വായിച്ചിട്ട് ഇരിപ്പുറക്കുന്നില്ല. വളരെ അവിചാരിതമായി ഇവിടെ എത്തിയതാണ് ഞാന്‍. താങ്കളുടെ എനിക്കയച്ച പി എമ്മിലേ മെസ്സേജ് വഴി.വാക്കുകള്‍ക്കല്ല പ്രവൃത്തിക്കാണ് ഇവിടെ ആവിശ്യകത എന്ന് തോന്നുന്നത് കൊണ്ട് ഞാനൊരു കാര്യം ആവശ്യപ്പെടുന്നു താങ്കളോട്. എനിക്ക് അശ്വതിയുടെ വീട്ടില്‍ പോയാല്‍ കൊള്ളാം എന്നുണ്ട്. അവരുടെ അമ്മയേയും , മക്കളേയും കാണാനും എന്നാല്‍ കഴിയുന്നത് എന്താണ് എന്ന് വച്ചാല്‍ ചെയ്യാനും. അടുത്ത മാസം ഞാന്‍ എന്റെ വിവാഹത്തിന് വേണ്ടി നാട്ടില്‍ പോകുന്നുണ്ട്. അതിന് മുന്‍പ് വിലാസവും മറ്റും അറിച്ചാല്‍ ഉപകാരമായിരുന്നു.
മെയിലായി അയക്കണമെങ്കില്‍
achuvettan@gmail.com
സസ്നേഹം
അച്ചൂസ്
സുഹ്രുത്തെ,
ശരിക്കും സ്ഥലത്തിന്റെ പേർ എന്താണ്, പുന്നപറ (punnapara) എന്നും കാണുന്നു അഡ്രസ്സ് കോളത്തിൽ പുന്നപ്ര (punnapra) എന്നും കാണുന്നു.ഇതിൽ ഏതാണ് ശരി? പിന്നെ ഇത് ഏത് ജില്ലയിൽ പെടുന്നു എന്ന് എഴുതിയാൽ ഉപകാരമാകുമായിരുന്നു. റെമിറ്റൻസ് സെന്ററിൽ നിന്ന് പെട്ടെന്ന് തടി രക്ഷപ്പെടുത്താമല്ലൊ. അതു കൊണ്ട് ചോദിച്ചുവെന്നേ ഉള്ളൂ.
തീർച്ചയായും താങ്കൾ ഈ ചെയ്യുന്നതു ഒരു വലിയ കാര്യമാണു
എന്നാൽ ആവുംവിധം ഞാനും സഹായിക്കും
അശ്വതിയുടെ കുറച്ചു വരികള്‍ കൂടികിട്ടി
~ പൊടിപിടിച്ച ചുവരില്‍ ആടിയാടിയിങ്ങനെ ~
ഒരു വേദിക്കും വേണ്ടാത്ത രംഗസാമാഗ്രിപോലെ
പൊടിപിടിച്ച ചുമരില്‍ ആണിയില്‍ തൂങ്ങിയിരിപ്പാണ് ഞാന്‍
ഇനി ആത്മകഥയെഴുതി കുളിരണിയേണ്ട കാലം.
എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?
ഞാന്‍ എന്നോട് ചെയ്യുന്ന വിമോചന സമരങ്ങളോ!
പലിശ മുതലാളി ജപ്തി ഒഴിവാക്കാന്‍
മുന്നില്‍ വെക്കുന്ന രഹസ്യ ഉടമ്പടികളോ...
കപ്പയിലതിന്നു ആത്മഹത്യചെയ്ത പശുക്കുട്ടി
ഒറ്റപ്പെടുത്തിയ മകളുടെ കളിനേരം എന്നോട് ചോദിച്ചു
"കണ്ണീരു വരയ്ക്കാന്‍ ഏതു ക്രയോണ്‍സാണമ്മേ..."
