ചാഞ്ഞും, ചരിഞ്ഞും, പിന്നെ കമിഴ്ന്നുകിടന്നും ഇതാ നമ്മുടെ രാജ്യം അപകടപ്പെട്ടിരിക്കുന്നു എന്നു ഓരോ ശ്വാസനിശ്വാസങ്ങളിലും പറഞ്ഞുവെക്കുകയായിരുന്നു നവമ്പര്‍ ഇരുപത്തി ആറാം തീയതി കാലത്ത് മുതല്‍ ഹോട്ടല്‍ താജിന്റെ കരിങ്കല്ലുപാകിയ മുറ്റത്ത് വച്ച് അവര്‍. യുദ്ധമുഖത്തെന്നോണം എപ്പോഴെങ്കിലും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ മറന്നു കൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ഈ ദൃശ്യങ്ങളത്രയും പകര്‍ത്തി വെക്കുന്നതെന്നവര്‍ നമ്മെ ഇടക്കിടെ ഉത്കണ്ടാകുലരാക്കിക്കൊണ്ടിരുന്നു. റേറ്റിങ്ങില്‍ പതിവിനു വിപരീതമായി നമ്മുടെ വാര്‍ത്താചാനലുകള്‍ കുതിച്ചുയര്‍ന്നു ഈ ദിവസങ്ങളില്‍. സീരിയലുകളും, മിമിക്രിക്കാരുടെ അറുബോറന്‍ കോമാളിത്തരങ്ങളും, റിയാലിറ്റി ഷോകളിലെ സംഗതികളും, കണ്ടു മനംമടുത്ത നാം ആ ദിനം പുതിയ ചില കളികള്‍ കണ്ട് ആസ്വദിച്ചു.
നമ്മുടെ സ്വീകരണ മുറികളില്‍ നാം സുരക്ഷിതരാണെന്ന ഉള്‍ബോധം നമ്മെ ടെലിവിഷനെ, വാര്‍ത്താ ചാനലുകളില്‍ നിന്നും വാര്‍ത്താ ചാനലുകളിലേക്ക്, മാറ്റിമാറ്റി പായിപ്പിച്ച് ആഘോഷിക്കാന്‍ പ്രേരിപ്പിച്ചു. ഏറ്റവും മികച്ച ദുരന്ത ദൃശ്യങ്ങള്‍ കാണിക്കുന്ന ചാനലുകള്‍ ഏറ്റവും നല്ല ചാനലുകളായി! ബി.ബി.സി യിലും, മറ്റു ലോകമാധ്യമങ്ങളിലും ടാജിന്റെ ചിത്രം നിറഞ്ഞു നില്‍ക്കുന്നത് കണ്ടു നാം അഭിമാനിച്ചു. ഇതാ ലോകം മുഴുവല്‍ നാം നിറഞ്ഞു നില്‍ക്കുന്നു.വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാനെന്നോണം താജിന്റെ കരിങ്കല്ല് പാകിയ മുറ്റത്ത് കമിഴ്ന്നു കിടന്നു തല്‍സമയ വിവരണം നല്‍കിക്കൊണ്ടിരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ മുമ്പിലൂടെ ആറോ, ഏഴോ, വയസ്സുള്ളോരു പെണ്‍കുട്ടി ആരും ശ്രദ്ധിക്കാതെ ക്യാമറക്ക് മുമ്പിലൂടെ കടന്നു പോയി. വാര്‍ത്തകളില്‍ നിറയേണ്ടവളല്ലാത്തവള്‍ ആയതിനാലാവണം ആരും അവളെ വിലക്കിയില്ല. അവള്‍ക്ക് അഴുക്ക് പിടിച്ചൊരു മേലങ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണ്ണിന്റെ നിറമായിരുന്നു അതിന്. ജട പിടിച്ച അവളുടെ മുടിയിഴകള്‍ ഒരുപാട് നീണ്ടതായിരുന്നു.
മുഖം കാണാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പല മുഖങ്ങളും അവളില്‍ ചേര്‍ത്തുവെച്ചു നോക്കി. തെരുവില്‍ കാണപ്പെടുന്നതും, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതുമായ ഒത്തിരി മുഖങ്ങള്‍. പക്ഷെ എന്തുകൊണ്ടോ ആ ശരീരത്തിന് അവയൊന്നും യോജിക്കുന്നതായി തോന്നിയില്ല! അവിദഗ്ദ്ധനായ ഒരു കൊളാഷ് ചിത്രകാരന്റെ രചനപോലെ അത് വികൃതമായി നിന്നു.
