മാറി മാറിവരുന്ന കമ്പോള വ്യവസ്ഥയില്‍ വിശ്വാസത്തെ എത്ര തന്മയാത്മകമാ യാണ് ഉടയവര്‍ അവതരിപ്പിക്കുന്നത്.പരസ്യങ്ങളുടെ മായിക പ്രപഞ്ചത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ആരാണ് വിശ്വാസത്തിന്റെ മുദ്രകള്‍ അടിച്ചിരക്കുന്നത്!ഉപഭോക്താവിനുമേല്‍ തന്റെ അവകാശം ഏതെല്ലാം ഉപായ ങ്ങളിലൂടെയാണ് ഉല്‍പ്പാദകര്‍ അടിച്ചേല്‍പ്പിക്കുന്നത്
ശബ്ദിക്കാന്‍ ഉത്തരവാദിത്വമുള്ളവരുടെ നിശബ്ദതയാണ് ഏറ്റവും വലിയ അശ്ലീലം.ഈ അശ്ലീലത്തിന് മേലെയാണ് പലപ്പോഴും നമ്മുടെ ജനാധിപത്യം വോട്ടു പിടിക്കാനിരങ്ങുന്നത്. ഇത്തരുണത്തില്‍ വി എസ് മന്ത്രിസഭ കാണിച്ചുതന്ന ഏറ്റവും വലിയ അശ്ലീലം ഈയ്യിടെ അരങ്ങേറി വലിയ ഒച്ചപ്പാടുകളില്ലാതെ അതവസാനിക്കുകയും ചെയ്തു. മകരജ്യോതി എന്താണെന്ന് ജനങ്ങളെ അറിയിക്കാനുള്ള അവകാശം ഭരണകൂടത്തിനുണ്ടെന്ന് നമ്മുടെ നീതിവ്യവസ്ഥ ആഹ്വാനം ചെയ്തിട്ടും എന്ത് കൊണ്ടാണ് ഒരു ഭരണകൂടം അതിനെതിരെ പുറംതിരിഞ്ഞു നില്‍ക്കുന്നത്.ഉത്തരം നമുക്കെ ല്ലാം അറിയാം.ഏറ്റവും വൃത്തികെട്ട ആ ഉത്തരം നമ്മെ വേട്ടയാടെണ്ടത് തന്നെയാണ്. നിലനില്‍പ്പി ന്റെ പ്രശ്നം വരുമ്പോള്‍ വാക്കുകളെ അതിജീവിച്ചു മൌനത്തിന്റെ പുറമ്പോക്കുകളിലേക്ക് ഒളിച്ചോടുന്ന ഒരുകൂട്ടം നപുംസകങ്ങളുടെ കൈയ്യില്‍ എങ്ങിനെയാണ് സംസ്ഥാനത്തിന്റെ ഭരണം എത്തിച്ചെര്‍ന്ന തെന്ന് നാം ഉള്ളിലെങ്കിലും ആലോചിക്കേണ്ടതാണ്.കമ്മ്യൂണിസം ഇത്രത്തോളം വിശ്വാസികളെ ഭയപ്പെടുന്ന ഒരുകാലം ഇതിനു മുമ്പേ നാം കണ്ടിട്ടില്ല.ഇതിന്റെ മറുപുറമാണ് ഭക്തഗായിക ശ്രീമതി സിന്ധുജോയിയുടെ പള്ളിപ്പാട്ടുകള്‍. തലയില്‍ മുണ്ടിട്ടുകൊണ്ടുള്ള സഖാക്കളുടെ അരമന യാത്രകള്‍. കേരളത്തെ ഒരുപാടു കാലം മുന്നോട്ടു നയിച്ചവര്‍ക്ക് ആ കാരണം കൊണ്ട്തന്നെ കേരളത്തെ പിറകി ലോട്ടു നയിക്കാനും അവകാശമുണ്ടോ?
കേവലം വിശ്വാസത്തിന്റെ പുറത്തുള്ള ഒരു നരബലി,അല്ലെങ്കില്‍ ദേവദാസീ സമ്പ്രദായം, കേരളത്തില്‍ അരങ്ങേറിയാല്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞു കൈകഴുകാന്‍ ഒരു ഭരണകൂടത്തിനു കഴിയുമോ?