കാലൊടിഞ്ഞ കളിപ്പാവ കൊണ്ട്
കളിച്ചു കളിച്ചു അവള് വൈകല്യങ്ങള്‍ മറക്കും,
വിരലുകളില്‍ തീപന്തം പിടിച്ച് അവള്
ഒരുനാള്‍ ഇടവഴികള്‍ക്ക് വഴികാട്ടും
അന്ന് എന്റെ ആത്മകഥകള്‍ക്ക് തീപ്പിടിക്കും
അഴുക്ക് പുരണ്ട ചുവരില്‍ ഓരാണി മാത്രം ബാക്കിയാവും...
പ്രിയപ്പെട്ട ഷെരീഫ് താങ്കള്‍ സുഹൃത്തുകള്‍ വഴി പിരിച്ചെടുത്ത് അയച്ച എണ്ണായിരം രൂപ അശ്വതിയുടെ അമ്മ കൈപ്പറ്റിയതായി അറിയിച്ചിരുന്നു."നന്ദി" എന്ന രണ്ടക്ഷരത്തിന് പിന്നില്‍ താങ്കളുടെ നല്ല മനസ്സിനെ ഞാന്‍ താഴ്ത്തിക്കെട്ടുന്നില്ല.ഒരമ്മയുടെയും മക്കളുടെയും നിരന്തര പ്രാര്‍ത്ഥനകളില്‍ സുഹൃത്തെ താങ്കള്‍ തീര്‍ച്ചയായും ഉണ്ടാവും എന്നെനിക്കുറപ്പുണ്ട്.
പ്രിയപ്പെട്ട അന്‍വര്‍ ഷാജി,
താങ്കള്‍ യൂത്ത് ഇന്ത്യ വഴി ഏര്‍പ്പെടുത്തിയ ഭക്ഷണ ദ്രവ്യങ്ങള്‍ അവര്‍ക്ക് ഈ മാസം മുതല്‍ കിട്ടിത്തുടങ്ങി എന്നറിയിക്കട്ടെ.ആ അമ്മയുടെ ആശ്ചര്യം ഇതേവരെ മാറിയിട്ടില്ല ! അറുപതു കഴിഞ്ഞ അവരുടെ ജീവിത അനുഭവങ്ങള്‍ സഹാനുഭൂതിപുരണ്ട പരിസരങ്ങളുടെതല്ല.കലികാലം എന്ന് നാം നിരന്തരം അഭിസംബോധ ന ചെയ്യുന്ന ഈ കാലത്ത്,പ്രിയ അന്‍വര്‍ താങ്കളും താങ്കളുടെ പിന്നിലെ കൂട്ടായ്മയും തീര്‍ച്ചയായും ഒരു പച്ച നിറം തന്നെയന്നു.അത് തീര്‍ച്ചയായും പ്രതീക്ഷയെ ധ്വനിപ്പിക്കുന്നു.
ഇടപാടുകളുടെ സുതാര്യതക്കു വേണ്ടി
സഹായഹസ്തം നീട്ടിയവരുടെ
പേരും,ഫോണ്‍ നമ്പറും,ഞാന്‍
ഇടുകകയാണ്.