ഞാന്‍ വാര്‍ത്തയുടെ ചൂടന്‍ മുള്‍മുനയിന്‍ നിന്നും അറിയാതെ വേര്‍പെട്ടു. ക്യാമറക്ക് മുഖം കൊടുക്കാതെ കടന്നുപോയ ആ പെണ്‍കുട്ടി ആരായിരിക്കും? ഇതേ മുറ്റത്താണ് ഇത്തിരി മുന്പ് നരേന്ദ്രമോഡി വന്നു ക്യാമറക്ക് പോസുചെയ്തത്. പിന്നെ അറിയുന്നതും അറിയാത്തതുമായ ആരൊക്കെയോ...
പണ്ട് താജിന്റെ കരിങ്കല്‍ മുറ്റത്തിനപ്പുറം ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പടവുകളില്‍ വന്നടിയുന്ന തിരകളിലെ, അസ്തമനത്തിന്റെ വൈഡൂര്യരശ്മികളെ വെറുതെ നോക്കിയിരിക്കുമ്പോളൊക്കെ, പിറകിലൂടെ വന്നു തോളില്‍ തട്ടി, കൈനീട്ടിയിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് "പിങ്കി" എന്ന സ്വന്തം പേര് മാത്രം അറിയാവുന്ന ഒരു മൂന്നുവയസ്സുകാരി.
എന്റെ മകള്‍ക്കിപ്പോള്‍ മൂന്നു വയസ്സാണ്. എന്തുകൊണ്ടോ മനസ്സ് മകള്‍ അലമേലുവിലേക്ക് ഒരു ഷോര്‍ട്ട്കട്ട് നടത്തി. അവളുടെ മുഖം എടുത്തുകൊണ്ടുപോയി, ക്യാമറക്ക് പുറംതിരിഞ്ഞു നടന്നുപോയ ആ പെണ്‍കുട്ടിക്ക് വച്ചുനോക്കി, എന്റെ തെമ്മാടിമനസ്സ്! വല്ലാത്തൊരു കരച്ചിലാണ് വന്നത്. ഇത്രയധികം ചേര്‍ന്നിരിക്കില്ല അവള്‍ക്ക് അവളുടെ സ്വന്തംമുഖംപോലും! പിന്നെ ചാനലുകളിലോരോന്നിലും മാറിമാറി ഞാന്‍ ആ പെണ്‍കുട്ടിയെ അന്വേഷിച്ചു നിരാശനായി. ആകാശത്ത് തൂങ്ങിയും, ഭൂമിയിലൂടെ ഇരച്ചും, കയറുന്ന വീരന്മാരുടെ ബൂട്ടുകള്‍ക്കിടയിലൂടെ ഒരുതവണ അവളുടെ കണ്ണുകള്‍ എന്നെ തുറിച്ചുനോക്കി. അത് എന്റെ മകള്‍ അലമേലുവിന്റെ അതെ കണ്ണുകളായിരുന്നു! പുരികത്തിനു താഴെ ചെറിയ കാക്കപ്പുള്ളിയുള്ള ഒന്ന്‍.
കൊല്ലപ്പെട്ടെന്നു സര്‍ക്കാര്‍ എഴുതിത്തള്ളിയ നൂറ്റി എണ്‍പതോളം പേരില്‍ ഇവളുടെ അക്കവും ഉണ്ടായിരിക്കുമോ? അല്ലെങ്കില്‍ എണ്ണപ്പെടാതെ, ഗേറ്റ്വേഓഫ് ഇന്ത്യയുടെ താഴെ കരിങ്കല്‍പടവുകളില്‍ പുളച്ചുനീന്തുന്ന സ്വര്‍ണ്ണ മത്സ്യങ്ങള്‍ക്ക് ആഹാരമായി തീര്‍ന്നിട്ടുണ്ടാവുമോ?
