ഇതൊക്കെ എന്തിന്? രമ സ്വയം ചോദിച്ചു.
ഏത്?
എല്ലാം. എല്ലാം. അതിന്റെ മഹാവ്യയങ്ങള്‍ക്ക് ശേഷവും പൂര്‍ണ്ണമായി അവശേഷിച്ച പ്രപഞ്ച ദുഃഖം.
'ഞാന്‍ ഒരു നാസ്ഥികനാവാന്‍ തുടങ്ങുകയാണ് നാരായണേട്ടാ," രമപറഞ്ഞു.
"എന്റെ ഏട്ടന്റെ പ്രവാചകദൌത്യം എനിക്ക് മനസ്സിലാവുന്നില്ല. ഏട്ടന്‍ മരിച്ചത് പോലെ മരിക്കുന്നത് അറിവിന്റെ വിലയാണെന്ന് ധരിക്കുവാന്‍ ഇനിമേലില്‍ ഞാന്‍ തയ്യാറില്ല."
ചരിത്രാവശിഷ്ടത്തെ പ്രാചീനമായ മോഹഭംഗങ്ങളുടെ പോക്ക് വെയിലണിയിച്ചു സൂര്യന്‍ താഴുകയായിരുന്നു
പ്രവാചകന്റെ വഴി. (ഒ.വി. വിജയന്‍ )
മഞ്ചാടിമണിപോലെ ചുവന്നതായിരുന്നു എന്റെ ഒഞ്ചിയം. ഉള്ളുറപ്പിന് പത്താള്‍ ചോരകൊണ്ട് നെടുങ്ങനെ കൈയ്യൊപ്പിട്ട നാട്. അതിന്റെ വയല്‍ വരമ്പിലൂടെയായിരുന്നു എന്റെ പളിക്കൂടം യാത്രകള്‍. വയല്‍ വരമ്പില്‍ ഞങ്ങള്‍ ഒരു തീവണ്ടിയായിരുന്നു. ഏറ്റവും മുന്നില്‍ നിന്നും ചൂളംവിളിക്കുന്ന നസീമക്ക് ഞാന്‍ കമ്യൂണിസ്റ്റു പച്ചകൊണ്ടായിരുന്നു ഏറ്റവും പുറകില്‍ നിന്നും പച്ചക്കൊടി വീശി ക്കാണിച്ചിരുന്നത്. അന്ന് മുളപൊട്ടിച്ചിനച്ചതാണ് ഉള്ളില്‍, കമ്യൂണിസം എന്നാല്‍ അതെവിടെയായിരുന്നാലും ഒരു പച്ചപ്പ് തന്നെയാണെന്നത്!

തീവണ്ടികളേറെ പാഞ്ഞു പോയിരിക്കുന്നു പാളങ്ങളിലൂടെ. പാത ഇരട്ടിപ്പിച്ചു. റെയിലോരത്തെ പാവമരങ്ങള്‍ കാലമെടുത്തു. നീളന്‍ കാലുകളുള്ള പേരറിയാത്ത കൊറ്റികള്‍ അതിന്റെ അനന്തമായ ആകാശത്തിലേക്ക് നഷ്ടപ്പെട്ടു. കോളാമ്പി പൂക്കളുടെ ആകൃതിയില്‍ വയലറ്റ് പൂക്കളുണ്ടാവുന്ന വള്ളിപ്പടര്‍പ്പും തീവണ്ടി ചാലുകളില്‍ നിന്നും അപ്രത്യക്ഷമായി... പകരം സൌമ്യമാരുടെ നിലവിളികള്‍ എന്റെ ഒഞ്ചിയത്തും എത്തി.... അത് രമയായും... രമ്യമായും കാലന്തരങ്ങളിലേക്ക് കോപ്പ്കൂട്ടി. ഒഞ്ചിയത്തേക്ക് കതുകൂര്‍പ്പിക്കുന്ന എന്റെ അപരിചിതനായ സുഹൃത്തെ നീ അറിയുന്നുവോ ചുവപ്പ് രാശി എന്നാല്‍ ഏതൊരു പാര്‍ട്ടി ഗ്രാമത്തിലെന്നത് പോലെ ഞങ്ങള്‍ക്കും അതൊരു പൊന്പുലരിതന്നെയായിരുന്നെന്നത്
ഒരു വെള്ളിയാഴ്ചയുടെ ദീര്‍ഘമായ ഉച്ചയൂണ്‍ ഇടവേളയിലാണ് ഞങ്ങള്‍ പടപ്പറമ്പിലെ വെടിയേറ്റു തുളവീണ തെങ്ങുകള്‍ കാണാന്‍ യാത്രപുറപ്പെട്ടത്. നോട്ടു പുസ്തകത്തില്‍ നിന്നും കീറിഎടുത്ത കടലാസ് തുണ്ടുകളില്‍ പൊതിഞ്ഞു കെട്ടിയ ഉപ്പുമാവിന്റെ പാഥേയവുമായിട്ടായിരുന്നു ആ യാത്ര. ചോലയിടങ്ങളില്‍ വിശ്രമിച്ചും കണ്ണിമാങ്ങാപ്പൂളുകള്‍ ചവച്ചും പകല്‍ ചീളുകള്‍ പരന്നു കിടന്ന ആ പടപ്പറമ്പില്‍ കാലൂന്നി. കേട്ട കഥകളെ കവച്ചു വെക്കുന്ന ഒന്നും കണ്ടില്ല ഞങ്ങള്‍ അവിടെ. വെടിയേറ്റു തുളവീണ തെങ്ങുകളൊഴികെ.
നസീമയാണ് പറഞ്ഞത് നമുക്ക് ഒളിച്ചു കളിച്ചാലോ... വിരസമായ ഏതൊരു പടപ്പറമ്പിലും നമുക്ക് കളിക്കാനുള്ളത് ഒളിച്ചുകളികള്‍ മാത്രമാണ്.
ഇരുട്ടിനെ ശബ്ദം കൊണ്ട് കീഴടക്കാന്‍ കഴിയുമെന്ന് ഒഞ്ചിയത്തുകാര്‍ പഠിച്ചത് വളരെ മുമ്പാണ്. ജാഗ്രതയുടെ മെഗഫോണുകള്‍ അലറിയ ഒരു രാത്രിയില്‍. ഒഞ്ചിയത്തിന്റെ മണ്ണില്‍ പട്ടാളബൂട്ടുകളുടെ ഇരമ്പലുകളെ മറികടന്ന് ആയിരമായിരം കരള്‍ച്ചൂരിലേക്ക് ഒടുവില്‍ ആ അറിയിപ്പ് മുഴങ്ങി. പട്ടാളം ഇറങ്ങിയിരിക്കുന്നു, കരുതിയിരിക്കുക.. വയല്‍ വരമ്പുകളിലൂടെ ഓടിവന്ന ചൂട്ടുവെട്ടം തീത്തെയ്യമാടി ചെന്നാട്ടുതാഴ വയലില്‍. അതായിരുന്നു ഒഞ്ചിയത്തിന്റെ ഗ്രാമീണ ജാഗ്രത. പത്തു മനുഷ്യജീവിതങ്ങളുടെ ചോരവേണ്ടിവന്നു ചരിത്രത്തില്‍ ഒഞ്ചിയമെന്ന മൂന്നക്ഷരം കുറിച്ചിടാന്‍.
ഉചിതമായ ഇടപെടലുകള്‍ കൊണ്ട് നാല്പ്പതുകളിലെ ദുരിതപൂര്‍ണ്ണമായ ജീവിതങ്ങള്‍ക്ക് മേല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അതിന്റെ സ്നേഹമുദ്ര കൊത്തിവെച്ചു. മനുഷ്യന്റെ സ്വാതന്ത്ര്യ ബോധത്തിലേക്ക് റേഷന്‍ കടവഴി അതുവരെ കിട്ടിയിരുന്ന അരിക്ക് പകരം കമ്പച്ചോളം ഇറക്കിവച്ച് സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സര്‍ക്കാര്‍ പൂഴ്ത്തിവെപ്പുകരോടു കൊടുംകൂറ് കാട്ടി. പട്ടിണിയും വസൂരിയും കൂടിക്കുഴഞ്ഞ ജീവിതത്തിലേക്ക് ജീവനും വെളിച്ചവുമായി വന്ന ആള്‍ക്കൂട്ടം ആകാവുന്ന ഉയരത്തില്‍ അന്ന് ഉയര്‍ത്തിപ്പിടിച്ചത് ചെങ്കൊടിയായിരുന്നു. അതാണ് ഒഞ്ചിയത്തിന്റെ നെരിപ്പോടിനുമേല്‍ വന്നുവീണ ആദ്യത്തെ തണല്‍. ആ തണലില്‍ കിടന്നാണ് ഒഞ്ചിയം ഒരു പാര്‍ട്ടി ഗ്രാമത്തിന്റെ ശീലങ്ങള്‍ ചൊല്ലിപഠിച്ചത്. എല്ല് നുറുങ്ങും വരെ തല്ലി ചതച്ചു കമ്മ്യൂണിസ്റ്റ് ബാധ തുപ്പിക്കളയാന്‍ അധികാരം അതിന്റെ എല്ലാ രീതികളും അന്വേഷിച്ചു. 'കല്‍ക്കത്താ കോണ്‍ഗ്രസി'ന്റെ വിശദീകരണത്തിനായി കമ്മ്യൂണിസ്റ്റുകാര്‍ ഒഞ്ചിയം തെരഞ്ഞെടുത്തു. ഇതിനു മുന്നോടിയായി 1948 ഏപ്രില്‍ 29. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് (ഇന്നത്തെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍പ്പെട്ട പ്രദേശം) കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. നേതാക്കളെ അറസ്റ്റുചെയ്യുക എന്ന തീരുമാനമാണ് ഭരണകൂടം കൈക്കൊണ്ടത്. നേതാക്കള്‍ ഒഞ്ചിയത്ത് രഹസ്യകേന്ദ്രങ്ങളില്‍ പ്രച്ഛന്ന വേഷങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി എം കുമാരന്‍മാസ്റ്റര്‍, എം കെ കേളുഏട്ടന്‍, യു കുഞ്ഞിരാമന്‍, പി രാമക്കുറുപ്പ്,കെ പി കുഞ്ഞിരാമന്‍, പി കെ കെ അബ്ദുള്ള, അപ്പുനമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍മാസ്റ്റര്‍, എന്‍ കെ കൃഷ്ണന്‍ നമ്പ്യാര്‍, എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. പി ആര്‍ നമ്പ്യാരായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയത്. ഒറ്റുകാരുടെ നീക്കം മണത്തറിഞ്ഞ നേതൃത്വം പിന്നീട് യോഗസ്ഥലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. നേതാക്കളെ കണ്ടെത്താനാകാതെ പോലീസ്സ് മേധാവികള്‍ ചുരമാന്തി.
