എഴുതിക്കടന്ന പുഴകള്‍.

Saturday, July 21, 2012

ആരെയാണ് നാം അതിജീവിക്കേണ്ടത് ?                     തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി.പിയുടെ മരണപത്രത്തില്‍ ഒപ്പുവെച്ചവരിലേക്ക് അന്വേഷണം എത്തണം. കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിലെ പരിശീലനം പൂര്‍ത്തിയാക്കിയ രണ്ടാം ബാച്ചിന്‍െറ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

               ന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നൊരു അന്വേഷണം നമ്മുടെ ഇളയ ബുദ്ധിവെച്ചു നമുക്ക് നടത്താം. കേരള പോലീസ് പരാജയ പ്പെടുമ്പോള്‍ എന്ത് കൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുല്ലപ്പള്ളക്ക് ഇപ്പോള്‍ പറയേണ്ടി വരുന്നു ? അപ്പോള്‍ ഈ സമീപ കാലത്ത് എന്തോ നീക്ക് പോക്ക് ഈ രാഷ്ട്രീയ പരിഷകള്‍ തമ്മില്‍ നടന്നിട്ടുണ്ട്. യു. പി. എ. സര്‍ക്കാരുമായി അടുത്തിടെ നമ്മുടെ സി.പി.എം നടത്തി എത്തിച്ചേര്‍ന്ന സമവായം ഒന്ന് മാത്രമാണ്. അത് പ്രണബിനെ രാഷ്ട്രപതിയാക്കുന്ന കാര്യത്തിലാണ്. ഈ ചര്‍ച്ച നടന്നതിന്റെ പിറ്റേന്നാണ് ടി.പി ചന്ദ്രശേഖരന്‍ വധം അന്വേഷണം നിര്‍ത്തുന്നു എന്ന വാര്‍ത്ത നമ്മുടെ കാതുകളില്‍ എത്തിച്ചേരുന്നത്. ഇനി മുല്ലപ്പള്ളി എന്ന "സഖാവ് " വടകര വന്നു ടി.പി.യെ പറ്റി ഒന്നും പറയാന്‍ സാധ്യതയില്ല. തിരുവഞ്ചിയൂരും അതിയാന്റെ സംവിധാനങ്ങളും ഇനി കരണം മറിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പു ഇത്തിരിക്കൂടി മുന്പെയായിരുന്നു വെങ്കില്‍ സി.പി.എമ്മിന് ഇത്രമാത്രം മുഖം നഷ്ടപ്പെടുമായിരുന്നില്ല.

                  തേ സമയം ഇതര സംസ്ഥാനങ്ങള്‍ ആയിരത്തില്‍ പരം കോടികളുടെ വികസന പദ്ധതികളാണ് ഈ അവസരത്തില്‍ വിലപേശി ചൂടോടെ ഒപ്പിട്ടു വാങ്ങിച്ചത് എന്നത് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. 'അടവ് നയം' എന്ന വാക്ക് കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നത് ജനങ്ങളെ പറ്റിച്ചു വോട്ടു നേടാനുള്ള വെള്ളെഴുത്തുകളെയാണ്. എന്നാല്‍ അന്യ സംസ്ഥാനങ്ങള്‍ക്ക് അത് തങ്ങളിലേക്ക് വികസനം കൊണ്ടുവരാനുള്ള ഉപാധികളാണ്. രാവും പകലും അത്യധ്വാനം ചെയ്തു പ്രവാസി എന്ന അരാഷ്ട്രീയക്കാരന്‍ അയക്കുന്ന പണത്തിന്റെ കൊഴുപ്പിലാണ് കേരളത്തില്‍ ഓരോ രാഷ്ടീയ പതാകയും കെട്ടപ്പെടുന്നത്. ഇനി പ്രണബിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പലായനം ചെയ്യിക്കുന്നതിന്റെ മൂല കാരണങ്ങള്‍ എന്താണ്? അടുത്ത തെരഞ്ഞെടുപ്പിന് ശേഷം യുവരാജാവിനെ വാഴിക്കാനുള്ള ദീര്‍ഘ പദ്ധതികള്‍ക്കാണ് ഇതോടെ തുടക്കമിടുന്നത്. രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാവുമ്പോള്‍ ഏറ്റവുമധികം അസഹിഷ്ണുത കാണിക്കുക സ്വാഭാവികമായും സി.പി.എം ആയിരിക്കും. എന്നാല്‍ ഇന്നേ അവര്‍ക്ക് എല്ലാം അറിയാം. അറിയില്ലെന്ന കണ്ണടപ്പുകളിലൂടെ ഒരുകാലം ഒഴുകിപ്പോകുന്നു. അത് ഒരു ജനതയുടെ ആയുസ്സ് തന്നെയാവാം. ഞാനിത് കുറിക്കുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ കൂലങ്കഷമായി ചര്‍ച്ചചെയ്യുന്നത് വി.എസ് പുറത്താക്കപ്പെടുമോ എന്നതാണ്. സെന്‍ട്രല്‍ കമ്മിറ്റിയില്‍ വി.എസ് പറഞ്ഞത് ടി. പി വധത്തില്‍ ഒരു ഡസനിലധികം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ്. ഇതൊരു വെറും ആരോപണം മാത്രമാവാന്‍ സാധ്യതയില്ല.

         കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഈ അപചയത്തിനിടയി ലൂടെയാണ് മുസ്ലീം ലീഗ് അവരുടെ മതാധിപത്യം ഒരു അശ്ലീലം പോലെ ഊട്ടി ഉറപ്പിക്കുന്നത്. അതിനപ്പുറം ഈഴവനും, നായരും പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ പറ്റി സ്വപ്നം കണ്ടു തുടങ്ങുന്നത്. തത്വത്തില്‍ ടി.പി വധിക്കപ്പെട്ടതിന്റെ ഗുണഭോക്താക്കള്‍ വധം നടപ്പാക്കിയവരല്ല. എതിര്‍ ചേരിയില്‍ നില്‍ക്കുന്ന വരാണ്.

                 മുക്ക് ആരെയാണ് നമ്മുടെ ജനാധിപത്യ ബോധത്തിലൂടെ സംശയ രഹിതമായി പിന്തുണക്കാനാവുക. വിരലില്‍ അത് പുരട്ടുന്ന കറുത്ത മഷി ഇനി നമ്മള്‍ ഏറ്റുവാങ്ങുക നമ്മുടെ ഹൃദയത്തിലായിരിക്കും.

1 comments:

Vinodkumar Thallasseri said...

നേരെവിടെയാണ്‌? ആരെയാണ്‌ വിശ്വസിക്കേണ്ടത്‌? ആരെ അവിശ്വസിക്കണം? അറിയില്ല. ഒന്നും അറിയാത്ത നമ്മളെ എന്ത്‌ വിളിക്കണം?