താനയില്‍ നിന്നോ, ഘാട്ട്ഘോപ്പറില്‍ നിന്നോ, ദാദറില്‍നിന്നോ, വിക്ടോറിയാടെര്‍മിനല്‍സിലേക്ക് തീവണ്ടിയില്‍ പുലര്‍കാല യാത്രനടത്തുമ്പോള്‍ കാണുന്ന ഒരു സ്ഥിരംകാഴ്ചയുണ്ട് വശങ്ങളിലെ ഉപയോഗശൂന്യമായ റെയില്‍വേ ട്രാക്കില്‍ വിസര്‍ജ്ജിക്കാനിരിക്കുന്ന ഒരുപാടുപേര്‍. കുഞ്ഞുങ്ങളും,സ്ത്രീകളും,പുരുഷന്മാരുമായി എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്നതിലുമേറെ! അതില്‍ കുഞ്ഞുങ്ങള്‍ പ്രകൃതിയോട് സംവദിച്ച് അങ്ങിനെ അലസമായി ഇരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഉടുമുണ്ടഴിച്ച് മുഖത്തു കെട്ടിയാണിരിക്കുന്നത്. പരസ്പരം തിരിച്ചറിയപ്പെടാതിരിക്കാന്‍! മറ്റുള്ളവരെ അപേക്ഷിച്ച് മറച്ചുവച്ച സ്വന്തം മുഖമാണവരുടെ അശ്ലീലം!അല്ലെങ്കില്‍ അവരുടെ ഐഡന്റിറ്റിയാണ് അവരുടെ അശ്ലീലം. ഇത് ഞാനാണ് എന്ന ആര്‍ജ്ജവത്തിനു പകരം, ഇത് ഞാനല്ല എന്ന സത്വവിധ്വംസനത്തിനുവേണ്ടി സ്വന്തം അടയാളങ്ങളോരോന്നും, ഊരിവെച്ചാണ് ഇവര്‍ വന്നിരിക്കുന്നത്. ഭക്ഷിക്കുക എന്നതിനേക്കാള്‍ വിസര്‍ജിക്കുക എന്ന പ്രക്രീയക്ക് വെപ്പ്രാളപ്പെട്ട് ട്രാക്ക്മാറി കുത്തിയിരുന്നു രക്തസാക്ഷികളാവുന്നവരും ഇവരിലുണ്ട്. തീവണ്ടി കയറിഇറങ്ങി,ഇത്തിരി മലവും, മൂത്രവും, ചോരയും, മാംസക്കഷ്ണങ്ങളും മാത്രമാവുന്നവര്‍, ചുട്ടികുത്തിയ വഴിപഥങ്ങളിലൂടെയാണ് നാം പുതിയയാത്രക്കാര്‍ ഇരതേടി മുംബൈ നഗരത്തില്‍ വന്നിറങ്ങുന്നത്. ഒരു ചാനല്‍കണ്ണും തുറന്നുവെക്കാത്ത നരച്ച ലോകത്തുനിന്നും പിങ്കി എന്റെ മുതുകില്‍ത്തട്ടി കരഞ്ഞുകൊണ്ട് കൈനീട്ടുന്നു.
താജിന്റെ മുന്‍പിലൂടെ വായപോളിച്ചമ്പരന്ന് ഗേറ്റ്വേഓഫ് ഇന്ത്യയും,മുന്നിലെ റോഡും മുറിച്ചുകടന്നു വലതുവശത്തെ ബെന്‍സാരി ലാലിന്റെ ബീടാ,പാന്‍ കടയുടെ പിന്നിലെ ഒറ്റയടി വഴിയിലൂടെ നടന്നെത്തുന്നത് നാരായണ്‍ സിംഗ് എന്ന സര്‍ദാര്‍ജിയുടെ"പഞ്ചവടി"എന്ന പേര് തൂക്കിയിട്ടിരിക്കുന്ന സത്രത്തിലാണ്. അകത്തുകടന്നാല്‍ അതിശയിപ്പിച്ചുകളയുന്നൊരു ലോകമാണത്. "പഞ്ചവടി"ക്ക് പുറം ചുവരുകളേ ഉള്ളൂ. അകത്തെ മുറികളോരോന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത് മുഷിഞ്ഞതും,നിറംമങ്ങിയതുമായ, വലിയ തുണികളാണ്.അലക്ഷ്യമായി ഗേറ്റ്വേഓഫ് ഇന്ത്യയുടെ പരിസരങ്ങളില്‍ പോയി നിന്നാല്‍ നിങ്ങളെ പഞ്ചവടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോകാനെത്തുക ചിത്രലേഖയോ, ശിവകാമിയോ, ആവാം. മണിക്കൂറിനു അമ്പതുഉറുപ്പികയില്‍ താഴെവിലയുള്ള ആഹ്ലാദങ്ങളില്‍ മുങ്ങിപ്പൊങ്ങി, കള്ളച്ചിരിയോടെ ഇരിക്കുന്ന നാരായണ്‍ സിംഗില്‍ നിന്നും ഒരു കപ്പ് ലെസ്സിയും വാങ്ങിക്കുടിച്ച് നിങ്ങള്‍ക്ക് പഞ്ചവടി വിടാം. അതിന് ടാജിനെപ്പോലെ മുഗള്‍ ശൈലിയുടെ സ്വര്‍ണം പൂശിയ മേലാപ്പോ, വലിയ തൂണുകളാല്‍ ഉരുത്തിരിച്ചെടുത്ത നീണ്ട ഇടനാഴികളോ, ഇല്ല. പകരം വിയര്‍പ്പും,രേതസ്സും ഇറ്റുവീണ് മനുഷ്യന്റെ ആദിമഗന്ധങ്ങള്‍ പൂത്തുനില്‍ക്കുന്ന മഹാസൗധം.