ഏപ്രില്‍ 30-ന് അതിരാവിലെ ഏതാനും എം. എസ്. പിക്കാരോടുകൂടി പൊലീസ് മേധാവികള്‍ ഒഞ്ചിയത്തേക്ക് കുതിച്ചു. കോണ്‍ഗ്രസ് ദേശരക്ഷാസേന അവര്‍ക്ക് വഴികാട്ടികളായി. ക്രൂര മര്‍ദ്ദനത്തിന്റെ അകമ്പടിയോടെ പൊലീസ് കുടിലുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. ചെങ്കൊടിക്കുകീഴെ ഒഞ്ചിയം ഒരു വലിയ നിലവിളിയായി. അരിശമടങ്ങാതെ കര്‍ഷകകാരണവരായ പുളിയുള്ളതില്‍ വീട്ടില്‍ ചോയിയേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചു കാക്കിപ്പട്ടാളം മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കില്‍ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു ഉപാധി. ഒറ്റിക്കൊടുക്കുക എന്നത് കമ്യൂണിസത്തിന്റെ ഭാഗമായിരുന്നില്ല അന്ന് (പടയംകണ്ടി രവീന്ദ്രനും , സി , എച്. അശോകനും പിന്നീടാവണം ഒഞ്ചിയത്ത് ജനിച്ചത് ) അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചെന്നാട്ട് താഴ വയലിലെത്തിയപ്പോള്‍ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. വെടിവെയ്ക്കുമെന്ന് പൊലീസ് തലവന്‍ ഭീഷണി മുഴക്കി.
'വെക്കെടാ വെടി '...എന്ന ആക്രോശത്തോടെ അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി കുതിച്ചു . ഒഞ്ചിയത്തിന്റെ മണ്ണില്‍ ആദ്യത്തെ രക്തസാക്ഷി കമിഴ്ന്നു വീണു. രക്തം പുരണ്ട കൈവെള്ളയില്‍ ബലിയുരുളപോലെ ഒരുപിടി മണ്ണ് വാരിപ്പിടിച്ചു കൊണ്ടാണ് അളവക്കന്‍ കൃഷ്ണന്‍ തുളവീണ കരള്കൊണ്ട് അവസാന ശ്വാസം വലിച്ചെടുത്തത്. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ എം കുമാരന്‍ മാസ്റ്റര്‍രുടെ നിര്‍ദേശാനുസരണം എല്ലാവരും മണ്ണ്ചേര്‍ന്ന് കമിഴ്ന്ന് കിടന്നാണ് വലിയ ദുരന്തം മറികടന്നത്.
അളവക്കന്‍ കൃഷ്ണന്‍നു പിറകില്‍, മേനോന്‍ കണാരന്‍,കെ എം ശങ്കരന്‍, വി കെ രാഘൂട്ടി,പാറോള്ളതില്‍ കണാരന്‍,സി കെ ചാത്തു, വി പി ഗോപാലന്‍, പുറവില്‍ കണാരന്‍, എന്നിവര്‍ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായിനിന്ന പൊലീസുകാരെ ജനങ്ങള്‍ തിരിച്ചടിച്ചു. വടകരയില്‍ നിന്നും വന്‍പൊലീസ് സന്നാഹം ഒഞ്ചിയത്തെത്തി കൊടുംഭീകരതയഴിച്ചു വിട്ടു. വെടിയേറ്റ് വീണവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍പോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളില്‍കെട്ടി പി സി സി വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് എട്ടുപേരേയും ഒരേ കുഴിയില്‍ മൃഗങ്ങളെപ്പോലെ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നു മണ്ടോടി കണ്ണനെയും, കൊല്ലാച്ചേരി കുമാരനെയും ഒഞ്ചിയം രക്തസാക്ഷികളായി ഏറ്റു വാങ്ങി. അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചു. ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി വടകരയിലെ ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച് കണ്ണന്‍ ഭരണാധികാരികളെ സ്തബ്ധരാക്കി.
ഒളിച്ചുകളിയുടെ ദീര്‍ഘലാവണ്യങ്ങള്‍ ഞങ്ങളറിഞ്ഞത് വെടിയേറ്റു തുളവീണ തെങ്ങില്‍ കണ്ണ് പൊത്തി, അതിന്റെ ഹൃദയത്തിലെ തുളയിലൂടെ ആരൊക്കെ എവിടെയൊക്കെപോയി ഒളിക്കുന്നു എന്ന് നോക്കി കള്ളക്കളി കളിക്കുമ്പോളായിരുന്നു, ഇതിനെ മറികടക്കാന്‍ ഒളിക്കുന്നവര്‍ ആദ്യം ഒരിടത്ത് പോയൊളിച്ചു പിന്നിട് കണ്ണ് പൊത്തുന്നവന്‍ അറിയാതെ അവിടെനിന്നും നിരങ്ങി നീങ്ങി മറ്റൊരിടത്തേക്ക് പോയൊളിച്ചു കൊണ്ടിരുന്നു. അതിനെ കുറിച്ച് പിന്നീട് ഓര്‍ത്തപ്പോളാണ് ഒന്ന് മനസ്സിലായത്. പണ്ടത്തെ ഒളിവുകാലത്തും കമ്മ്യുണിസ്റ്റ് പോരാളികലെല്ലാം ഇതേരീതി തന്നെയാണ് അവലംബിച്ചിരുന്നത്. വെളിച്ചത്തില്‍ എല്ലാരും കാണുന്നതുപോലെ ഒരിടത്ത് പോയൊളിക്കും. പിന്നീട് പോലീസ്സിനെ തെറ്റിധരിപ്പിച്ചു കൊണ്ട് മറ്റൊരിടത്തേക്ക് പോയ്മറയും.
കണ്ണ് പൊത്താനുള്ള എന്റെ ഊഴത്തിലെ, ആരൊക്കെ എവിടെയൊക്കെ പോയൊളിക്കുന്നു എന്നുള്ള തെങ്ങിന്‍ തുളയിലൂടെയുള്ള ഏറുകണ്‍ പാര്‍പ്പിനിടയിലൂടെയാണ് അവര്‍, ചെയിയ ജാഥക്ക് പോലുമില്ലാത്ത ഒരാള്‍ക്കൂട്ടം പടപ്പറമ്പിലേക്ക് നടന്നു വന്നത്. മുദ്രാവാക്യങ്ങളില്ലാതെ വെറും കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് അവര്‍ നടന്നുവന്നത്. പൊടുന്നനെ ഉച്ചഭാഷിണി നിലച്ചുപോയ ഒരു അമേച്ചര്‍ നാടകത്തിലെ രംഗം പോലെയായിരുന്നു അത്...
കൂട്ടുകാരൊക്കെയും എവിടെയൊക്കെയോ പോയൊളിച്ചിരിക്കുന്നു. കേവലം തുളവീണ ഒരു തെങ്ങിന്റെ പ്രതിരോധത്തിനിപ്പുറം ഞാന്‍ തനിയെ... ഏതോ ഓര്‍മ്മയില്‍ അവര്‍ എന്റെ തെങ്ങിനെ വട്ടം ചുറ്റി നിന്നു. എന്നെ കാണാത്തത് പോലെ.... അതില്‍ ഒരാള്‍ തെങ്ങിന്റെ വെടിത്തുളയില്‍ തലോടി. അയാളുടെ കണ്ണില്‍ ഒരു നനവ് ഉണ്ടായിരുന്നുവോ ! ഒരു പക്ഷെ ഈ മനുഷ്യന് നേരെ ഉതിര്‍ക്കപ്പെട്ട വെടിയായിരിക്കുമോ ഈ തെങ്ങ് ഏറ്റു വാങ്ങിയത്...
ഒളിക്കാന്‍ പോയ കുട്ടികളെല്ലാം എന്നെതിരഞ്ഞു അവരവരുടെ പൊത്തുകളില്‍ നിന്നും തലപൊക്കി. പിന്നെ ഭയന്ന് അതാതിടങ്ങളില്‍ തലപൂഴ്ത്തി എന്നെ ഭയത്തിന്റെ ചതുപ്പിലാഴ്ത്തി. പൊടുന്നനെ വന്നവര്‍ക്ക് ഒച്ചവച്ചു. മുഷ്ടിയുയര്‍ത്തി ആകാശത്തിലേക്ക് തളളി, അനന്തമായ ആകാശത്തിലേക്ക് നോക്കി...