ഒളിച്ചോടുന്ന സര്‍ക്കാര്‍ നാണംകേട്ട ഒരു ജനതയുടെ പ്രതീകം മാത്രമാണ്.ഈ നാണക്കേടിനു പുറത്താണ് പുല്‍മേട്ടിലെ നൂറ്റി രണ്ടു ജീവിതങ്ങളുടെ രക്തസാക്ഷിത്വം.വിശ്വാസത്തിന്റെ പ്രശ്നമായതിനാലാണ് നിയന്ത്രണങ്ങളില്ലാതെ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് അവിടെ തടിച്ചുകൂടാന്‍ വിലക്കില്ലാതെ വന്നത്.ഇത്കൊണ്ട് എനിക്കന്തുലാഭം എന്ന് മാത്രം ചിന്തിക്കുന്ന ഒരു മുതലാളിത്വ മനശാസ്ത്രത്തിലേക്ക് നമ്മുടെ ഭരണകൂടം മാറിപ്പോകുന്നതിനെ പ്രതിരോധിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്വമുണ്ട്.അല്ലെങ്കില്‍ നാം താമസംവിനാ ഷണ്ടന്‍മ്മാരുടെ ഒരാള്‍ക്കൂ ട്ടമായിമാറും.അവിടെ ഇമ്മിണി വലിയ ഒരു ഷണ്ടനെ നാം രാജാവാക്കും!
തരൂര്നായര് രാജിവെച്ച വഴിയുണ്ടായ നായര്‍ ഒഴിവില്‍, കെ.സി.വേണുഗോപാലന്‍നായര്‍ ഊര്‍ജവകുപ്പ് മന്ത്രിയായത് വഴി ഇനി എല്ലാ നായര്‍ അപ്പാവികള്‍ക്കും ഇത്തിരി ഊര്‍ജം ലഭിക്കും എന്ന് വിചാരിക്കുന്ന ചില ദുര്മ്മേദസ്സുകളുടെ കരയോഗങ്ങള്‍ കേരളത്തിലുണ്ട്.ഇത്തരം കുത്സിത ചിന്തകളാണ് കേരളത്തിന്റെ ദുര്യോഗങ്ങള്‍.വായ്ക്കരിയിടാന്‍ പച്ചരിയില്ലാതെ ഇനിയൊരു നല്ല നായരും കേരളത്തില്‍ മരിക്കില്ലെന്ന് അത്രയൊന്നും നല്ല നായരല്ലാത്ത ഞാനും വ്യാമോഹിച്ചു പോകുന്നു,ന്യൂസ് അവറിലെ ചില ക്ലിപ്പിങ്ങുകള്‍ കാണുമ്പോള്‍.ഇതിന്റെ കമ്യൂണിസ്റ്റു പതിപ്പാണ് എ.കെ.ബാലന്‍!പല്ലിയേയും,അട്ടയെയും പിടിച്ചു തിന്നു വംശം നിലനിര്‍ത്തുന്ന ചോലനായ്ക്കര്‍ക്ക് സഖാവിന്റെ സ്ഥാനാരോഹണം എന്തശ്വാസമാണെന്നൊ!
"ബീഡിയുണ്ടോ സഖാവേ ഒരു തീപെട്ടിയെടുക്കാന്‍ "
നമ്മുടെ പുഴയിലൂടെ വെള്ളമെത്ര ഒഴുകിപ്പോയിരിക്കുന്നു പ്രിയ വായനക്കാരാ....
എന്നിട്ടും കേരളത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നു!വിശ്വാസം അതല്ലേ എല്ലാം!
2 comments:
പോസ്റ്റ് വായിച്ചു..ഒരു വിയോജനക്കുറിപ്പ്.
മകര ജ്യോതി ആണോ മാഷെ ഇന്നാട്ടിലെ ഏക പ്രശ്നം ? വിശപ്പിനെക്കാളും തൊഴില്‍ ഇല്ലായ്മയെക്കാലും , അഴിമതിയെക്കാളും, ജാതി സ്പര്ധയെക്കാലും ? കുറെ ആളുകള്‍ അതില്‍ വിശ്വസിക്കുന്നു എങ്കില്‍ ആ വിശ്വാസം മാറ്റുന്നത് എങ്ങനെ സര്‍ക്കാരിന്റെ ജോലി ആവും ? വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ . അതിപ്പോള്‍ മകരവിളക്കില്‍ മാത്രമല്ല ..ഈ നാട്ടില്‍ പലപല ആരാധനാ രീതികളും, ആചാര അനുഷ്ടാനങ്ങളും ഉണ്ടല്ലോ .അതിനുള്ള സ്വാതന്ത്ര്യം ഈ നാട്ടില്‍ ഉണ്ട് എന്നാണ് എന്റെ വിശ്വാസം..