കണക്കുകള്‍ കൂട്ടിയും,കുറച്ചും,ശിഷ്ടപ്പെടുന്നത് കണ്ടു നിലവിളിക്കുന്നവരുടെ സിംഫണികള്‍! ഇപ്പോള്‍ കൌശലക്കാരനായ നാരായണ്‍സിംഗ് "പഞ്ചവടി" എന്ന ബോര്‍ഡിനു താഴെ ഇങ്ങനെ ചെറിയ ഒരു ബോര്‍ഡു കൂടി വെച്ചിട്ടുണ്ടെന്നറിഞ്ഞു. "താജിനെക്കാളും സുരക്ഷിതം, ആയുസ്സിന്റെ കാര്യത്തിലും പോക്കറ്റിന്റെ കാര്യത്തിലും"...!
പഞ്ചവടിയുടെയും, പരിസരങ്ങളുടേയും, നീതിശാസ്ത്രങ്ങള്‍ക്ക് വിപരീതമായി വിരാജിച്ചു നില്‍കുന്ന താജിലും, പരിസരപ്രദേശങ്ങളിലും വെടിപൊട്ടിച്ചു രസിച്ചത് കഷ്ട്ടിച്ച് ഇരുപതുവര്‍ഷം മുന്‍പ് മുലകുടിനിര്‍ത്തിയ പത്ത് പിള്ളേരാണ്! സാമ്പത്തികശാസ്ത്രമനുസരിച്ച് രണ്ടായിരം കോടിയിലധികം നഷ്ടം. കറന്‍സി വിലകാട്ടി, പത്രക്കുറിപ്പിറക്കാനാവാത്ത നമ്മുടെ മാനം...ഹിന്ദുവിന്റെ ഉന്നമനത്തിന് വേണ്ടി ബാബറിമസ്ജിദ് പൊളിച്ചു കളഞ്ഞിട്ടും,കാമാത്തിപുരിയിലെത്തുന്ന ഹിന്ദുവേശ്യകളുടെ എണ്ണം കുറയാതിരുന്നതെന്തുകൊണ്ടാവണം! മുസല്‍മാന്റെ രക്തം കൊണ്ട് ഹോളികളിക്കുന്ന തെരുവില്‍ സര്‍ദാര്‍ജിയുടെ പഞ്ചവടിക്ക് തീപ്പിടിക്കാത്തതെന്തു കൊണ്ടാവണം! ഇവിടെ കയറി ഇറങ്ങിപ്പോയവരില്‍ ആരുടെ അബദ്ധമാവാം വിചാരങ്ങളില്‍ വേവലാതിപ്പെട്ടിരിക്കുമ്പോളൊക്കെ ഇന്നും എന്റെ മുതുകിനെ ലജ്ജിക്കാന്‍ ശീലിപ്പിച്ച പിങ്കി!
പ്രിയപ്പെട്ട താക്കറെ, മുംബൈ മറാഠി പറയുന്നവന്റേ താണെങ്കില്‍ ഇവള്‍ എന്നോട് ഭക്ഷണം ചോദിക്കുന്നത് താങ്കളുടെ പ്രിയഭാഷയിലാണ്. എനിക്കാഭാഷ അറിയില്ല എങ്കിലും ഇവള്‍ അന്വേഷിക്കുന്നത് ഭക്ഷണമാണെന്ന് എനിക്ക് മനസിലാവുന്നതും, താങ്കള്‍ക്കു മനസിലാവാത്തതും എന്ത് കൊണ്ടാണ്?