"ഇല്ല നിങ്ങള്‍ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...
ആയിരമായിരം ധീരസഖാക്കള്‍ ചോരകൊടുത്തൊരു പ്രസ്ഥാനം
ആയുധവുമധികാരവുമേന്തി തച്ചുതകര്‍ക്കാന്‍ നോക്കണ്ട..."
ഒളിത്താവളത്തില്‍ നിന്നും നസീമ നിഷ്ക്കളങ്കമായ ഒരു അത്ഭുതത്തോടെ പുറത്തേക്ക് വന്നു.... ഒരാള്‍ നസീമയുടെ മുടിയിഴകളില്‍ തലോടി... ഒരു ആത്മനൃവൃതിയോടെ പറഞ്ഞു... "കുട്ടികള്‍ ഓടിക്കളിക്കട്ടെ... അളവക്കന്‍ കൃഷ്ണനും, മേനോന്‍ കണാരനും വീണ മണ്ണില്‍ നിന്നുതന്നെ ഇവര്‍ നടക്കാന്‍ പഠിക്കട്ടെ. എന്നിട്ട് ഉടുമുണ്ടിന്റെ കോന്തല അഴിച്ചു ഒരാള്‍ അതില്‍ നിന്നും കുറച്ചു നാരങ്ങാ മിഠായികള്‍ ഞങ്ങളുടെ കൈവെള്ളയില്‍ വെച്ചുതന്നു. പച്ച മാംസം പോലെ ചുവന്നവയായിരുന്നു ഒക്കെയും..! അന്നുതന്നെ വീണ്ടും എന്റെ ബോധത്തിലേക്ക് കടുംചുവപ്പുമായി നസീമ എഴുന്നേറ്റുനിന്നു.
വന്നവര്‍ തിരിച്ചു പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും കളി തുടര്‍ന്നു. ഇത്തവണ ഞാനും നസീമയും പോയൊളിച്ചത് അടുത്തപറമ്പിലെ കല്ല് വെട്ടാം കുഴിയിലയിരുന്നു. കണ്ണ് പൊത്തുന്നവനെ കബളിപ്പിച്ചു കൊണ്ട് ഓടിപ്പോയി തെങ്ങ് തൊടാനുള്ള വെപ്രാളമായിരുന്നു എനിക്കും നസീമക്കും. ആവേശത്തിന്റെ ഹൃദയമിടിപ്പ് നിഷ്ക്കളങ്കതയോടെ ഞങ്ങള്‍ക്കിടയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. നസീമ കല്ലുവെട്ടാം കുഴിയില്‍ പമ്മിനിന്ന് ഓടാന്‍ തയ്യാറെടുക്കുകയായിരുന്നു, ഞാന്‍ നിലത്തു മുട്ടുകുത്തി മണ്ണോടുമുഖം ചേര്‍ത്ത് ഒരു ഒട്ടകപക്ഷിയെപ്പോലെ ഒളിച്ചിരിക്കുകയും. പെട്ടെന്നാണ് എന്റെ മുന്നിലേക്ക് മണ്ണില്‍ ഒരു മഞ്ചാടി മണി വന്നുവീണത്. പിന്നെ തുടരെത്തുടരെ അത് ഒരു മഴ ചാറ്റല്‍ പോലെ മണ്ണിലേക്ക് വന്നു വീണു. കൌതുകത്തോടെ മുഖമുയര്‍ത്തി നോക്കിയ ഞാന്‍ കാണുന്നത് ചുവപ്പ് രാശി പുതച്ച ഒരു മണ്ണിര നസീമയുടെ അരക്കെട്ടില്‍ നിന്നും കാല്‍പാദംവരെ ഇഴഞ്ഞെത്തുന്നതാണ്. പരിണാമത്തിന്റെ മറുഘട്ടത്തിലേക്ക് പുറപ്പെട്ടുപോയ നസീമയുടെ സ്കൂള്‍ ഇരിപ്പിടം ഹാജരുകിട്ടാതെ അനാഥമായി. പിന്നീട് പത്താം ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവളെ പഴയ വയല്‍ വരമ്പിന്റെ ജങ്ക്ഷനില്‍ ബോഗികളില്ലാതെ, കരുവാളിച്ച് വെറും എഞ്ചിന്‍പോലെ സിഗ്നല്‍ കാത്തുനില്‍ക്കുന്നത് കണ്ടിരുന്നു. അന്ന് തലയില്‍ ഒരു ചീന്തു തുണിയുടെ അപരിചിതത്വം പുതച്ചിരുന്നത് കൊണ്ട് എനിക്ക് ഒന്നും ഉരിയാടാനായില്ല.
'വെക്കെടാ വെടി '...എന്ന ആക്രോശത്തോടെ അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി കുതിച്ചു . ഒഞ്ചിയത്തിന്റെ മണ്ണില്‍ ആദ്യത്തെ രക്തസാക്ഷി കമിഴ്ന്നു വീണു. രക്തം പുരണ്ട കൈവെള്ളയില്‍ ബലിയുരുളപോലെ ഒരുപിടി മണ്ണ് വാരിപ്പിടിച്ചു കൊണ്ടാണ് അളവക്കന്‍ കൃഷ്ണന്‍ തുളവീണ കരള്കൊണ്ട് അവസാന ശ്വാസം വലിച്ചെടുത്തത്. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ എം കുമാരന്‍ മാസ്റ്റര്‍രുടെ നിര്‍ദേശാനുസരണം എല്ലാവരും മണ്ണ്ചേര്‍ന്ന് കമിഴ്ന്ന് കിടന്നാണ് വലിയ ദുരന്തം മറികടന്നത്.
ഒളിച്ചുകളിയുടെ ദീര്‍ഘലാവണ്യങ്ങള്‍ ഞങ്ങളറിഞ്ഞത് വെടിയേറ്റു തുളവീണ തെങ്ങില്‍ കണ്ണ് പൊത്തി, അതിന്റെ ഹൃദയത്തിലെ തുളയിലൂടെ ആരൊക്കെ എവിടെയൊക്കെപോയി ഒളിക്കുന്നു എന്ന് നോക്കി കള്ളക്കളി കളിക്കുമ്പോളായിരുന്നു, ഇതിനെ മറികടക്കാന്‍ ഒളിക്കുന്നവര്‍ ആദ്യം ഒരിടത്ത് പോയൊളിച്ചു പിന്നിട് കണ്ണ് പൊത്തുന്നവന്‍ അറിയാതെ അവിടെനിന്നും നിരങ്ങി നീങ്ങി മറ്റൊരിടത്തേക്ക് പോയൊളിച്ചു കൊണ്ടിരുന്നു. അതിനെ കുറിച്ച് പിന്നീട് ഓര്‍ത്തപ്പോളാണ് ഒന്ന് മനസ്സിലായത്. പണ്ടത്തെ ഒളിവുകാലത്തും കമ്മ്യുണിസ്റ്റ് പോരാളികലെല്ലാം ഇതേരീതി തന്നെയാണ് അവലംബിച്ചിരുന്നത്. വെളിച്ചത്തില്‍ എല്ലാരും കാണുന്നതുപോലെ ഒരിടത്ത് പോയൊളിക്കും. പിന്നീട് പോലീസ്സിനെ തെറ്റിധരിപ്പിച്ചു കൊണ്ട് മറ്റൊരിടത്തേക്ക് പോയ്മറയും.
കണ്ണ് പൊത്താനുള്ള എന്റെ ഊഴത്തിലെ, ആരൊക്കെ എവിടെയൊക്കെ പോയൊളിക്കുന്നു എന്നുള്ള തെങ്ങിന്‍ തുളയിലൂടെയുള്ള ഏറുകണ്‍ പാര്‍പ്പിനിടയിലൂടെയാണ് അവര്‍, ചെയിയ ജാഥക്ക് പോലുമില്ലാത്ത ഒരാള്‍ക്കൂട്ടം പടപ്പറമ്പിലേക്ക് നടന്നു വന്നത്. മുദ്രാവാക്യങ്ങളില്ലാതെ വെറും കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് അവര്‍ നടന്നുവന്നത്. പൊടുന്നനെ ഉച്ചഭാഷിണി നിലച്ചുപോയ ഒരു അമേച്ചര്‍ നാടകത്തിലെ രംഗം പോലെയായിരുന്നു അത്...
കൂട്ടുകാരൊക്കെയും എവിടെയൊക്കെയോ പോയൊളിച്ചിരിക്കുന്നു. കേവലം തുളവീണ ഒരു തെങ്ങിന്റെ പ്രതിരോധത്തിനിപ്പുറം ഞാന്‍ തനിയെ... ഏതോ ഓര്‍മ്മയില്‍ അവര്‍ എന്റെ തെങ്ങിനെ വട്ടം ചുറ്റി നിന്നു. എന്നെ കാണാത്തത് പോലെ.... അതില്‍ ഒരാള്‍ തെങ്ങിന്റെ വെടിത്തുളയില്‍ തലോടി. അയാളുടെ കണ്ണില്‍ ഒരു നനവ് ഉണ്ടായിരുന്നുവോ ! ഒരു പക്ഷെ ഈ മനുഷ്യന് നേരെ ഉതിര്‍ക്കപ്പെട്ട വെടിയായിരിക്കുമോ ഈ തെങ്ങ് ഏറ്റു വാങ്ങിയത്...