ദിനുകുമാര്‍ മേനോന് (23710395) 25 ദിനാര്‍
ആല്‍ബെര്‍ട്ട് ഷൈന്‍ (99554272) 25 ദിനാര്‍
സുനന്ദ് (99019407) 20 ദിനാര്‍
ശ്യാം (67074584) 5 ദിനാര്‍
മുഹമ്മദ് അലി (66785888) 5 ദിനാര്‍
അന്റോണിയോ ( 97153795 ) 5 ദിനാര്‍
റഫീക്ക് ( 55214681 ) 5 ദിനാര്‍
സുനില്‍ ചെറിയാന് ( 66041457 ) 6 ദിനാര്‍
ഷിബു ഫിലിപ്പ് (99634538 ) 5 ദിനാര്‍
പ്രേം ദീപ് ( 99232617 ) 7 ദിനാര്‍
ഷമീര്‍ (97740157) 2 ദിനാര്‍
ധര്‍മ്മരാജ് ( 65029247) 15 ദിനാര്‍
എനിക്ക് നേരിട്ട് അറിയുന്നതും അറിയാത്തതുമായ, അശ്വതിയെ സഹായിച്ച കൂട്ടുകാരെ... എല്ലാവര്ക്കും നല്ലത് നേരുന്നു.ആകാശത്തിന് എന്നും നീലനിറം തന്നെ ഉണ്ടാവട്ടെ,അതിനു കീഴെ നമ്മളുടെ കുടുംബവും, അശ്വതിയുടെ കുടുംബവും സമാധാനത്തോടെ ജീവിക്കട്ടെ!
സൌദിയില്‍ നിന്നും എനിക്കറിയാത്ത ചില സുഹൃത്തുക്കള്‍,പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥന യോടെ സാമ്പത്തിക സഹായം നല്‍കിയിരുന്നു.പരമകാരുണികനായ ആ സ്നേഹപ്പോരുള് എല്ലാവര്ക്കും തുണയാകട്ടെ.
പ്രിയ,വിനോദ് (മദ്രാസ്), പ്രസന്നകുമാര്‍ (മുംബൈ), നിരവധി തവണ നിങ്ങളൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നുവല്ലോ.രണ്ടുപേരുടെയും സഹായം അമ്മ കൈപ്പറ്റിയിരുന്നു.അശ്വതിക്ക് ശേഷവും നമ്മുടെ ഈ ബന്ധം നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നു ഞാന്‍ സ്നേഹത്തോടെ വ്യാമോഹിക്കട്ടെ.
കേവലം ഒരു ഉപചാരമായി, അശ്വതിയുടെ ഖേതങ്ങള്ക്കുമേല് നിരവധിപേര്‍ കാല്‍വഴുതി വീണിരുന്നു. ശ്രീമാന്‍ വയലാര്‍ രവിയുമായി പോലും ഫോണില്‍ ബന്ധപ്പെട്ടുകളയും അശ്വതിയെ രക്ഷിക്കാന്‍ എന്ന് അശ്വതിയുടെ ഒരു സ്വന്തം നാട്ടുകാരന് വിളിച്ചു പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ ചില തിരക്കുകളാല്‍ (തെറ്റി ധരിക്കല്ലേ, ശ്രീമാന്‍ വയലാര്‍ രവിയുടെതല്ല) ഇതേവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.എന്ത് പറയാന്‍ അശ്വതിയുടെ കഷ്ടകാലം.
അശ്വതിയുടെ ജാതി ഈഴവ ആയതിനാല്‍ " സാരഥി"യോട് ബന്ധപ്പെട്ടുകൂടെ എന്നും മറ്റൊരു മത സംഘടനയുടെ തലപ്പത്തുള്ള ആള് വല്ലാത്ത സ്നേഹത്തോടെ ഉപദേശിച്ചിരുന്നു! നോക്കൂ നമ്മുടെ മതബോധം വളരുന്ന വഴികള്‍,സുഹൃത്തെ താങ്കള്‍ പ്രാര്‍ഥിക്കാന്‍ ചേര്‍ത്തുവെച്ച കൈകള്‍ക്കിടയിലൂടെയാണ് താങ്കളുടെ ദൈവം ഒളിച്ചോടുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.താങ്കള്‍ പ്രാര്‍ത്ഥിക്കാന്‍ കൈകള്‍ചേര്‍ത്ത് വെക്കാതിരുന്നാല്‍ മറ്റുള്ളവര്‍ക്ക് അവരുടെ ദൈവങ്ങളെ തിരിച്ചുകിട്ടും.അത് വലിയൊരു ഉപകാരമാ യിരിക്കും.( അടുത്ത കമന്റില്‍ തുടര്‍ച്ച )
പോസ്റ്റുചെയ്തു, ഫോര്വേര്ട് ചെയ്തിട്ട് ഇന്നേക്ക് 60 ദിവസമായിട്ടും വായിക്കാന്‍ സമയം കിട്ടിയില്ലെന്ന് ഇന്നും എന്നോടു പറഞ്ഞ മാന്യസുഹൃത്തുക്കള്‍ക്കും ഇമ്മിണി വലിയ നന്ദി.സുഹൃത്തെ ഈ സമയം കിട്ടാത്തതിന്റെ രസതന്ത്രം ചെറിയ ഒരു എഴുത്തുകാരനെന്ന നിലയില്‍ എനിക്കൂഹിക്കവുന്നതെയുള്ളൂ. നിങ്ങള്‍ക്കും ഒരു നന്ദിയിരിക്കട്ടെ.