ഭീകരാക്രമണത്തിന്റെ നാളുകളില്‍, അറക്കപ്പറമ്പില്‍ കുര്യന്‍മകന്‍ ആന്റണി പറഞ്ഞത് ഇത്രമാത്രമാണ് "ആത്യന്തികവിജയം സൈന്യത്തിന്റെതായിരിക്കും"! രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ കാര്യത്തിലല്ല, പാല്‍മണം മാറാത്ത പത്തുകുഞ്ഞുങ്ങളോടുള്ള കണ്ണാരംപൊത്തിക്കളിക്കിടയിലാണ് നൂറ്റിമുപ്പതുകോടി ജനങ്ങളുടെ സൈന്യത്തിന്റെ മന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചത്! പാക്കിസ്ഥാന്‍ പത്തുപേര്‍ക്കുപകരംനൂറുപെരേയായിരുന്നു അയച്ചിരുന്നതെങ്കില്‍ സ്ഥിതിഎന്തായേനെ! ഒടുവില്‍ ജയിച്ചതാരാണ്? ഭീകരര്‍ രണ്ടുതരത്തിലാണ് ജയിച്ചത്,കൊല്ലുന്നതിലും,കൊല്ലപ്പെടുന്നതിലും, കൊല്ലുക എന്നതോളം പ്രാധാന്യം കൊല്ലപ്പെടുക,എന്നതിലും ഉണ്ടായിരുന്നു അവര്‍ക്ക്.
റെയില്‍വേ ട്രാക്കില്‍ വിസര്‍ജ്ജിക്കാന്‍ വന്നിരിക്കുന്നവരെപ്പോലെ അടയാളങ്ങള്‍ ഒരു തുണിച്ചീന്തുകൊണ്ട് മറച്ചുവെച്ചു, ഇത് ഞാന്‍ അല്ല എന്നുപറയാന്‍ ഇവര്‍ക്ക് കഴിയാത്തിടത്തോളം. പെണ്‍വാണിഭക്കേ സുകളിലെ ഇരകളെ കോടതിയില്‍ ഹാജരാക്കും നേരത്തും ഒരുചീന്തുതുണി രക്ഷക്കെത്തുന്നുണ്ടിപ്പോള്‍ . മുഖം സ്വയം ഒരശ്ലീലമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് നമുക്കിപ്പോള്‍. ഇതിനിടയിലൂടെ നമ്മെ ഞെട്ടിച്ചുകൊണ്ട് കിളിരൂരുകാരി ശാരി അവളുടെമുഖം വെളിച്ചത്തുകാട്ടി, മരണക്കിടക്കയിലും,ശവപ്പെട്ടിയിലും!
മുഖത്തെക്കുറിച്ചുള്ളോരെഴുത്തായതിനാല്‍ ഇതുകൂടി . ഈ മന്ത്രിസഭയില്‍ മലയാളിയുടെ മുഖമുള്ള എത്ര മന്ത്രിമാരുണ്ട്! അച്യുതാനന്ദന്‍ മുതല്‍ ശ്രീമതിയിലൂടെ,ശര്‍മ വരെയുള്ള എല്ലാ മന്ത്രിമുഖങ്ങളിലും ഒന്ന് വിളക്ക് തെളിച്ചുനോക്കൂ. നിങ്ങള്‍ ഏതുമരുഭൂമിയിലായാലും എതിരെവരുന്ന ഒരാള്‍ അത്ഭുതപ്പട്ടു കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി ചോദിക്കുന്ന ഒരു ചോദ്യമില്ലേ?"നിങ്ങള്‍ മലയാളിയല്ലേ" എന്ന്! മലയാളിത്തത്തിന്റെ അലിഖിത ചേരുവകള്‍ മുഖത്ത് അവശേഷിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട് ഇപ്പോള്‍? നമ്മുടെഅടയാളങ്ങള്‍ സൂക്ഷിക്കാത്ത അവയവങ്ങള്‍ തീര്‍ച്ചയായും നമുക്ക് അശ്ലീലം തന്നെയാണ്. ചിലപ്പോള്‍ ശത്രുവിനതൊരായുധവും!