ഒളിക്കാന്‍ പോയ കുട്ടികളെല്ലാം എന്നെതിരഞ്ഞു അവരവരുടെ പൊത്തുകളില്‍ നിന്നും തലപൊക്കി. പിന്നെ ഭയന്ന് അതാതിടങ്ങളില്‍ തലപൂഴ്ത്തി എന്നെ ഭയത്തിന്റെ ചതുപ്പിലാഴ്ത്തി. പൊടുന്നനെ വന്നവര്‍ക്ക് ഒച്ചവച്ചു. മുഷ്ടിയുയര്‍ത്തി ആകാശത്തിലേക്ക് തളളി, അനന്തമായ ആകാശത്തിലേക്ക് നോക്കി...
"ഇല്ല നിങ്ങള്‍ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...
ആയിരമായിരം ധീരസഖാക്കള്‍ ചോരകൊടുത്തൊരു പ്രസ്ഥാനം
ആയുധവുമധികാരവുമേന്തി തച്ചുതകര്‍ക്കാന്‍ നോക്കണ്ട..."
ഒളിത്താവളത്തില്‍ നിന്നും നസീമ നിഷ്ക്കളങ്കമായ ഒരു അത്ഭുതത്തോടെ പുറത്തേക്ക് വന്നു.... ഒരാള്‍ നസീമയുടെ മുടിയിഴകളില്‍ തലോടി... ഒരു ആത്മനൃവൃതിയോടെ പറഞ്ഞു... "കുട്ടികള്‍ ഓടിക്കളിക്കട്ടെ... അളവക്കന്‍ കൃഷ്ണനും, മേനോന്‍ കണാരനും വീണ മണ്ണില്‍ നിന്നുതന്നെ ഇവര്‍ നടക്കാന്‍ പഠിക്കട്ടെ. എന്നിട്ട് ഉടുമുണ്ടിന്റെ കോന്തല അഴിച്ചു ഒരാള്‍ അതില്‍ നിന്നും കുറച്ചു നാരങ്ങാ മിഠായികള്‍ ഞങ്ങളുടെ കൈവെള്ളയില്‍ വെച്ചുതന്നു. പച്ച മാംസം പോലെ ചുവന്നവയായിരുന്നു ഒക്കെയും..! അന്നുതന്നെ വീണ്ടും എന്റെ ബോധത്തിലേക്ക് കടുംചുവപ്പുമായി നസീമ എഴുന്നേറ്റുനിന്നു.
വന്നവര്‍ തിരിച്ചു പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും കളി തുടര്‍ന്നു. ഇത്തവണ ഞാനും നസീമയും പോയൊളിച്ചത് അടുത്തപറമ്പിലെ കല്ല് വെട്ടാം കുഴിയിലയിരുന്നു. കണ്ണ് പൊത്തുന്നവനെ കബളിപ്പിച്ചു കൊണ്ട് ഓടിപ്പോയി തെങ്ങ് തൊടാനുള്ള വെപ്രാളമായിരുന്നു എനിക്കും നസീമക്കും. ആവേശത്തിന്റെ ഹൃദയമിടിപ്പ് നിഷ്ക്കളങ്കതയോടെ ഞങ്ങള്‍ക്കിടയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. നസീമ കല്ലുവെട്ടാം കുഴിയില്‍ പമ്മിനിന്ന് ഓടാന്‍ തയ്യാറെടുക്കുകയായിരുന്നു, ഞാന്‍ നിലത്തു മുട്ടുകുത്തി മണ്ണോടുമുഖം ചേര്‍ത്ത് ഒരു ഒട്ടകപക്ഷിയെപ്പോലെ ഒളിച്ചിരിക്കുകയും. പെട്ടെന്നാണ് എന്റെ മുന്നിലേക്ക് മണ്ണില്‍ ഒരു മഞ്ചാടി മണി വന്നുവീണത്. പിന്നെ തുടരെത്തുടരെ അത് ഒരു മഴ ചാറ്റല്‍ പോലെ മണ്ണിലേക്ക് വന്നു വീണു. കൌതുകത്തോടെ മുഖമുയര്‍ത്തി നോക്കിയ ഞാന്‍ കാണുന്നത് ചുവപ്പ് രാശി പുതച്ച ഒരു മണ്ണിര നസീമയുടെ അരക്കെട്ടില്‍ നിന്നും കാല്‍പാദംവരെ ഇഴഞ്ഞെത്തുന്നതാണ്. പരിണാമത്തിന്റെ മറുഘട്ടത്തിലേക്ക് പുറപ്പെട്ടുപോയ നസീമയുടെ സ്കൂള്‍ ഇരിപ്പിടം ഹാജരുകിട്ടാതെ അനാഥമായി. പിന്നീട് പത്താം ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവളെ പഴയ വയല്‍ വരമ്പിന്റെ ജങ്ക്ഷനില്‍ ബോഗികളില്ലാതെ, കരുവാളിച്ച് വെറും എഞ്ചിന്‍പോലെ സിഗ്നല്‍ കാത്തുനില്‍ക്കുന്നത് കണ്ടിരുന്നു. അന്ന് തലയില്‍ ഒരു ചീന്തു തുണിയുടെ അപരിചിതത്വം പുതച്ചിരുന്നത് കൊണ്ട് എനിക്ക് ഒന്നും ഉരിയാടാനായില്ല.
ഇരുളില്‍, തുളവീണ തെങ്ങുകള്‍... അതിന്റെ സുഷിര ജാലകങ്ങളിലൂടെ ഒഞ്ചിയത്തിന്റെ ഉഷ്ണമാപിനികളിലേക്ക് വെളിച്ചംവീശി, കാലത്തിന്റെ വിളക്ക് മരങ്ങളായി. ധീരരക്തസാക്ഷികള്‍ ഉയിരറ്റുവീണ പടനിലത്ത് സ്മൃതി സ്തൂപങ്ങള്‍ ഉയര്‍ന്നുവന്നു. ഏപ്രില്‍ മുപ്പത് ഞങ്ങളുടെ ഗ്രാമ്യദിനമായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ചിതറിയ ചോരയെ ആണ്ടുതോറും ഞങ്ങള്‍ ഓര്‍മ്മിച്ചെടുത്തു. ഇതേ ചോരയില്‍ നിന്നും ചോദ്യം ചെയ്യാനുള്ള ആവേശം കൊണ്ട നിരവധിപേര്‍ ഒഞ്ചിയത്തുണ്ടായി. അവരില്‍ പലരും ഇടതുപക്ഷ സ്ഥാപനങ്ങളില്‍ ക്ലാര്‍ക്ക്മരായതോടെ അവരിലെ കമ്യൂണിസ്റ്റുകാരന്‍ മരിച്ചു. 'സഖാവ് ' എന്ന വ്യാജലേബലില്‍ ഒഞ്ചിയവും ഇങ്ങനെയാണ് കമ്യൂണിസ്റ്റുകാരനെ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത്. ലോകമെങ്ങുമെന്നപോലെ ഒഞ്ചിയത്തും നവലിബറല്‍ ആശയങ്ങള്‍ക്ക് മുന്നില്‍ അതിസാധാരണനായ ഗ്രാമീണ മനുഷ്യര്‍ മൂക്ക്കുത്തി വീണു. ഇതില്‍ നിന്നും അണികളെ കരകയറ്റാന്‍, ഏറ്റവും ആദ്യം നടുവും കുത്തിവീണ നേതൃത്വത്തിനായില്ല . പണ്ടത്തെപ്പോലെ ദിനേശ് ബീഡിയും വലിച്ചു, കട്ടന്‍ ചായയും കുടിച്ചു കഴിയാന്‍ കമ്യൂണിസ്റ്റുകാരനാവില്ല എന്ന നേതൃമൊഴി ഒഞ്ചിയത്തെ കമ്യൂണിസ്റ്റുഹൃദയങ്ങളെ വേദനിപ്പിച്ചു. അണികള്‍ ചിതറിപ്പോകുമെന്ന ഘട്ടത്തിലൊക്കെ ഇടതുപക്ഷ നേതൃത്വം അവരെ ചേര്‍ത്തുപിടിച്ചത് തീപുരട്ടിയ വാക്കുകള്‍ കൊണ്ടായിരുന്നു. പാര്‍ട്ടി ഒരു തീപ്പന്തമാകുമെന്ന ധര്‍മ്മാധികാരിയുടെ വാക്കുകള്‍... പോലീസുകാരനെ എതിരേല്‍ക്കാന്‍ വീട്ടില്‍ മുളക് വെള്ളം കൊണ്ട് ഉപരോധിക്കാനുള്ള കല്‍പ്പനകള്‍...തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ കണ്ടും വി.ടി കുമാരന്‍ മാഷിന്റെ കവിതകള്‍ കേട്ടും കമ്മ്യൂണിസം അന്തരാളത്തില്‍ വളര്‍ത്തിയെടുത്ത ഒഞ്ചിയക്കാര്‍ക്ക് സ്വന്തം പ്രത്യശാസ്ത്രം അരോചകമായി തുടങ്ങി. എന്നാല്‍ ദാര്‍ശനിക മാറ്റങ്ങളുടെ സന്ധികളും സമാസങ്ങളും ഇഴപിരിച്ചെടുത്ത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഇ.എം. എസ്സിനെപ്പോലുള്ള സരസ്സതാര്‍ക്കികരോ, നായനാരെപ്പോലെ ചിരിക്കാനും ചിരിപ്പിക്കാനും അറിയാവുന്ന ലളിതബുദ്ധിജീവികളോ പാര്‍ട്ടിയുടെ വണ്ടിയില്‍ ഒഞ്ചിയത്തേക്ക് വരാന്‍ ഉണ്ടായിരുന്നില്ല. വാഗണ്‍ട്രാജടി കഴിഞ്ഞ തീവണ്ടിപോലെ അത് ചരിത്രത്തിന്റെ പുറമ്പോക്കില്‍ അനാഥമായി. ഈ വിധത്തില്‍ ഉള്ളില്‍ അക്രമവാസനയുള്ള ആള്‍ക്കൂട്ടം, അക്രമവാസനയുള്ള നേതാക്കന്മാരുടെ കീഴെ കമ്മ്യൂണിസമെന്ന ലേബലില്‍ എകോപിപ്പിക്കപെട്ടതാണ് മലയാളിയുടെ ജനപ്രീയ രാഷ്‌ട്രീയം നിരര്‍ത്ഥകമാവാന്‍ കാരണം. ഒളിവില്‍പോയ ഏരിയാ സിക്രട്ടറി കുഞ്ഞനന്തന്‍ മറുനാട്ടില്‍ നിന്നും പാര്‍ട്ടി നേതാക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. അത് കൊണ്ടാണ് നാട്ടിലേക്ക് തിരിച്ചുവന്നത് എന്നാണ് ഒരു കൂട്ടുപ്രതിയുടെ മൊഴി. നാളെ പോലീസുകാരന്റെ കണ്ണിലേക്ക് മുളക് വെള്ളം തളിച്ച് ഓടിപ്പോകുന്ന സഖാവിന്റെയും വിധി ഇത് തന്നെയായിരിക്കും. ഇത്തരം ജീര്‍ണ്ണതകള്‍ക്കിടയിലൂടെയാണ് ടി.പി. ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റ് സി.പി.എം. കോളേജില്‍ നിന്നും കമ്മ്യൂണിസം പഠിച്ചിറങ്ങുന്നത്.