കൈപ്പറ്റിയ തുക അശ്വതിയുടെ അമ്മയുടെ പേരില്‍ അയച്ചു കൊടുക്കുകയും അതുവഴി അവരുടെ ഇമ്മിണി വലിയ രണ്ട് കടങ്ങള്‍ വീട്ടുകയും ചെയ്തു ( വിശദ വിവരങ്ങള്‍ അറിയേണ്ടവര്‍ ഒരു മെയില്‍ അയച്ചാല്‍ അറിയിക്കാം) സിസ്റ്റം ഹാങ്ങായതിനാല്‍ വിചാരിച്ചതിലും രണ്ട് ദിവസം കഴിഞ്ഞേ ബാങ്കില്‍നിന്നും പണം അവര്‍ക്ക് കൈപ്പറ്റാന്‍ കഴിഞ്ഞുള്ളു.അതുവഴി അവര്‍ക്ക് രണ്ടായിരം രൂപ അധികം പലിശയിനത്തില്‍ ഒടുക്കേണ്ടിവന്നു.ഇത്തരം നഷ്ടങ്ങള്‍ ഉപഭോത്കൃത നിയമങ്ങള്‍ക്കു കീഴില്‍ വരുമോ എന്ന് അറിയാന്‍ നാം വൈകുന്നു.നേരിട്ട് പണം അയച്ചവരുടെ പേരുകള്‍ അറിയിക്കാന്‍ കഴിയില്ലെന്നും അവരോടു ബാങ്ക് അധികൃതര്‍ പറഞ്ഞുവത്രേ! അതിനുള്ള അവകാശം ഉപഭോക്താവിനില്ലേ എന്നും അറിയില്ല. തീര്‍ച്ചയായും ഈ വിഷയത്തില്‍ ഒരു ചര്‍ച്ച വേണമെന്ന് തോന്നുന്നു.
ഒരു വലിയ നിശബ്ദത മരുഭൂമിയെ മൂടുമ്പോള്‍, അകത്ത് അകപ്പെട്ടവരുടെ നിലവിളികല്ക്കുമേല് നിലാവ് പരക്കുന്നത് ഞാന്‍ അറിയുന്നു. കുതറിയുള്ള ഓരോ രക്ഷാശ്രമങ്ങള്‍ക്ക് ശേഷവും അപരിചിതനായ എന്റെ സഹയാത്രികാ നീ കരയാതിരിക്കുക... "ആടുജന്മ"ത്തിലെ നജീബിനെപ്പോലെ നിന്റെ വിശ്വാസത്തെ നീ നെഞ്ഞോട് ചേര്‍ത്തു വെക്കുക.ഒടുവിലെ ആ ദിവസം നിന്റേതു മാത്രമായിരിക്കും.. ഒരുപക്ഷെ നിന്റെ കുരുതികൊണ്ട്.... അല്ലെങ്കില്‍ നിന്റെ മോചനം കൊണ്ട്....
