എഴുതിക്കടന്ന പുഴകള്‍.

Sunday, August 26, 2012

ഓണം എന്ന ശക്തിപ്രകടനം


ലയാളിക്ക് കൂടുതല്‍ തിന്നാനും അതിലുമേറെ വിസര്‍ജ്ജിക്കാനും
ഒരു കാരണം കൂടി വന്നണയുകയാണ് ആഗസ്ത് 29 ന്.
ജാതി തിരിഞ്ഞും, മതം തിരിഞ്ഞും, ദേശം തിരിഞ്ഞുമുള്ള
ഈ തീറ്റയുല്സവത്തിന്  ഇത്തിരി ഗൃഹാതുരതയുടെ മായം
കൂടി കലര്‍ത്തി നാം ഓണം എന്ന് വിളിക്കും.

മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ സകലമാന കൃമി

കീടങ്ങളെക്കൊണ്ട് നിറഞ്ഞു പൂക്കളമെഴുതുന്ന ഒരു വാരം.
പിന്നേക്ക് നീക്കി വെച്ച് പൊലിപ്പിച്ചെടുക്കാന്‍ എന്താണ് ഈ
ഒരു തീറ്റഉത്സവം നമുക്ക് തരുന്നത് എന്ന് തിന്നതൊക്കെ വിസര്‍ജ്ജിച്ചു കളയാന്‍
നിയെ ഇരിക്കുമ്പോള്‍ ഒന്നാലോചിച്ചു നോക്കാം നമുക്ക്.
പതിവുകാലത്തിലുമേറെ കച്ചവടക്കാര്‍, പതിവുകാലത്തിലുമേറെ
അവരുടെ ഉല്‍പ്പന്നങ്ങളിലെ  വിഷം, എന്നിവ നമ്മിലേക്ക്‌
വന്നു ചേരുന്നതും ഈ ഒരു വാരത്തിലാണ്. ഈ വാരത്തില്‍ മലയാളി
കുടിച്ചു തീര്‍ക്കുന്ന കള്ളിന്റെ സ്ഥിതി വിവരം പിന്നാലെ വരും.

രു നൂറു വര്‍ഷത്തിനിപ്പുറം നമ്മുടെ ജീവിതത്തില്‍ പുതിയ

പേരിലുള്ള ആഘോഷങ്ങള്‍ ഉണ്ടാവാത്തതെന്താണ്.
കച്ചവടക്കാരന്‍ ഇറക്കുമതി ചെയ്ത "അക്ഷയതൃഥിയ" പോലുള്ളതല്ലാതെ.
എല്ലാ അര്‍ത്ഥത്തിലും മലയാളിത്തം കൈ മോശം വന്ന നാം ഏത്
യുക്തിയുടെ ആധാരത്തിലാണ് ഓണം പോലുള്ള ഭോജനോല്സവങ്ങള്‍
ആഘോഷിക്കുന്നത്.
                                            
തിന്റെ പേരില്‍ ചെലവഴിക്കപ്പെടുന്ന മസില്‍ പവറും, മണി പവറും

ചേര്‍ത്തു വെച്ചാല്‍ നമുക്ക് മറ്റെന്താണ് സാധിക്കാത്തത്.
ബീഹാറില്‍ ഒരു ഗ്രാമത്തില്‍ ദൈവഹിതം പോലെ വന്നുപെട്ട്
അവിടുത്തെ ജനതയുടെ ജീവിതം തന്നെ മാറി മറിച്ച നസീമയിലേക്ക്
സദയം ക്ഷണിക്കുന്നു. ഈ ഓണം നമുക്ക് നസീമക്കൊപ്പം ആഘോഷിക്കം.    

   

6 comments:

Echmukutty said...

പോസ്റ്റ് വായിച്ചു. നേരത്തെ തന്നെ നസീമയെക്കുറിച്ച് കേട്ടിട്ടുണ്ട്. ഈ പരിചയപ്പെടുത്തല്‍ നന്നായി.... കൂടുതല്‍ പേരിലേക്ക് എത്തേണ്ടതാണു നസീമയെക്കുറിച്ചുള്ള ഈ എഴുത്ത്....

2011 ഡിസംബര്‍ 13 നു സെയ്നോക്യൂലര്‍ എന്ന ബ്ലോഗില്‍ ഇരുളിനെപ്പിളര്‍ത്തി ഒരു വജ്രരേഖ എന്ന് നസീമയെക്കുറിച്ച് വിപുലമായ ഒരു പോസ്റ്റ് വായിച്ചിരുന്നു..

ente lokam said...

ഓണാശംസകള്‍...എല്ലാം നല്ലതിന് ആവട്ടെ...
നസീമയെ പരിച്ചയപ്പെടുതയാതിനു നന്ദി...

പ്രവാസം..ഷാജി രഘുവരന്‍ said...

ഇതുപോലെ എത്രയെത്ര നസീമമാര്‍ കാണാമറയത്ത് ....

Arif Zain said...

എച്മുകുട്ടി പറഞ്ഞത് പോലെ, നസീമയെക്കുറിച്ചും നസീമ ജനിച്ചു വളര്‍ന്ന് കര്‍മമണ്ഡലമാക്കിയ ചതുര്ഭുജ്സ്ഥാനിനെക്കുറിച്ചുമുള്ള വിശദമായ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു.ഞാന്‍ ഇട്ടിരുന്നു. ലിങ്ക് ഇതാ, വിരോധമില്ലെങ്കില്‍ ഇവിടെ. http://zainocular.blogspot.com/2011/12/blog-post.html

M. Ashraf said...

നേരത്തെ തന്നെ വായച്ചിരുന്നു. ആശംസകള്‍

ബെഞ്ചാലി said...

:(പാവം പെൺകുട്ടി..! കണ്ണുനിറയുന്നു