ഒഞ്ചിയം, പാര്‍ട്ടി ധര്‍മ്മാധികാരിയുടെ വേളീഗ്രാമമാണ്. ഒരു ഒറ്റയടിപ്പാത ചെമ്മണ്‍ പാതയായി വികസിപ്പിക്കുമ്പോള്‍ ഇരുഭാഗത്തും സ്വാഭാവിക വികാസം സംഭവിക്കേണ്ടുന്ന നാട്ടുനടപ്പിനെ തെറ്റിച്ചു. അധികാരിയുടെ ബന്ധുവീടിനു മുന്നിലെ ഇടവഴി. ഇതിനെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ എതിര്‍ത്തു കൊണ്ടാണ് ടി. പി. ആദ്യമായി ഒഞ്ചിയത്തിന്റെ പ്രിയപ്പെട്ടവനാകുന്നത്. പിന്നീടാണ് മാധ്യമങ്ങളില്‍ വന്നുനിറഞ്ഞ അഴിയൂര്‍ പഞ്ചായത്തിലെ അധികാരകൈമാറ്റത്തിന്റെ കാര്യംവരുന്നത്. അതോടെ സി.പി. എം. എന്ന ചിന്തിച്ചു തീര്‍ന്ന മസ്തിഷ്ക്കം വലിച്ചെറിഞ്ഞു പതിനായിരങ്ങളോടൊപ്പം ടി.പി. പുറത്തേക്ക് വന്നു. ഒഞ്ചിയത്തിന്റെ മണ്ണില്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പ്രതിരോധ കമ്മ്യൂണിസത്തിന് ടി.പി.യുടെ നേതൃത്വത്തില്‍ കൊടിയേറി. ഒരു ജനതയുടെ ഉത്സവമായിരുന്നു റെവലൂഷനറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി എന്ന പ്രത്യയശാസ്ത്ര കൂട്ടായ്മ. സി.പി.എമ്മിന്റെ എല്ലാ പോഷക സംഘടനകളെയും നന്മയുടെ അച്ചിലേക്ക് ഉടച്ചിട്ട് ടി.പി. എന്ന മനുഷ്യസ്നേഹി ഉരുക്കിവാര്‍ത്തു. ഒഞ്ചിയം ഒരു ശുദ്ധീകരണ പ്രക്രീയയുടെ അവസാന ഘട്ടത്തിലായിരുന്നു. അതിനിടെ ഇന്ത്യ ഒട്ടുക്കും ചിതറിക്കിടക്കുന്ന നന്മയുടെ കമ്യൂണിസ്റ്റുവിത്തുകളെ ഒരേപാടത്ത് മുളപ്പിച്ചെടുക്കുക എന്ന ചരിത്രപരമായ സ്വപ്നവും കൂടെകൊണ്ട് നടന്നു സഖാവ് ടി.പി. കലുങ്കുകളിലിരുന്നു കമ്മ്യൂണിസം സ്വപനം കണ്ടിരുന്ന ഒരാളായിരുന്നു ഒഞ്ചിയത്ത്കാര്‍ക്ക് ടി.പി.
"ജീവന്‍ പോയിട്ടും അവര്‍ വെട്ടിക്കളഞ്ഞില്ലേ മോനെ " എന്നാണു ടി.പി.യുടെ അമ്മ പദ്മിനി ടീച്ചറെ കണ്ടപ്പോള്‍ അവര്‍ വിതുമ്പിയത്. ആ കമ്മ്യൂണിസ്റ്റു കണ്ണുകളില്‍ ഒരു അമ്മനനവ് ഞാനറിഞ്ഞു. മരിച്ചാലും അവന്‍ കുലംകുത്തി തന്നെ എന്ന ഒരു ശവത്തില്‍ കുത്തലും ഒഞ്ചിത്തിന്റെ മരുമകന്‍ വ്രണിതഹൃദയങ്ങളിലേക്ക് വിക്ഷേപിച്ചു. മകന്‍ നഷ്ടപ്പെട്ട വേദനയെക്കാളേറെ ആ അമ്മയെ ഉലച്ചത് സ്വന്തം പാര്‍ട്ടി തന്നെ അത് നിര്‍വഹിച്ചതിലെ പൊരുളില്ലായ്മയാണ്. ഏറെ വൈകിമാത്രമേ മകന്‍ കൊല്ലപ്പെട്ടതാണെന്ന വിവരം അവരെ അറിയിച്ചുരുന്നുള്ളൂ. അപകട മരണമാണെന്നാണ് ആദ്യം വിശ്വസിപ്പിച്ചിരുന്നത്. ഈ കുലംകുത്തിയാണ് ഇനിമുതല്‍ മണ്ടോടി കണ്ണനും, മറ്റു ഒമ്പത് പേര്‍ക്കുമൊപ്പം കാലാന്തരത്തിലെക്കുള്ള ഒഞ്ചിയത്തിന്റെ നീക്കിയിരിപ്പ്. കുലംകുത്തികള്‍ കുലപതികളാവുന്നത് ചരിത്രം തിരിച്ചുവായിക്കാന്‍ തുടങ്ങുമ്പോളാണ്.
ചരിത്രത്തിലാദ്യമായി ഒഞ്ചിയം പഞ്ചായത്ത് ഒരു സി. പി. എം ഇതരകക്ഷി ഭരിക്കുകയാണ്. റവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടി എന്ന ടി.പി.യുടെ സ്വന്തം പാര്‍ട്ടി. കരുതിയിരിക്കുക, സി.പി.എമ്മിന്റെ ചാരന്‍മാര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞു കയറാന്‍ ഇടയുണ്ട്. ജാഗ്രതയോടെ ഉറങ്ങാതെ നമുക്ക് കാവലിരുന്ന ഒരാള്‍ ഇന്ന് നമ്മോടൊപ്പമില്ല.
. അമ്പത്തൊന്നു വെട്ട്... ഒരാശയം തീരുമെന്ന വ്യാമോഹം... കണക്കു പിഴച്ച വേട്ടക്കാര്‍... തലങ്ങും വിലങ്ങുമോടുന്ന ആമ്പുലന്‍സുകളുടെ നിലവിളികള്‍ കേട്ട് ഇനി ആര്‍ക്കൊക്കെ വെട്ട്കൊളളും എന്ന ഗ്രാമ്മ്യവേവലാതി. നിശബ്ദതയെ ഭയം ചേര്‍ത്തു കൂട്ടി വായിക്കേണ്ട സമയം..ഒഞ്ചിയം സമനില കൈവിടാതെ ജാഗ്രതയോടെ നിന്നു. ശവംതീനികള്‍ അറുത്തെടുത്ത് ബാക്കികിട്ടിയ മുഖത്ത്, തുടയില്‍നിന്നും അറുത്തെടുത്ത മാംസം തുന്നിവെച്ച് ടി.പി യെ പുനര്‍നിര്‍മ്മിക്കുകയായിരുന്നു മോര്‍ച്ചറിയില്‍ ഭിഷഗ്വരന്മാര്‍.
