എഴുതിക്കടന്ന പുഴകള്‍.

Thursday, August 23, 2012

നിഴലിനും മരത്തിനും ഇടയിലെ നട്ടുച്ചകള്‍


  

Government College Madappally is the first Government college in Kerala to be accredited at ‘A’ level by NAAC. The college was established in 1958 with two pre-university classes and 160 students. This institute of higher education is the biggest in this part of the state with two building complexes having a plinth area of about 9900 sq.mts situated in a sprawling, verdant and salubrious campus of 27.19 acres. The campus is on a small hillock in Onchiyam Panchayath near N.H. 17 and facing Arabian Sea between Vatakara in the South and Mahe in the North. This is the only major centre of higher education between Calicut and Tellicherry. Majority of its students belong to underprivileged rural background.   Currently the college offers 10 courses at UG level and 5 at PG level with a student intake of 1200 at UG level and 126 at PG level. Until 2008-09 the degree programmes were offered under annual system. From 2009-10 the curriculum at UG level has been restructured as Choice based Credit and Semester system. PG courses are offered under semester system. Besides the regular programmes, the college also offers add-on courses on Tourism studies and Soft skill development. It has been recently selected as a partner college in the first ‘cluster of colleges’ in North Kerala. 


             ഇത് മടപ്പള്ളി കോളേജിന്റെ  ബഹുതല വിശേഷണങ്ങള് സ്വന്തം സൈറ്റില്നിന്നും കടം കൊണ്ടത്‌. 1958 ല്160 കുട്ടികള്ക്ക് വേണ്ടി ഭേതപ്പെട്ട ഒരു ബസ് സ്റ്റോപ്പ്
മടപ്പള്ളിയുടെ റോഡരികില്ഉണ്ടായിരുന്നു. പാത ഇരട്ടിപ്പിക്കപ്പെട്ടു. വളവുനീര്ക്ക
ല് വഴി പഴയ പാതയില് നിന്നും നൂറു മീറ്ററോളം മാറിയാണ് പുതിയ റോഡ്വന്നത്. പുതിയ പാതയില്1958 നു ശേഷം 54 ര്‍ഷങ്ങള്ക്കു ശേഷം ഞങ്ങള്മറ്റൊരു ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചു. കോളേജില് രണ്ടായിരത്തോളം കുട്ടികള്പഠിക്കുന്നുണ്ട് എന്നാണു തോന്നുന്നത്. തെറ്റുണ്ടെങ്കില്ആര്ക്കെങ്കിലും തിരുത്താവുന്നതാണ്.
 

        ബസ്റ്റോപ്പില്ഞങ്ങളൊക്കെ സംതൃപ്തരാണ്. ഇത് മഴക്കാലം…. ബസ്റ്റോപ്പിലെ നനവില്ഞങ്ങളേറെ സംതൃപ്തരാണ്. ഇവിടുത്തെ യു ജി സി ക്കാര്‍, എന്‍. ജി ക്കാര്ഒക്കെ ഇപ്പോള്ആലോചിക്കുന്നത് പങ്കാളിത്ത പെന്ഷനെക്കു റിച്ചാവാം. അത് വഴി വീണു കിട്ടിയേക്കാവുന്ന പണി  മുടക്കു കളേക്കുറിച്ചാവാം. വിദ്യാര്ഥി യൂണിയനുകള്ആലോചി ക്കുന്നത് ടി.പി. ചന്ദ്രശേഖരന്. ശേഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പി നെപ്പറ്റിയാവാം.

                        

       ഇത് നാദാപുരം റോഡ്  ബസ് സ്റ്റോപ്പ്.  ആണ്കുട്ടികള്ക്കും, പെണ്കുട്ടികള്ക്കും വെവ്വേറെ ഹൈ  സ്കൂളുകള്ഉണ്ടിവിടെ. മൊത്തം കുട്ടികള്എന്ത് വരും എന്നെനിക്ക് തിട്ടമില്ല. ബസ് സ്റ്റോപ്പിന് പിറകില്ഏകദേശം നൂറുമീറ്റര്അകലെ വെച്ചാണ് പിണറായി കുലം കുത്തി എന്ന വാക്ക് നമുക്ക് തന്നത്. ഇത്രയും രാഷ്ട്രീയ ജാഗ്രതയുള്ള ഒരു പ്രദേശത്തിന്റെ വികസനം തിരിച്ചറിയാന്   ചിത്രങ്ങള്മതിയാവും എന്ന് തോന്നുന്നു. മിക്കവാറും പ്രദേശങ്ങളില് ചിത്രം കാണിച്ചു തരാന്ഈത്തരം ബസ് സ്റ്റോപ്പ് പോലുമില്ല. കൈനാട്ടി, വെള്ളികുളങ്ങര, കണ്ണൂക്കര, ഓര്ക്കാട്ടേരി....ഒഞ്ചിയം പഞ്ചായത്തില്ബസ് സ്റ്റോപ്പ് കളില്ലാത്ത പ്രദേശങ്ങള്നിരവധിയാണ്.