അതുകൊണ്ടാണ് അഭയകേസില്‍ പ്രതികളെന്ന് മുദ്രകുത്തി പിടിക്കപ്പെട്ട ആശ്രമമൃഗങ്ങളുടെ മുഖങ്ങള്‍ നിരന്തരം പ്രദര്‍ശിപ്പിക്കപ്പെടുന്നത്... ഇതിലെ പെണ്‍മാനിന്റെമുഖം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുമ്പോളൊക്കെയും ശരാശരി മലയാളി വല്ലാത്തൊരു സുഖം അനുഭവിക്കുന്നത്... അപ്പോള്‍ നാം വാര്‍ത്ത കേള്‍ക്കാതാവുകയും, അവരോടൊപ്പം നടക്കാനിറങ്ങുകയും ചെയ്യുന്നത്...! ശരി തെറ്റുകളുടെ ഇടയില്‍ മൌനം മാത്രം ബാക്കിയാവുന്നു,മുഖംകാണാന്‍ കാത്തുനില്‍ക്കുന്നവരുറെയും,മുഖം കാണിക്കാന്‍ വിധിക്കപ്പെട്ടവരുടെയും, ഇടയില്‍.കുമ്പസാരത്തിനു അപ്പോള്‍ വാക്കുകള്‍ നഷ്ടപ്പെടുന്നു!
സുഹൃത്തെ, ഇത്രയും വായിക്കാന്‍ ക്ഷമകാണിച്ചതിന് നന്ദി. ഇനി ലളിതമായൊരു വ്യായാമമുണ്ട് നമുക്കൊരുമിച്ച്. ദയവുചെയ്തു നിങ്ങള്‍ ഒരു കണ്ണാടിക്കു മുന്‍പില്‍ ചെന്ന്നില്‍ക്കുക. നിങ്ങളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കുക, നിങ്ങളുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്! മൂക്കിനു ശ്വസിക്കാന്‍ കഴിയുന്നുണ്ട്! എങ്കില്‍ ചിതയിലെടുക്കും മുന്‍പേ, പിന്നെ എന്തുകൊണ്ട് ചെറുതെങ്കിലും വ്യത്യസ്തമായൊരു ശബ്ദം പുറപ്പെടുവിക്കുന്നില്ല! ആ ശബ്ദത്തിന് കാതോര്‍ത്തു , ഗേറ്റ്വേഓഫ് ഇന്ത്യയുടെ, രക്തംവീണു നനഞ്ഞ പടവുകളിലോന്നില്‍, വെടിയുണ്ടകളില്‍ നിന്നും ദൈവം നെഞ്ചോട്ചേര്‍ത്ത് പിടിച്ചു രക്ഷപ്പെടുത്തിയ ഒരു പെണ്‍കുട്ടി കാത്തിരിപ്പുണ്ട്!
എന്റെമകള്‍ "അലമേലു"... കാണുക, നിങ്ങളുടെകണ്ണുകള്‍ നിങ്ങളെ അടയാളപ്പെടുത്തുന്നുവെങ്കില്‍.....

2 comments:
ധര്‍മരാജ്, താങ്കള്‍ ഈ പോസ്റ്റ് ഇട്ട കാലത്ത് നമ്മള്‍ തമ്മില്‍ ഈ സൌഹൃദം ഉരുത്തിരിഞ്ഞിരുന്നില്ല. എത്ര കൃത്യമായി, തീവ്രമായി താങ്കള്‍ ബോംബേയെ വരച്ചിടുന്നു. ഏത് നഗരച്ചിത്രവും അനുഭവവേദ്യമാവുന്നത് അതില്‍ ഒരു മുഖം തെളിയുമ്പോഴാണ്. നന്ദി, സുഹൃത്തേ, നന്ദി.
അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറന്നു വീണതെങ്കിലും, കലണ്ടറുകളിലെ പേജ് മറിഞ്ഞെങ്കിലും ഇന്നും പ്രസക്തമായ വരികളും വാക്കുകളും. ആശംസകള്‍/, പുതിയ പോസ്റ്റ് ഇടുന്നുണ്ടെങ്കില്‍ മെയ്ല്‍ ചെയ്യുമല്ലോ. arif.zainap@gmail.com
Post a Comment