ജീവശാസ്ത്രം ക്ലാസ്സില്‍ ഫല്‍ഗുണന്‍ മാഷ് നെടുകെപ്പിളര്‍ന്ന് കയ്യും കാലും വിടര്‍ത്തി വെച്ച് പലകയില്‍ ആണിയടിച്ചു മലര്‍ത്തിനിര്‍ത്തിയ തവള, എന്നിട്ടും ഞങ്ങളെ കണ്ണ്പൂട്ടാതെ നോക്കി. അതിന്റെ ഹൃദയത്തിലേക്ക് മാഷ് ഞങ്ങളെ കൂട്ടി കൊണ്ടുപോയി ശ്വസനക്രീയകളുടെ പ്രവര്‍ത്ത സങ്കീര്‍ണ്ണതകളെക്കുറിച്ച് വിവരിച്ചു. പിന്നീടുള്ള ഓരോ ശ്വാസമെടുപ്പിനും, തവളയുടെ ഹൃദയത്തിന്റെ ആകൃതിയുള്ള അതിലും വലിയ ഒന്ന് നെഞ്ചിലിരുന്നു അറകളോരോന്നും തുറക്കുന്നത് ഞങ്ങളറിഞ്ഞു. അഴിയൂരില്‍ നിന്നും മടപ്പള്ളി ബസ്സിറങ്ങി എന്റെ വീട്ടിന്റെ ഇടവഴിയിലൂടെയായിരുന്നു മാഷ് രണ്ടു മക്കളോടൊപ്പം ഒഞ്ചിയം സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. ആയാത്രയിലേക്ക് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ സംഭാവന ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ സ്കൂളിലെത്തുമ്പോള്‍ ഞങ്ങളൊരു തീവണ്ടിയായിട്ടുണ്ടാവും, ആകൃതി കൊണ്ടും, യാത്രികരുടെ അംഗബലം കൊണ്ടും. തവളയെ നെടുകെക്കീറിയതിന്റെ പിറ്റേ ദിവസ്സം വയല്‍ വരമ്പിലൂടെയുള്ള ആ യാത്രയിലുടനീളം നെല്ലോലകള്‍ക്കിടയിലൂടെ തവളകള്‍ ഞങ്ങളെ തുറിച്ചു നോക്കി... സ്മിത തീവണ്ടിയെ മുറിച്ച് പെട്ടെന്ന് തിരിഞ്ഞുനിന്ന് കൊണ്ട് മാഷിനോടു ചോദിച്ചു
" അച്ഛാ...തവളയെ കൊന്നാല്‍ അമ്മയുടെ മുലയില്‍ കുരുവരില്ലേ..." മാഷ് മുനിതുല്ല്യമായ മിഴികളാല്‍ ഞങ്ങളെ എല്ലാരേയും ഉഴിഞ്ഞു നോക്കി.. എന്നിട്ട് പറഞ്ഞു "നമ്മുടെ അറിവിന്റെ ഓരോ ഘട്ടത്തിലും ഒരു മരണം, ഒരു കൊലപാതകം അനിവാര്യമാണ്.. അവിടുന്നങ്ങോട്ടാണ് നമ്മുടെ അറിവ് ത്വരിതപ്പെടുന്നത്. കൊല്ലപ്പെടുന്ന ഒരു ജീവിക്ക്, അല്ലെങ്കില്‍ ഒരു മനുഷ്യന് ഉണ്ടാവുന നഷ്ടത്തെക്കാള്‍ എത്രയോ വലുതാണ് ആ രക്തസാക്ഷിത്വം കൊണ്ട് സമൂഹത്തിനുണ്ടാവുന്ന തിരിച്ചറിവ് " ശാസ്ത്രസാഹിത്യ പരിക്ഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന മാഷ് പിന്നീടുള്ള യാത്രകളില്‍ മണ്ടോടിക്കണ്ണന്റെയും ഭഗത് സിംഗിന്റെയുമൊക്കെ കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. സത്യത്തില്‍ സ്കൂള്‍ വരെയുള്ള യാത്രയിലായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസം സംഭവിച്ചിരുന്നത്. ഇന്ന് എന്റെ മകള്‍ ഇറച്ചിക്കോഴികളെ കൊണ്ട്പോകുന്നത് പോലെ സ്കൂള്‍ ജീപ്പില്‍ കയറുന്നു. ആ തിരക്കില്‍ പുസ്തകഭാരവുംപേറി ചവിട്ടി മെതിക്കപ്പെട്ടുകൊണ്ടുള്ള ഒരു ഒരു തിരിഞ്ഞു നോട്ടമുണ്ട്. അതാണ് അവള്‍ക്ക് ജീവിതത്തില്‍ എന്റെ നേരെ നീട്ടാവുള്ള ഏറ്റവും വേദനാജനകമായ നോട്ടം.
പഴയകാല കേള്‍വികളില്‍ കെ.ഇ. എന്‍, പി.കെ പോക്കര്‍, എന്നിവരുടെ പ്രസംഗങ്ങള്‍ കൊണ്ട് മനസ്സിനെ ജാഗ്രത്തക്കാന്‍ കിട്ടിയ അവസരങ്ങള്‍... ഒഞ്ചിയത്ത് ഇവരുണ്ടായിരുന്നു മിക്ക സായാഹ്നങ്ങളിലും... ഇപ്പോള്‍ 'ഇരകളുടെ മാനിഫെസ്റ്റോ' എഴുതിയ കെ.ഇ. എന്‍ ഒഞ്ചിയത്തിന്റെ ഭൂമികക്കപ്പുറം എവിടെയോ ഇരുന്നു പുതിയ പുസ്തകത്തിന്റെ രചനയിലാവാം... മലയാളിക്ക് നല്ല വായന കിട്ടുന്നത് ഒരാളുടെ പുസ്തകം മാത്രം വയിക്കുമ്പോളല്ല അതിനോട് ചേര്‍ത്ത് അതിന്റെ രചയിതാവിനേയും കൂടി വായിക്കുമ്പോളായിരിക്കും. ഇടതുപക്ഷ പ്രത്യയശാസ്ത്രം തടവിലിട്ട എഴുത്തുകാരുടെ ഒരു കണക്കെടുപ്പിന് ഇതാവാം ഉചിതകാലം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പുള്ള കെ.ഇ. എന്നിന്റെ കുവൈത്ത് സന്ദര്‍ശനം അവസാന നിമിഷത്തില്‍ അട്ടിമറിക്കപ്പെട്ടതെന്തെന്നു കൂടി ഈ അവസരത്തില്‍ കൂട്ടി വായിക്കപ്പെടെണ്ടതുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്ക് വ്യാഖ്യാനിച്ച് തരുന്നവര്‍ അഴികളില്ലാത്ത ജയിലുകളിലാണ്. ഇരകളുടെ മാനിഫെസ്റ്റോ എന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു ആത്മകഥക്ക് ഉതകുന്ന തലക്കെട്ടാണ്.
തെങ്ങില്‍ നിന്നും തെങ്ങിലേക്ക് വലിച്ചു കെട്ടിയ പതിനാറ് എം. എം വെള്ളത്തുണിയില്‍ ബാറ്റില്‍ ഷിപ്പ് പോതംകിനും, അമ്മയറിയാനും, കണ്ട് ഇങ്ങനെയും സിനിമകളോ എന്ന് അന്ധളിച്ച ഞങ്ങളുടെ ഇടയില്‍ നിന്നും ബാറ്റില്‍ ഷിപ്പിന്റെ യുദ്ധമുഖത്തേക്ക് ഒരു നിഴലായി എഴുന്നേറ്റുനിന്ന ചെട്ട്യാര്‍ ഒരു ബീടിമുഴുവന്‍ വലിച്ചു തീര്‍ത്താണ് മണ്ണില്‍ വീണ്ടും ചമ്രംപടിഞ്ഞിരുന്നത്. എന്നിട്ട് അന്തിക്കള്ളിന്റെ അകമ്പടി സുഗന്ധത്തില്‍ ഞങ്ങളോട് ഒരു സ്വകാര്യം പറഞ്ഞു 'ഇതും മ്മളെ കതയാ.... ഒഞ്ചിയത്തിന്റെ ....' ലോകത്താകമാനമുള്ള വിപ്ലവ നീക്കങ്ങളെല്ലാം ഒഞ്ചിയത്തിന്റെതായി കണ്ടിരുന്നു ആ മഹാനുഭാവന്‍. ജോണിന്റെ അമ്മയറിയാനിലെ പ്രസിദ്ധമായ ' ഈ പുരുഷന്‍ മാരൊക്കെ ഇങ്ങനെ ആത്മഹത്യചെയ്യുന്നതെന്താ..." എന്ന സംഭാഷണത്തോട് ചെട്ട്യാര്‍ സമരസപെട്ടിരുന്നില്ല " കണ്ടത് മെനക്കേടായി ഇത് മ്മളെ കഥയല്ല..." ഒഞ്ചിയത്ത് അത് വരെ ആത്മഹത്യയിലേക്ക് ഒരു പുരുഷനും ജീവനെറിഞ്ഞു കൊടുത്തിരുന്നില്ല. രക്തസാക്ഷി ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് ജീവിതം മറ്റൊന്നിനു വേണ്ടിയുള്ള കരുതിവെപ്പായിരുന്നു ചെട്ട്യാരുടെ കാലം വരെയെങ്കിലും. വടകരയില്‍ ഗാന്ധിജി വന്നപ്പോള്‍ കാണാന്‍ പോകാതിരുന്നതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാല്‍ ചെട്ട്യാര്‍ പറയും "വന്നത് ഗാന്ധിയല്ലേ ഓന്‍ ചെഗുവേരയല്ലലോ "
ഒടുവില്‍ ഗാന്ധിജി വെടിയേറ്റു മരിച്ചപ്പോള്‍ ചെട്ട്യാരുടെവക ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു "അങ്ങനെ ഓറും കമ്മ്യൂണിസ്റ്റായി." ലോകമെങ്ങും വെടിയേറ്റു മരിക്കുന്നവരൊക്കെ കമ്മ്യൂണിസ്റ്റുകാരാണെന്ന ഒരു താത്വികബോധം ചെട്ട്യാര്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്നു. പിന്നിട് അത് ഗാന്ധിജിയെ വടകരയില്‍പോയി കാണാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായി വിടര്‍ന്നിരുന്നു. ഞരങ്ങുന്ന ദീര്‍ഘശ്വസനികള്‍ ഉപേക്ഷിച്ച് പടനിലങ്ങളില്‍ തെങ്ങിന്‍ നിഴലുകള്‍ ഭീമന്‍ കാറ്റുപങ്കകളുടെ നിഴലുകള്‍ വരച്ചിട്ട ഒരുമധ്യാഹ്നത്തില്‍ ചെട്ട്യാര്‍ പുനര്‍ജനി തേടി ദാസന്റെ വെള്ളിയാം കല്ലിലേക്ക് പറന്നു...

