എഴുതിക്കടന്ന പുഴകള്‍.

Sunday, March 27, 2011

ഉളുപ്പും ഉണ്മയും


മനുഷ്യന് ഉളുപ്പില്ലാതവുമ്പോള്‍ അവന്‍/അവള്‍ എന്താവും ?
കുറഞ്ഞ പക്ഷം അവന്‍ / അവള്‍ സിന്ധു ജോയിയെങ്കിലും ആവും.എങ്കില്‍ അവള്‍ സമരമുഖത്ത് കാലോടിച്ചതെന്തിന്.ഒരാള്‍ സ്വന്തം അവയവത്തോടു നീതികാണിച്ചില്ലെങ്കില്‍ അവള്‍ എങ്ങിനെയാണ്‌ അവളുടെ സമൂഹത്തോട് നീതികാണിക്കുക.കാലാണ് ഒരാളെ നില്‍ക്കാല്‍ ശീലിപ്പിക്കുന്നത്.അത് ഉറച്ചുനില്‍ക്കാനും,സത്വം നഷ്ടപ്പെടാതെ വഴിതേടാനുമുള്ളതാണ്.ഒറ്റ ദിവസം കൊണ്ട് ഞാന്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത്തെ മകളാണെന്ന് പറയാന്‍ സിന്ധുവിന് കഴിയുന്നു.കാരണം സിന്ധു ഒരു രാഷ്ട്രീയക്കാരിയാണ്.ഈ അച്ഛനെതിരെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവള്‍ മത്സരിച്ചു തോറ്റത്.
അല്ഫോന്സ് കണ്ണന്താനം ബി.ജെ. പി യില്‍.എന്നിട്ടും അദ്ദേഹം കരയുന്നത് ഇന്ത്യയിലെ പാവങ്ങളെക്കുറിച്ചാണ്.ചെറിയ കാലംകൊണ്ട് അദ്ദേഹം പൂര്‍ണ്ണരാഷ്ട്രീയക്കാരനായി.ഇനി അധികാരം കിട്ടിയാല്‍ മാത്രംമതി,അദ്ദേഹം എല്ലാം ശരിയക്കികൊള്ളും.ഈ മലക്കം മറിച്ചിടയില്‍ നമ്മള്‍ തീര്‍ച്ചയായും നമ്മുടെ അടയാളങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പൊതുജനനം എന്ന സാധുമൃഗത്തിന്റെ അടയാളം.
കണ്ണൂരിലെ പി.ശശി കഴിത്തു വേദനവഴിയാണ് പുറത്ത് പോയതെന്ന് നാം അറിയുന്നു. പിന്നീട് പാര്‍ട്ടി അതിയാന്‍ കുറ്റക്കാരനാനെന്നു കണ്ടെത്തി."രോഗം ഒരു കുറ്റമാണോ സാര്‍"ഇത് തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ‌ അശ്വമേധത്തിലെ അതിപ്രശസ്തമായ ഒരു സംഭാഷണമാണ്. ഇത് കെട്ട് നാം അന്തംവിട്ട് കൈയ്യടിച്ചവരാണ്.പക്ഷെ എന്പതുകളിലാണെന്നു മാത്രം.പി.ശശി എപ്പോഴും കണ്ണൂരില്‍ ഇടതു പക്ഷത്തിന്റെ നാക്കായിരുന്നു. ഇപ്പോള്‍ അവിടെയും ഇവിടെയും പറഞ്ഞു കേള്‍ക്കുന്ന കഥകള്‍വഴി അറിയുന്നു.അദ്ദേഹം ഇടത്പക്ഷത്തിന്റെ നാക്ക് മാത്രമല്ല ലിങ്കം കൂടിയാണെന്ന്.സിന്ധു ജോയ് കരയുന്നു,എന്നെ സംരക്ഷിക്കാത്ത അച്യുതാനന്ദന് കേരളത്തിലെ സ്ത്രീസമൂഹത്തെ എങ്ങിനെ സംരക്ഷിക്കാന്‍ കഴിയുമെന്ന്! പ്രിയ സിന്ധു,പറയൂ ശശി ചെയ്ത കുറ്റം എന്താണ്.അതറിയാന്‍ വലതുപക്ഷത്തെ ആര്‍ക്കും താല്‍പ്പര്യം ഉണ്ടാവില്ല. കാരണം ഇടത്തും വലതും എന്നത് പരസ്പരം കൊടുക്കല്‍ വാങ്ങലുകലുടെ ഒരു സംവിധാനമാണ്. അത് തകര്‍ന്നാല്‍ കേരളത്തിലെങ്കിലും ജനാധിപത്യം തകരും.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതുന്റെ പൂര്‍വച്ചലനങ്ങള്‍ നമുക്ക് ഒന്നോര്‍ത്തു പോകാം.ഗൌരിഅമ്മയും,എം.വി രാഘവനും,കൊണ്ഗ്രസ്സുകാരുടെ കൂടെ! മുരളീധരനും, കരുണാകരനും,മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വാതിലില്‍ മുട്ടി നോക്കി.വി.എസ്.വാതില്‍ തുറന്നു കൊടുക്കാന്‍ അനുവദിക്കാത്തത് കൊണ്ട് മാത്രം അവര്‍ വീണ്ടും കോണ്ഗ്രസ്സുകാരായി. കെ.ടി.ജലീലും,ചെറിയാന്‍ ഫിലിപ്പും,പി. ജെ. ജോസെഫും, മറുകണ്ടം ചാടി.ഇനി ചാടാന്‍ ആരൊക്കെ ബാക്കി കിടക്കുന്നു?
പി.കെ.കുഞ്ഞാലിക്കുട്ടിയെ ലീഗില്‍ നിന്നും പുറത്താക്കുകയാണെങ്കില്‍ അദ്ദേഹം നാളെ ചിലപ്പോള്‍ സി. പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായേക്കാം.മദനിയേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ തന്നെ ടിയാന്‍.കസേര അതെവിടെയായാലും ഓടിപ്പോയി ഇരിക്കാന്‍ പാകത്തില്‍ ഒരു പൃഷ്ടം ഇവരിലൊക്കെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.ഇവിടെ കാലല്ല,പൃഷ്ടമാണ് ഉദാത്തം.
എന്നെങ്കിലും നമ്മള്‍ പ്രവാസികള്‍ക്ക് വോട്ടവകാശം കിട്ടുമ്പോള്‍ മറക്കരുത് മുഴുത്ത പൃഷ്ടം നോക്കിവേണം വോട്ടവകാശം വിനിയോഗിക്കാന്‍.രാഷ്ട്രീയം നോക്കിയല്ല.
നേതാക്കള്‍ ഒരുപാടുണ്ട് നമുക്ക്... സിന്ധു ജോയ്, ശോഭനാ ജോര്‍ജ്, ജയ ഡാലി, കെ. മുരളീധരന്‍, ചെയാന്‍ ഫിലിപ്, കെ.ടി ജലീല്‍... ഉചിതമായ പൃഷ്ടം തെരഞ്ഞെടുക്കാന്‍ വീട്ടുകാരെ ഓര്‍മ്മപ്പെടുത്താന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്....
ഓര്‍ക്കുക, ജനാധിപത്യം ചിലപ്പോള്‍ ഗുഹ്യഭാഗങ്ങളിലും വിടരും! അത് നേതാക്കളെക്കാള്‍ ഒരു ജനതയുടെ അവകാശമാണ്....