    
         കുറേക്കാലം ഞങ്ങളുടെ വീട്ടു നമ്പറുകള്അടിച്ചു വന്ന മഞ്ഞ തകിടിനുമേല്  ഒഞ്ചിയത്തിനു പകരം "ഓഞ്ചിയം" എന്നായിരുന്നു. എന്നാല് ദീര്ഘാകാരം ഞങ്ങളെ ഒട്ടും ആലോസരപ്പെടുത്തിയിരുന്നില്ല. ആരുടെയോ പിടിപ്പുകേടു കൊണ്ട് വികലമായിപ്പോയ ഒരു നാമധേയം അതും ചരിത്രത്തില്ഇടമുള്ളൊരു ഭൂമിക, ഞങ്ങളുടെ വൈകാരികത യില്ഒരു ഉളുപ്പുകെടും ഉണ്ടാക്കിയിരുന്നില്ല. അതിനെ പിന്പറ്റിയാവാം മാധ്യമങ്ങളാക്കെയും ഒരു പാടുകാലം ഞങ്ങളുടെ ഭൂമികയെ ദീര്ഘാശ്ലേഷത്തോടെ  "ഓഞ്ചിയം" എന്നുതന്നെയായിരുന്നു അഭിസംബോധന ചെയ്തുവന്നിരു ന്നത്. ടി.പി ചന്ദ്രശേഖരന്റെ മരണം വരെ. അതിനു ശേഷമാണ് ഞങ്ങളുടെ നാടിന്റെ പേരിനുപോലും ഒരു സ്ഥിതീകരണം വന്നത്. നന്ദി പ്രിയ ടി.പി. ഈ ദീര്ഘീകരണം വഴി ഞങ്ങള്‍ക്കൊരു അശ്ലീല വാക്കായിരുന്നു കിട്ടിയിരുന്നതെങ്കില്‍ പോലും ഞങ്ങള്‍ക്ക് അതൊരു വിഷയമാവു മായിരുന്നില്ല. ചിലപ്പോള്‍ അതോരാഘോഷവും ആയേനെ..

         നമുക്ക് ബക്കറ്റില്കോടികള്പിരിക്കാന് ബലമുള്ള സംവിധാനങ്ങള് നിരവധിയാണ്. വികസനവും കമ്മ്യൂണിസവും ഒക്കെ നേരായ അര്ത്ഥത്തില്, ഒച്ചയില്ലാത്ത ഒരു നെടു വീര്പ്പുമാത്രമാണ് ഞങ്ങള്ക്കിപ്പോള്
 

3 comments:

Vinodkumar Thallasseri said...

നമ്മള്‍ക്കെന്നും നട്ടുച്ചകള്‍.

ഷിബു ഫിലിപ്പ് said...

ബസ് നിര്‍ത്തിന്നിടം വേണ്ട, കാറു വാങ്ങു സഹോദരാ, എന്നായിരിക്കാം വികസനത്തിന്റെ പുതിയ മന്ത്രം. ആ മനോഹര പാതയുടെ വശങ്ങളില്‍ നല്ല ബസ് സ്റ്റോപ്പുകള്‍ ഉണ്ടാകും എന്ന് കരുതുന്നു, കള്ള രാഷ്ട്രീയത്തിന്റെ പ്രഭുക്കന്മാര്‍ക്ക് അങ്ങനെയൊരിടം ആവശ്യമില്ലങ്കിലും. അന്ന് ഈ അടയാളപ്പെടുത്തലുകള്‍ തീര്‍ച്ചയായും സ്മരിക്കപ്പെടും.

Echmukutty said...

ഈ കുറിപ്പ് വളരെ വളരെ നന്നായി....പങ്കു വെച്ച കാര്യങ്ങള്‍ തികച്ചും പ്രസക്തം...എല്ലാവരും കണ്ടാലും കണ്ണടച്ച് കളയുന്നത്.