സഫ്ദര്‍ ഹാസ്മി എന്ന നാടക പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്... ബെഞ്ചമിന്‍ മോളോയിസ് എന്ന ആഫ്രിക്കന്‍ കവിയെ വര്‍ണ്ണവെറിയന്‍ ഭരണകൂടം തൂക്കി കൊന്നതിനെത്തുടര്‍ന്ന്..... ഞങ്ങള്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സമ്മേളനങ്ങളിലോക്കെ അവതരിപ്പിച്ചു കൊണ്ട് നടന്ന നാടകങ്ങള്‍.... ഇടതു പക്ഷത്തിന്റെ എല്ലാ സമ്മേളന വേദികള്‍ക്കും അന്ന് പേര്‍ സഫ്ദര്‍ഹാസ്മി നഗര്‍ എന്നായിരുന്നു... ഒഞ്ചിയക്കാര്‍ക്ക് കമ്മ്യുണിസം കേവലം ചുവപ്പ് കൊടിയല്ല , കാല്‍പ്പാടുകള്‍ തന്നെയാണ്. കാല്‍പ്പാടുകളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ നടന്ന വഴികളുടെ ഭൂതകാലം നഷ്ടപ്പെടും. ഞങ്ങള്‍ മുട്ടറ്റംവരെയല്ല ശിരസ്സോളം ഭൂതകാലക്കുളിരില്‍ ആഴ്ന്നു കിടന്ന ജനതയാണ്. പ്രത്യകിച്ച് ഭൂതകാലം ജ്വലിക്കുന്ന ഒരു ശക്തിയാകുമ്പോള്‍... എന്നിട്ടും സഫ്ദര്‍ ഹാസ്മിയെപ്പോലെ ടി.പി ക്കും സംഭവിച്ചതെന്ത് കൊണ്ടാണ്. എന്തായിരുന്നു ഞങ്ങള്‍ അന്ന് കളിച്ചു നടന്ന നാടകങ്ങളുടെ അര്‍ത്ഥം. അഥവാ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതാണോ യഥാര്‍ത്ഥ നാടകം. മടപ്പള്ളിയിലെ ഗണപതികലാ കേന്ദ്രത്തില്‍ വച്ച് റിഹേര്‍സല്‍ ആരംഭിച്ച എന്റെ " സമയ തീരങ്ങളില്‍ സങ്കീര്‍ത്തനം" എന്ന നാടകം ആന്റീ കമ്മ്യൂണിസം ആരോപിച്ച് അതിലെ നടന്‍മാര്‍ ഉദയനും, രമേശനും, ആക്രമിക്കപ്പെട്ടതെന്തിനായിരുന്
ആണ്ടുതോറും കെട്ടിയാടുന്ന രക്തസാക്ഷി മഹോല്‍സവങ്ങള്‍ക്ക് ഫണ്ട്പിരിക്കുക എന്നതില്‍ കവിഞ്ഞ മറ്റു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഞ്ചിയം വേര്‍പെട്ടുപോയിട്ട് കാലമേറെയായി. നാല് വര്‍ഷം മുമ്പ് പതിനഞ്ചു ലക്ഷം മുടക്കി ആഘോഷിക്കപ്പെട്ട അറുപതാം രക്തസാക്ഷി ആഘോഷങ്ങളുടെ വരവ് ചെലവുകണക്കുകള്‍ ഒഞ്ചിയത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതിനു പിറ്റേന്നാണ് കണക്കുപുസ്തകം സൂക്ഷിച്ച മേശയടക്കം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസ് നാദാപുരംറോഡില്‍ കത്തി നശിച്ചത്. അതിന്റെ ചാരത്തില്‍ ചവിട്ടി നിന്ന് കൊണ്ടാണ് ചരിത്രത്തിലേക്ക് ധര്‍മ്മാധികാരി 'കുലംകുത്തി 'എന്ന പുതുവാക്ക് മിനുക്കിയിറക്കിയത്. ആ കുലംകുത്തി ഒഞ്ചിയത്തിന്റെ ജൈവജാലകമായിരുന്നു. രാസായുധം പ്രയോഗിക്കപ്പെട്ടപോലെ ഒഞ്ചിയത്തുകാര്‍ ഇപ്പോള്‍ ജാലകങ്ങളില്ലാത്ത പ്രതിരോധത്തിലാണ്. എന്റെ ഓര്‍മ്മയുടെ ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്ക് ഒരു പൊതു ആവശ്യവും ഇല്ലാത്ത ഒരുപ്രദേശമായിരുന്നു ഒഞ്ചിയം. അവിടം ആര്‍ജിച്ച വികസനങ്ങളാകട്ടെ ഭരണാധികാരികള്‍ കൊണ്ട് വന്നതല്ല. കാലംകൊണ്ട് വന്നത് മാത്രമാണ്. ആദ്യം കെ.പി. ഉണ്ണികൃഷ്ണന്‍ എന്ന സിംഹത്തേയും, ആ സിംഹം ശേഷം, പ്രേമജം, സതീദേവി എന്നീ പൂച്ചകളെയുമാണ് ഞങ്ങള്‍ ഡല്‍ഹിക്ക് അയച്ചത്.... ഞങ്ങളുടെ സിംഹമോ, പൂച്ചകളോ എലികളെ പിടിച്ചിരുന്നില്ല...കണ്ണുംപൂട്ടി
പാല് കുടിച്ചതേയുള്ളൂ. എന്നാലും ചുവപ്പിനേ ഒഞ്ചിയത്ത് ഇടമുണ്ടായിരുന്നുള്ളൂ.. കാരണം, കൊല്ലപ്പെട്ടവര്‍ മാത്രമല്ല ഒഞ്ചിയത്ത് ജീവിച്ചിരിക്കുന്നവരും ധീരരായ കമ്മ്യൂണിസ്റ്റുകള്‍ തന്നെയായിരുന്നു.
ഏര്‍പ്പെട്ട വേട്ടകളുടെ തടവുകാരനാണ് വേട്ടക്കാരന്‍, അത് ഇരകളെ ഓര്‍ത്തുള്ള നെടുവീര്‍പ്പോ, തുടര്‍ന്നും ചെയ്യാന്‍ കഴിയാതെപോയ വേട്ടകളേക്കുറിച്ചുള്ള ഖേതമോ ആവാം. അത് കൊണ്ടാണ് അടുത്തൂണ്‍ പറ്റിയ പട്ടാളക്കാരന്‍ കേള്‍വിക്കാരനില്ലെങ്കിലും കവലയിലിരുന്നു പൂര്‍വ്വയുദ്ധങ്ങളുടെ കഥകള്‍ പറയുന്നത്. സി. പി. എമ്മിന് ഇടുക്കിയില്‍ ഒരു പട്ടാളക്കാരനുണ്ട്. ബ്രിഗേഡില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തിന് ഇനി വായതുറക്കാതിരിക്കാന്‍ പാര്‍ട്ടി കപ്പം കൊടുത്ത് തുടങ്ങും. കമ്മ്യൂണിസ്റ്റു സഹകരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ മുതലിങ്ങോട്ട് ഇനി അദ്ദേഹത്തിന്റെ അടച്ചുപിടിച്ച വായയായിരിക്കും നിയന്ത്രിക്കുക എന്ന് സാരം. ഇങ്ങനെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത്കൊണ്ട് മാത്രം കസേരകിട്ടിയ പ്രുഷ്ടങ്ങള്‍ പാര്‍ട്ടിയില്‍ എത്രയുണ്ടാവും.
കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളുടെ ഭൂമിക, മടപ്പള്ളിയിലെ മാച്ചിനാരിക്കുന്ന് ഇന്ന് ഇല്ല. ഇരട്ടിപ്പിച്ച പാതകളുടെ ടാര്‍പ്പുതപ്പിനടിയില്‍ അത് കാളവണ്ടിക്കാരന്‍ കുഞ്ഞാമന്റെ തേരുരുള്‍ക്കാലമോര്‍ത്ത് ഗൃഹാതുരമാവുകയാവണം. അതിവേഗത്തിലോടുന്ന പുതുയൌവ്വനം കൂട്ടിമുട്ടി വീഴ്ത്തുന്ന ചോര നനവുകൊണ്ട് ഈ മണ്ണടരുകള്‍ വര്‍ത്തമാനകാലത്തിലേക്ക് വല്ലപ്പോഴും ഉറക്കമുണരുന്നുണ്ടാവാം.
