വിശ്വാസം നഷ്ടപ്പെടുന്ന ആധുനിക ജനാധിപത്യ സംവിധാനത്തില്‍ ചുരുക്കം ചില നീരാറാഡിയമാരെ ഒഴിച്ചുനിര്‍ത്തിയാല്‍ നമുക്ക് ഒരുപരിധിവരെ ആശ്വാസം തരുന്നത് മാധ്യമങ്ങള്‍ തന്നെയാണ്.അത് നിരന്തരം കണ്ണുകള്‍ തുറന്നു വെക്കുകയും, നമ്മെ കണ്ണുകള്‍ പൂട്ടിവെക്കാതിരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു.ഒരു നായ മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയല്ല,ഒരു മനുഷ്യന്‍ നായയെ കടിച്ചാല്‍ അത് വാര്‍ത്തയാണ് !എന്നതാണ് ജേര്‍ണ്ണലിസം ക്ലാസുകളിലെ ആദ്യപാഠം.
അതുകൊണ്ടാണ് വ്യത്യസ്തതകള്‍ക്ക് വേണ്ടിയുള്ള പത്രപ്രവര്‍ത്തകരുടെ പരക്കം പാച്ചിലുകള്‍.ആ പാച്ചിലിനിടെ ഇരകളും വേട്ടക്കാരും ഉണ്ടാവുന്നു.മലയാളത്തിന്റെ "വിക്കീ ലീക്സ്"ഇന്ത്യാവിഷന്‍ നിരന്തരം ചിലരുടെ ഉറക്കം കെടുത്തുന്നത് അത്കൊണ്ട് കൂടിയാണ്.
എന്റോസള്‍ഫാനും കടന്നു ഇന്ത്യാവിഷന്‍ ഇപ്പോള്‍ വന്നെത്തിനില്‍ക്കുന്ന ഐസ്ക്രീം വിവാദം,ഉറക്കമില്ലാത്തവരുടെ ഒരാള്‍ക്കൂട്ടം കേരളത്തിനു സമ്മാനിച്ചി രിക്കുകയാണ്.ഇതില്‍ ഏതാണ് ഭീകരം എന്ന് വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം വായനക്കാരന് വിടുന്നു.എന്റോസള്‍ഫാന്‍ വഴി,കെ. വി. തോമസ് കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും പ്രശസ്തനായി എന്ന് തെളിയിക്കുന്നു അദ്ദേഹത്തിന് ഈയ്യിടെ കിട്ടിയ ചില അധിക ചുമതലകള്‍.പദവിയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട ഒരു പ്രസ്താവന നടത്തിയ ഒരാളെ നമ്മുടെ ഭരണകൂടം എങ്ങിനെയാണ് സംരക്ഷിക്കു ന്നതെന്ന് നോക്കുക ഇവിടെ നാം പൊതുജനങ്ങള്‍ക്കെന്ത് കാര്യം എന്ന് വിചാരിച്ച് ഒഴിഞ്ഞുമാറിയിരിക്കുന്നത്,ബോധപൂ
കുഞ്ഞാലിക്കുട്ടി വിവാദത്തില്‍ ഇന്ത്യാവിഷന്‍ ചെയ്തു വന്നത് സ്ലാഘനീയമാണെ ന്നാണ് പിണറായി പക്ഷം.ഇതേ സ്ലാഘനീയത കൈരളിചാനലും ചെയ്തിരുന്നു ഒരിക്കല്‍, ഫാരീസ് അബൂബക്കറുമായി ഒരു അഭിമുഖം ശ്രീമാന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയിരുന്നു.ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന ഒരു അഭിമുഖം.അതിന്റെ ശമ്പളം ബ്രിട്ടാസ് ഡെല്‍ഹിയി പോയി പാര്‍ട്ടി ശാസനയായാണ് ഏറ്റുവാങ്ങിയത്.ലാവലിന്‍ പ്രശ്നത്തില്‍...കണ്ടല്‍ പാര്‍ക്ക് പ്രശ്നത്തില്‍...ലോട്ടറി പ്രശ്നത്തില്‍..., കൈരളി ചാനലിന് ഇന്ത്യാവിഷന്‍ കാണിച്ച മാതൃക പിന്തുടരാന്‍ കഴിയുമോ! സ്വന്തം തെറ്റുകള്‍ പുറത്ത് വരുമ്പോള്‍ അത് മാധ്യമ സിന്ധിക്കേറ്റായി മാറ്റപ്പെടുകയും, തങ്ങള്‍ക്ക് ഗുണമുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ അത് അഭിനന്തനാര്‍ഹ വുമാകുന്നതിനെ നാം ഗൌരവമായിത്തന്നെ കാണണം.
ഇന്ത്യാവിഷന്‍ ചെയര്‍മാനോട് മുസ്ലീംലീഗ് രാജിവെക്കാന്‍ പറഞ്ഞ വാര്‍ത്ത ഇതെഴുതുമ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ് !തെറ്റുകള്‍ മൂടി വെക്കാനല്ല മാധ്യമങ്ങള്‍,പുറത്ത്കൊണ്ട് വരാനാണ്.തീര്‍ച്ചയായും ഒരു രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കേണ്ടത് ഇരകളുടെ കൂടെയാണ് വേട്ടക്കാരന്റെ കൂടെയല്ല.വേണമെങ്കില്‍ ഈ പ്രശ്നത്തെ രണ്ട് വേട്ടക്കാര്‍ തമ്മിലുള്ള പരാക്രമമായി നമുക്ക് ലളിതവല്ക്കരിക്കാം, കുഞ്ഞാലിക്കുട്ടി എന്ന വലിയ വേട്ടക്കാരനും മുനീര്‍ എന്ന ചെറിയ വേട്ടക്കാരനും! ഇതില്‍ ചെറിയ വേട്ടക്കാരന്‍ വധിക്കപ്പെടുക എന്നതാണ് യുദ്ധനിയമം.ഈ യുദ്ധത്തിലെങ്കിലും മിയമം ലംഘിക്കുകയില്ലെന്ന് നമുക്കാശിക്കാം.ഈ ഐസ് സ്ക്രീം ആട്ടക്കഥയില്‍ വിചിത്രമായ രീതിയില്‍ ഇരകള്‍ വേട്ടക്കാരനെ
ശ്രീ വി.എസ്സിന് നമ്മുടെ ആഭ്യന്തരവകുപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടി യുടെനില എന്താകുമായിരുന്നു എന്നും ഞാനീവേളയില്‍ വിചാരപ്പെടുന്നു.പരമകാരു ണികനായ പിണറായി കാത്തു. പെണ്‍വാണിഭക്കാരെ കൈയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കാന്‍ വി,എസ്.സൂക്ഷിച്ച ആ കൈയ്യാമം നമ്മുടെ അവബോ ധത്തിന്റെ ചുവരില്‍ ഇപ്പോഴും പൊടിപിടിച്ചു കാത്തിരിപ്പാണ്.ഇതിന്റെ പൂര്‍ണ്ണ ചിത്രം ഒരുപക്ഷെ നമുക്ക് കിട്ടുക എന്നെങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്ക പ്പെടുന്ന വി. എസ്. എഴുതുന്ന അദ്ദേഹത്തിന്റെ ആത്മകഥയിലൂടെയായിരിക്കും
നമുക്ക് കാത്തിരിക്കാം... വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ ചരിത്രം നമ്മോട് ചിലപ്പോള്‍ വിളിച്ചുപറയുന്നത്.