വേണുഗോപാല്‍ മന്ത്രി ആയതുമൂലം നായര്‍ സമുദായത്തിന് " ഉരുട്ടി കൊടുക്കും " എന്ന് മിഥ്യാ ധാരണ ആര്‍ക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല സുഹൃത്തേ. കരയോഗങ്ങള്‍ അല്ല നായന്മാരുടെ ചിന്താ ശക്തിയെ നിയന്ത്രിക്കുന്നത്. എല്ലാ മുസ്ലീങ്ങളും മുസ്ലീം ലീഗുകാര്‍ ആണെന്ന് പറയുന്നപോലെയാണ് അത്. പിന്നെ ഈ വിഷയത്തിനെ പര്‍വതീകരിച്ച് കാണിക്കുമ്പോള്‍ മറ്റു സമുദായങ്ങള്‍ അപ്പ കഷങ്ങല്ക് വേണ്ടി പൊരുതുന്നതും, സഭ അടിസ്ഥാനത്തില്‍ വീതം വെക്കുന്നതും താങ്കള്‍ തമസ്കരിക്കുന്നു എന്ന് വേദനയോടെ പറയട്ടെ. ന്യുനപക്ഷ വര്‍ഗീയതയാണ് ഇന്ന് കേരളത്തെ നിയന്ത്രിക്കുന്നത് എന്ന് താങ്കള്‍ക്ക് മനസ്സിലാകാതെ പോകുന്നു. ഇടതു വലതു ഭേദം ഇല്ലാതെ ഉള്ള പ്രീണനം ആണ് കേരളത്തില്‍ ഇപ്പോള്‍ .അതിനിടെ യാതൊരു തരത്തിലും ഒരിടത്തും സ്വാധീനം ചെലുത്താന്‍ കഴിയാത്ത നായര്‍ വിഭാഗത്തെ എന്തിനു വലിച്ചിഴക്കുന്നു ?
യഥാര്‍ത്ഥ കമ്യുണിസം എന്നത് ഇന്ന് ഉണ്ട് എന്ന് തോന്നുന്നില്ല.ആഡംബര കാറുകളില്‍ നടക്കുകയും മുതലാളിത രാജ്യങ്ങളില്‍ മക്കളെ വിടുകയും ചെയ്തിട്ട് തൊഴിലാളിക്ക് വേണ്ടി സംസാരിക്കുന്നവര്‍ എങ്ങനെ കമ്യുണിസത്തിന്റെ വക്താക്കലാവും ?
ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഭാഗ്യക്കുറിയെന്ന മുചീട്ടുകളിക്കാം...താഴെപ്പട്ടെ ഗോവിന്ദന്‍ കാവിലെ പൂരത്തിന് ക്ലാവരും,ഇസ്പെടും കാര്‍ഡു നിരത്തി അഞ്ചു രൂപാ വച്ച് മുച്ചീട്ട് കളിച്ചാല്‍ നിയമവിരുദ്ധം....പോലീസീമാന്മാരുടെ കൈക്കരുത്തരിയണം ...കിട്ടിയകാസും പോകും.....!
കരമാനക്കാരന്‍ ശിവാനന്ദന്‍ ജീവിക്കാന്‍ പലവഴികളും നോക്കി പരാജയപ്പെട്റ്റ് അവസാനം ഭക്തി വ്യവസായ സാദ്യത മനസ്സിലാക്കി ഒരു കൈ പയറ്റി. വിജയത്തെ തുടര്‍ന്ന്‍ മറ്റു സ്ഥാപനങ്ങളിലെപ്പോലെ ദ്യനം,ദര്സനം,യോഗ,ഇംഗ്ലീഷ് മീടിയും സ്കൂള്‍,....അങ്ങനെ കാര്യങ്ങള്‍ ഒന്ന് പച്ച പിടിച്ചപ്പോള്‍ നാട്ടാരെ പറ്റിക്കുന്നു എന്ന പേരില്‍ സര്‍ക്കാരും പോലീസും,ഡി വൈ എഫ് ഐ ക്കാരും...എല്ലാരും കേറി മേഞ്ഞു.കഷ്ടപ്പെട്ട് തുടങ്ങിയ ബിസിനെസ്സും പൊളിഞ്ഞു.കല്ലസാമിയെന്നു പേരും.സ്വാമി ഒന്ന് മുങ്ങി..൯എല്ലമദന്ഗിയപ്പൊല് പൊങ്ങി).
ഇവിടെ നമ്മുടെ സ്വന്തം സര്‍ക്കാര്‍ സകല നിയമ വ്യവസ്ഥയെയും കൂട്ടുനിര്ത്തി ശബരിമലയില്‍നിന്നുള്ള വരുമാനം മാത്രം നോക്കി സര്‍വരെയും പറ്റിക്കുന്നു. പറ്റിപ്പിനു കൂട്ടുനില്‍ക്കുന്നു.
ഗുണപാഠം: ആശാനുപിഴച്ച്ചാല്‍ എത്തമില്ല.
"വിശ്വാസം അതല്ലേ എല്ലാം"
http://www.youtube.com/watch?v=i58IaLnICrs
http://sinosh.wordpress.com/2008/08/26/makarajyothy/
http://sanchaarakaazhchakal.blogspot.com/2011/01/blog-post.html
Post a Comment