സ്വന്തം ആത്മാവ് നഷ്ടപ്പെട്ടിട്ട് നീ എന്ത് നേടിയാലും എന്ത് കാര്യം എന്ന് ബൈബിള്‍ വാക്യം. ലോകരെ മുഴുവന്‍ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പാഞ്ഞു നടക്കുന്ന ധര്‍മ്മാധികാരി. ഒടുവില്‍ തളര്‍ന്നു വീട്ടിലെത്തുമ്പോള്‍ ഒരു ഒഞ്ചിയത്തുകാരിയുടെ മുന്നില്‍ മുഖം കുനിക്കേണ്ടി വരും. അത് വിധി. ധര്‍മ്മാധികാരി എന്ന അതികായന്‍ നേരിടുന്ന ഏറ്റവും വലിയ വ്യഥ. ഒരര്‍ത്ഥത്തില്‍ ടി.പി.ചന്ദ്രശേഖരനല്ല, ധര്‍മ്മാധികാരിയാണ് യഥാര്‍ത്ഥ രക്തസാക്ഷി. രക്തസാക്ഷിത്വത്തിന് ചാവണം, ചോരവേണം എന്നീ ചേരുവകള്‍ മാറ്റാനുള്ള കാലം കഴിയുന്നു.
കേരളത്തില്‍ ഇന്ന് ഏറ്റവും വിലയുള്ള മരണം ഇടതുപക്ഷ രക്ത സാക്ഷിത്വ
മാണ്. കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ ഒരു ബക്കറ്റു നിറയെ പണം വീട്ടില്‍ കിട്ടും. പിന്നെ ആണ്ടുതോറും ചെക്കിപ്പൂവിന്റെയോ ചെമ്പരത്തിപ്പൂവിന്റെയോ ഒന്ന് രണ്ടിതളുകളും, ലഭ്യത അനുസരിച്ച്. അളവക്കല്‍ കൃഷ്ണനും ജയരാജനും വെടികൊണ്ടത് കമ്മ്യൂണിസ്റ്റ്കാരായത് കൊണ്ടാണ് എന്ന ഇടതുപക്ഷനിരീക്ഷണത്തിന്റെ പ്രത്യാഘാതം കൂടിയാണ് ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടി. ധീരനായ മണ്ടോടിക്കണ്ണന്‍ ഉയിര്‍ച്ചോര കൊണ്ട് അരിവാള്‍ ചുറ്റിക വരച്ചിട്ട വടകരയിലെ ജയില്‍ ചുവരുകള്‍ക്കകത്ത് കാലം കൊണ്ട് വന്നിട്ടത് തോലിപ്പുറത്ത് അരിവാള്‍ചുറ്റിക പച്ചകുത്തിയ കമ്മ്യൂണിസ്റ്റു കൊലയാളിയേയാണ്. ഒരു പക്ഷെ കമ്മ്യൂണിസ്റ്റു ചിഹ്നത്തിലെ ആയുധമായിരിക്കും അയാളെ പ്രത്യയശാസ്ത്രത്തിലേക്ക് വശീകരിച്ചത്
റവലൂഷണറിസ്റ്റുകള് എന്നാല്‍ വിപ്ലവകാരികള്‍ എന്നാണ്, വിപ്ലവകാരികള്‍ സമൂഹത്തെയും, മനുഷ്യ ബോധത്തെയും മാറ്റിപ്പണിയുന്നവരാണ്. ടി.പി. എന്ന കുലംകുത്തി മരണംകൊണ്ട്പോലും ഒരു മാറ്റിപ്പണിയല്‍ നടത്തുകയാണ് കേരളത്തിലൊട്ടാകേയും. കൊല്ലാന്‍ അച്ചാരം കൊടുക്കുവാന്‍ ഇനി രാഷ്ട്രീയ പാര്‍ട്ടികളും, കരാറില്‍ ഒപ്പ് ചാര്‍ത്താന്‍ ചേകവന്‍മാരും ഒന്ന് മടിക്കും.
"അരികത്തെ പെണ്ണും കറന്ന പാലും
വെച്ചിട്ടിരിക്കാമോ നാട്വാഴിച്ചേ........."
എന്ന് ഞാറുനടുമ്പോളും, കറ്റ മെതിക്കുംമ്പോളും ജന്മിത്വത്തെ ഇക്കിളിപ്പെടുത്തി വടക്കന്‍ പാട്ട് പാടിയ കടത്തനാട്ടെ നാട്ടടിമകള്‍ക്കിടയിലാണ് കമ്മ്യൂണിസം "എനിക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട് , മനുഷ്യന്റെ സ്വപ്നം" എന്ന അടിവരയോടെ വേര് പിടിച്ചത്. മുലവണ്ണം കണക്കാക്കി പെണ്ണിന് കൂലി കിട്ടിയിരുന്ന പരിതസ്ഥിതിയില്‍ നിന്നും കമ്മ്യൂണിസം മനുഷ്യനെ ചോദ്യംചെയ്യാന്‍ പഠിപ്പിച്ചു. അത്രയ്ക്ക് പാകത്തില്‍ ചവിട്ടിക്കുഴച്ചിട്ടിരിക്കുകയാ
ഇടതുപക്ഷ വ്യതിയാനങ്ങളെക്കുറിച്ചോര്‍ത്ത് ധര്‍മ്മാധികാരി ഒഞ്ചിയത്ത് വന്നൊന്നുപൊട്ടിക്കരഞ്ഞിരുന്നെ
സ്കൂള്‍ വാര്‍ഷികത്തിനു ചില്ലോടുകള്‍ പഴം തുണികള്‍ കൊണ്ട് മറച്ചു സൃഷ്ടിച്ച ഇരുട്ടില്‍ പന്തം കൊളുത്തി, ഞങ്ങള്‍ കളിച്ച നാടകം മണ്ടോടി കണ്ണന്റെ ജീവിതമായിരുന്നു. അതിനു മുമ്പേ ആറ് സി. യിലെ പ്രേമലത പാടിയ പ്രാര്‍ത്ഥനാഗാനം ഇങ്ങനെയായിരുന്നു..
"ഇതവരുന്നു ഒഞ്ചിയം....
വിപ്ലവ പ്രതീക്ഷകള്‍...
ഇടറുകില്ല പതറുകില്ല
ഇതുവരെയുമെന്നപോലെ
കൈകള്‍ കോര്‍ത്തു മുഷ്ടിയൂന്നി
വിണ്ണിലേക്ക് നോക്കുവിന്‍..."
ഒഞ്ചിയം പടം പൊഴിച്ചു പടം പൊഴിച്ച് ഏറെ മാറിപ്പോയിരിക്കുന്നു. ഇനി അസ്ഥിമാത്രമേ പൊഴിക്കാന്‍ ബാക്കിയുള്ളൂ. ഒരു പാര്‍ട്ടിഗ്രാമം എന്നതിനപ്പുറം മറ്റൊരു അരികില്‍ക്കൂടി അതൊരു മതഗ്രാമവുമായി മാറി കൊണ്ടിരിക്കുകയാണ്. പണ്ട്, ചങ്ങാതിമാര്‍ക്കൊപ്പം മടപ്പള്ളി കോളേജിന്റെ കയറ്റവഴികളില്‍ നട്ട കണിക്കൊന്നകള്‍ വിഷുവിന്റെ ഓര്‍മ്മകളില്‍ പൂവിടര്‍ത്തി നില്‍ക്കുന്നു. അക്കേഷ്യാമരങ്ങള്‍ വളര്‍ന്നു കാടു പോലെയായിരിക്കുന്നു. അന്യനെ കയറ്റാതിരിക്കാന്‍ എല്ലാ വശങ്ങളിലും കവാടങ്ങള്‍ വന്നു. പണ്ട് നിലാവുകാലത്ത് ഞങ്ങള്‍ കൂടുകാര്‍ ഈ മരങ്ങള്‍ക്കിടയില്‍ മലര്‍ന്നു കിടന്നു ആശയങ്ങള്‍ പങ്കുവെച്ചിരുന്നു. ചെഗുവേര... മാര്‍ക്സ്... കെ. വേണു... എം. മുകുന്ദന്‍....സി. ആര്‍ പരമേശ്വരന്‍.... അങ്ങിനെ അങ്ങിനെ...
മലയാളിയുടെ വൃക്ഷചിഹ്നം തെങ്ങാണ്. തികച്ചും അര്‍ത്ഥവത്തായ ചിഹ്നം. തെങ്ങ് പോലെ മലയാളി ശിഖരങ്ങളില്ലാതെ... പരസ്പരം തൊടാതെ.... കയറി വരാന്‍ ആളില്ലാതെ ... ഫലത്തിന് വിലയില്ലാതെ....
തീര്‍ച്ചയായും നമ്മെപ്പോലെ ഗൃഹാതുരതയുടെ വളംപറ്റി ജീവിക്കുന്ന ഒരേ ഒരു വൃക്ഷം ഭൂമിയില്‍ തെങ്ങ് മാത്രമായിരിക്കും...
ഒഞ്ചിയം ഇങ്ങനെയായിരുന്നില്ല പണ്ട്.... ഭൂപടത്തില്‍ നിന്നും എന്റെ ഗ്രാമത്തെ മോഷ്ടിച്ചതാരാണ്. പ്രിയ സഖാവേ... ഇത്രയേറെ കാവലുണ്ടായിരുന്നിട്ടും നീയും അറിഞ്ഞിരുന്നില്ലേ അത് ...