നന്ദി,
ഉപ്പില്‍ വിഷം ചേര്‍ക്കാത്തവര്‍ക്കും,
മുറിവിനു വീശിത്തന്നവര്ക്കും,
അശ്വതിയില്‍ ഇടപെട്ടവര്‍ക്കും,
കണ്ണടച്ചവര്‍ക്കും...
അവര്‍ക്ക് നല്ലത് വരട്ടെ. താങ്കളിലൂടെ ഈ സംരംഭത്തില്‍ ഭാഗബക്കാവുവാന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്.......സസ്നേഹം
"എന്നെ ഇവിടെ കൊല്ലാക്കൊല ചെയ്യുകയാണ് ... രക്ഷിക്കുക!"
ഒരു എട്ട് വയസ്സ്കാരിയുടെ ബുദ്ധിക്കുമേല്‍
കാവ്യാമാധവന്റെ സംഭാഷണ ശകലങ്ങള്‍ ഉറക്കം കെടുത്തുന്ന
ആസിഡുമഴ പെയ്യിക്കുന്നതെങ്ങിനെയാണ് !
ഇത് ജീവിതം അവളെ പരിശീലിപ്പിക്കുന്ന രാസ സംവേദനങ്ങളാണ്..
ഉറക്കം നഷ്ടപ്പെട്ടും,അലറിക്കരഞ്ഞും,അവള് "ഗദ്ദാമ" എന്ന കമല്‍ ചിത്രത്തിന്റെ
ടെലിവിഷന്‍ പരസ്യവാക്കുകള്ക്കുമേല് സ്വയം കൂമ്പിയിരുന്നു.
ഭക്ഷണം സ്വയം തിരസ്ക്കരിക്കുന്നു. .
വല്ലപ്പോഴും യജമാനനെ ഒളിച്ചു വിളിക്കുന്ന അശ്വതിയുടെ
ഫോണ്‍ വിളികളെ കാവ്യയുടെ കഥാപാത്രമായി സാധൂകരിച്ചു,
തീവിഴുങ്ങി ഒരു കുട്ടിത്തത്തിന്റെ ദിനചര്യകളില്‍ നിന്നും വേര്‍പെടുന്നു.
ഇന്നലെ അശ്വതി വിളിച്ചപ്പോളാണ് ഈ കഥ അറിയുന്നത്.
നമ്മളാല്‍ കഴിയുന്നത് നമ്മള് ചെയ്തുകഴിഞ്ഞു എന്ന ആശ്വാസത്തില്‍,
ബാക്കിക്കടലില് അവരെ തനിയെ വിട്ട് ഞാന്‍ നീന്തിപ്പോരുംബോളാണ്
ഈ പിന്‍വിളി.
കൂട്ടുകാരാ ഞാന്‍ അത് നിങ്ങളോട് കൂടി പങ്ക് വെക്കാന്‍ ബാധ്യസ്ഥനാണ്.
അത്രമേല്‍ നാം ഒരേകാലം ആശ്വതിയെക്കുറിചോര്ത്ത് ഉള്ളുരുകിയവരാണ്.
ഇപ്പോള്‍ അശ്വതിയുടെ വീട്ടില്‍ വിളിച്ച്, കുട്ടികളെ ആശ്വസിപ്പിച്ചു
വന്നിരുന്നാണീ എഴുത്ത്.മോളെ അതൊരു സിനിമാക്കഥയല്ലേ,എന്ന് ഞാന്‍
നിരവധി തവണ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. "ഇല്ല അങ്കിള്‍, അമ്മയും ഇങ്ങനെ ആരുമറിയാതെയാണ് ഞങ്ങളെ വിളിക്കാറ്.... അമ്മയുടെ സങ്കടങ്ങള്‍,
അമ്മമ്മയോടു പറയുന്നത് ഞങ്ങള്‍ക്കറിയാം അല്ലെങ്കിലെന്തിനാ ഞങ്ങള്‍
കാണാതെ അമ്മമ്മ എപ്പോഴും കരയുന്നത്? ഞങ്ങള്‍ ചോദിക്കുംബോളൊക്കെ ഒന്നുമില്ലെന്ന് പറയുന്നത്.ഒന്നുമില്ലാതെ അമ്മമ്മ കരയുമോ?
എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് ഒരു അത്യാഹിത വിഭാഗത്തിനു മുന്നില്‍
നില്ക്കുന്ന ഒരു അമ്മമ്മയേയും മക്കളേയുമാണ്!
പ്രിയ കമല്‍, "ഗദ്ദാമ" എന്ന താങ്കളുടെ പുതിയ സിനിമയുമായി
ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍
കാവ്യ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ മൂന്നു നാല് ദിവസം
വെള്ളം മാത്രം കുടിച്ചു മരുഭൂമിയില്‍, താങ്കളുടെ യൂണിറ്റിനോടൊപ്പം
ചെലവഴിച്ചു എന്ന് താങ്കള്‍ പറയുന്നത് കെട്ട് ചര്ദിക്കാന് വന്നു
ടെലിവിഷന്‍ പൂട്ടിവെച്ചു പുറത്തേക്കിറങ്ങി പൊടിക്കാറ്റിലൂടെ
കുറെ നടന്നവനാണ് ഞാന്‍. കഥ പറയുമ്പോള്‍ അത്
ഏതൊക്കെ തരത്തില്‍ ആരെയെക്കെ വേവിക്കുന്നു എന്നത്,
അതിന്റെ വില്‍പ്പനയെ പാകപ്പെടുത്തിയെക്കാം.
എന്നാലും ഇങ്ങനെ ഉള്ളുരുകി സ്വയം തീരുന്ന ഒരുപാടു
കുടുംബങ്ങളുണ്ട് നാട്ടില്‍. ആരും തുണയില്ലാത്ത കടലില്‍ വീണു പോയവര്‍.
അവര്‍ മുണ്ട് മുരുക്കിയുടുത്തും,അഴിച്ചു കൊടുത്തും അയക്കുന്ന ചില്ലിക്കാശുകളാണ്,
കേരളത്തില്‍ വര്‍ഗ്ഗ സംഘടനകളെയടക്കം പരോക്ഷമായി തീറ്റിപ്പോറ്റുന്നത്.
ഒരു കലാകാരനെന്ന നിലയില്‍ ഈ തീക്കാലത്തില്‍ താങ്കള്‍ക്കു ചെയ്യാവുന്നത്
കണ്ണടക്കുക എന്ന ലളിത ക്രീയമാത്രമാണ്. ആ ഭേതപ്പെട്ട
ഇരുട്ടില്‍ ആശ്വതിയെപ്പോലുള്ളവരുടെ കുടുംബങ്ങള്‍
എങ്ങിനെയെങ്ങിലും കഴിഞ്ഞു പൊയ്ക്കോട്ടേ.
പ്രിയപ്പെട്ട കാവ്യ "ഗദ്ദാമ"ക്കു നാളെ കിട്ടിയേക്കാവുന്ന നിരവധി അവാര്‍ഡുകളുടെ വെങ്കല ഫലകങ്ങലോടൊപ്പം അശ്വതിയുടെ എട്ടുവയസ്സുകാരി മകളുടെ
കണ്ണീരും, ഉറക്കമില്ലായ്മയും കൂടി ചേര്‍ത്ത് പിടിക്കുക. അപ്പോഴേ
നിങ്ങള്‍ ഒരു നല്ല കലാകാരി എന്നതിലപ്പുറം ഒരു നല്ല മനുഷ്യസ്നേഹിയാവൂ...
ഏറ്റവുമൊടുവില്‍ കല നമ്മേ കൂട്ടിക്കൊണ്ട് പോകുക മനുഷ്യര്‍ക്കിടയിലേക്ക് തന്നെയാണല്ലോ...
Post a Comment