5 comments:

ചിന്തകന്‍ said...

പ്രായോഗിക രാഷ്ട്രീയത്തിന്റെ ഇരകൾ!!!......
എല്ലാവരുടെയും ഒന്നാമത്തെ ഇനം ... അവനവന്റ് നേട്ടങ്ങൾ മാത്രമാണ്....... അതിനപ്പുറത്തേക്ക് ചിന്തിപ്പിക്കുന്ന ഒരു പ്രത്യായ ശാസ്ത്രവും അവന ഭരിക്കുന്നില്ല!!!!

അപ്പോൾ പിന്നെ ഇങ്ങനെയല്ലേ ആവാൻ പറ്റൂ?

Jijo Kurian said...

Excellent political satire!!!

കുളക്കടക്കാലം said...

ആസനങ്ങളില്‍ വിരിയുന്ന പൂക്കളുടെ സൌരഭ്യങ്ങളില്‍ ,മധുവില്‍ പരാഗങ്ങളില്‍
ആസക്തരായ് തീര്‍ന്നിരിക്കുന്നു നമ്മള്‍.,ഒരു ചെറു ണമെങ്കിലും ഇല്ലാതെ വയ്യിനി.
ഒരു ശീലമായിപ്പോയി .........
"ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
'നീല' ക്കാര്‍വര്‍ണാ 'കണി'കാണാന്‍

ഷിബു ഫിലിപ്പ് said...

അധികാര കസേര കഴുകുകയും, വെള്ളം കൊണ്ട് ചില രാഷ്ട്രീയക്കാരെ കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്യണം. ഓരോരുത്തരെയും ഇങ്ങനെ പിടിച്ച് ഈ കുളിമുറിയില്‍ കൊണ്ടു വരണം.

രമേശ്‌ അരൂര്‍ said...

കൊള്ളാം ...രോഷം ഉണ്ട് ..അക്ഷര പിശകുകള്‍ കൂടി ഒഴിവാക്കണം