എഴുതിക്കടന്ന പുഴകള്‍.
1

ആരെയാണ് നാം അതിജീവിക്കേണ്ടത് ?



                     തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി.പിയുടെ മരണപത്രത്തില്‍ ഒപ്പുവെച്ചവരിലേക്ക് അന്വേഷണം എത്തണം. കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിലെ പരിശീലനം പൂര്‍ത്തിയാക്കിയ രണ്ടാം ബാച്ചിന്‍െറ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

               ന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നൊരു അന്വേഷണം നമ്മുടെ ഇളയ ബുദ്ധിവെച്ചു നമുക്ക് നടത്താം. കേരള പോലീസ് പരാജയ പ്പെടുമ്പോള്‍ എന്ത് കൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുല്ലപ്പള്ളക്ക് ഇപ്പോള്‍ പറയേണ്ടി വരുന്നു ? അപ്പോള്‍ ഈ സമീപ കാലത്ത് എന്തോ നീക്ക് പോക്ക് ഈ രാഷ്ട്രീയ പരിഷകള്‍ തമ്മില്‍ നടന്നിട്ടുണ്ട്. യു. പി. എ. സര്‍ക്കാരുമായി അടുത്തിടെ നമ്മുടെ സി.പി.എം നടത്തി എത്തിച്ചേര്‍ന്ന സമവായം ഒന്ന് മാത്രമാണ്. അത് പ്രണബിനെ രാഷ്ട്രപതിയാക്കുന്ന കാര്യത്തിലാണ്. ഈ ചര്‍ച്ച നടന്നതിന്റെ പിറ്റേന്നാണ് ടി.പി ചന്ദ്രശേഖരന്‍ വധം അന്വേഷണം നിര്‍ത്തുന്നു എന്ന വാര്‍ത്ത നമ്മുടെ കാതുകളില്‍ എത്തിച്ചേരുന്നത്. ഇനി മുല്ലപ്പള്ളി എന്ന "സഖാവ് " വടകര വന്നു ടി.പി.യെ പറ്റി ഒന്നും പറയാന്‍ സാധ്യതയില്ല. തിരുവഞ്ചിയൂരും അതിയാന്റെ സംവിധാനങ്ങളും ഇനി കരണം മറിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പു ഇത്തിരിക്കൂടി മുന്പെയായിരുന്നു വെങ്കില്‍ സി.പി.എമ്മിന് ഇത്രമാത്രം മുഖം നഷ്ടപ്പെടുമായിരുന്നില്ല.

                  തേ സമയം ഇതര സംസ്ഥാനങ്ങള്‍ ആയിരത്തില്‍ പരം കോടികളുടെ വികസന പദ്ധതികളാണ് ഈ അവസരത്തില്‍ വിലപേശി ചൂടോടെ ഒപ്പിട്ടു വാങ്ങിച്ചത് എന്നത് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. 'അടവ് നയം' എന്ന വാക്ക് കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നത് ജനങ്ങളെ പറ്റിച്ചു വോട്ടു നേടാനുള്ള വെള്ളെഴുത്തുകളെയാണ്. എന്നാല്‍ അന്യ സംസ്ഥാനങ്ങള്‍ക്ക് അത് തങ്ങളിലേക്ക് വികസനം കൊണ്ടുവരാനുള്ള ഉപാധികളാണ്. രാവും പകലും അത്യധ്വാനം ചെയ്തു പ്രവാസി എന്ന അരാഷ്ട്രീയക്കാരന്‍ അയക്കുന്ന പണത്തിന്റെ കൊഴുപ്പിലാണ് കേരളത്തില്‍ ഓരോ രാഷ്ടീയ പതാകയും കെട്ടപ്പെടുന്നത്. ഇനി പ്രണബിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പലായനം ചെയ്യിക്കുന്നതിന്റെ മൂല കാരണങ്ങള്‍ എന്താണ്? അടുത്ത തെരഞ്ഞെടുപ്പിന് ശേഷം യുവരാജാവിനെ വാഴിക്കാനുള്ള ദീര്‍ഘ പദ്ധതികള്‍ക്കാണ് ഇതോടെ തുടക്കമിടുന്നത്. രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാവുമ്പോള്‍ ഏറ്റവുമധികം അസഹിഷ്ണുത കാണിക്കുക സ്വാഭാവികമായും സി.പി.എം ആയിരിക്കും. എന്നാല്‍ ഇന്നേ അവര്‍ക്ക് എല്ലാം അറിയാം. അറിയില്ലെന്ന കണ്ണടപ്പുകളിലൂടെ ഒരുകാലം ഒഴുകിപ്പോകുന്നു. അത് ഒരു ജനതയുടെ ആയുസ്സ് തന്നെയാവാം. ഞാനിത് കുറിക്കുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ കൂലങ്കഷമായി ചര്‍ച്ചചെയ്യുന്നത് വി.എസ് പുറത്താക്കപ്പെടുമോ എന്നതാണ്. സെന്‍ട്രല്‍ കമ്മിറ്റിയില്‍ വി.എസ് പറഞ്ഞത് ടി. പി വധത്തില്‍ ഒരു ഡസനിലധികം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ്. ഇതൊരു വെറും ആരോപണം മാത്രമാവാന്‍ സാധ്യതയില്ല.

         കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഈ അപചയത്തിനിടയി ലൂടെയാണ് മുസ്ലീം ലീഗ് അവരുടെ മതാധിപത്യം ഒരു അശ്ലീലം പോലെ ഊട്ടി ഉറപ്പിക്കുന്നത്. അതിനപ്പുറം ഈഴവനും, നായരും പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ പറ്റി സ്വപ്നം കണ്ടു തുടങ്ങുന്നത്. തത്വത്തില്‍ ടി.പി വധിക്കപ്പെട്ടതിന്റെ ഗുണഭോക്താക്കള്‍ വധം നടപ്പാക്കിയവരല്ല. എതിര്‍ ചേരിയില്‍ നില്‍ക്കുന്ന വരാണ്.

                 മുക്ക് ആരെയാണ് നമ്മുടെ ജനാധിപത്യ ബോധത്തിലൂടെ സംശയ രഹിതമായി പിന്തുണക്കാനാവുക. വിരലില്‍ അത് പുരട്ടുന്ന കറുത്ത മഷി ഇനി നമ്മള്‍ ഏറ്റുവാങ്ങുക നമ്മുടെ ഹൃദയത്തിലായിരിക്കും.

17

ഒഞ്ചിയം, ഓര്‍മ്മ...ഒപ്പ്...

                                        

     

ഇതൊക്കെ എന്തിന്? രമ സ്വയം ചോദിച്ചു.
ഏത്?
എല്ലാം. എല്ലാം. അതിന്റെ മഹാവ്യയങ്ങള്‍ക്ക്  ശേഷവും പൂര്‍ണ്ണമായി അവശേഷിച്ച പ്രപഞ്ച ദുഃഖം.
'ഞാന്‍ ഒരു നാസ്ഥികനാവാന്‍ തുടങ്ങുകയാണ് നാരായണേട്ടാ," രമപറഞ്ഞു.
"എന്റെ ഏട്ടന്റെ പ്രവാചകദൌത്യം എനിക്ക് മനസ്സിലാവുന്നില്ല. ഏട്ടന്‍ മരിച്ചത് പോലെ മരിക്കുന്നത് അറിവിന്റെ വിലയാണെന്ന്  ധരിക്കുവാന്‍ ഇനി
മേലില്‍ ഞാന്‍ തയ്യാറില്ല."
ചരിത്രാവശിഷ്ടത്തെ പ്രാചീനമായ മോഹഭംഗങ്ങളുടെ പോക്ക് വെയിലണിയിച്ചു സൂര്യന്‍ താഴുകയായിരുന്നു
                              
                        പ്രവാചകന്റെ വഴി. (ഒ.വി. വിജയന്‍ )
          
                 ഞ്ചാടിമണിപോലെ ചുവന്നതായിരുന്നു എന്റെ ഒഞ്ചിയം. ഉള്ളുറപ്പിന് പത്താള്‍ ചോരകൊണ്ട് നെടുങ്ങനെ കൈയ്യൊപ്പിട്ട നാട്. അതിന്റെ വയല്‍ വരമ്പിലൂടെയായിരുന്നു എന്റെ പളിക്കൂടം യാത്രകള്‍. വയല്‍ വരമ്പില്‍ ഞങ്ങള്‍ ഒരു തീവണ്ടിയായിരുന്നു. ഏറ്റവും മുന്നില്‍ നിന്നും ചൂളംവിളിക്കുന്ന നസീമക്ക് ഞാന്‍ കമ്യൂണിസ്റ്റു പച്ചകൊണ്ടായിരുന്നു ഏറ്റവും പുറകില്‍ നിന്നും പച്ചക്കൊടി വീശി ക്കാണിച്ചിരുന്നത്. അന്ന് മുളപൊട്ടിച്ചിനച്ചതാണ് ഉള്ളില്‍, കമ്യൂണിസം എന്നാല്‍ അതെവിടെയായിരുന്നാലും ഒരു പച്ചപ്പ്‌ തന്നെയാണെന്നത്!

                     തീവണ്ടികളേറെ പാഞ്ഞു പോയിരിക്കുന്നു പാളങ്ങളിലൂടെ. പാത ഇരട്ടിപ്പിച്ചു. റെയിലോരത്തെ പാവമരങ്ങള്‍ കാലമെടുത്തു. നീളന്‍ കാലുകളുള്ള പേരറിയാത്ത കൊറ്റികള്‍ അതിന്റെ അനന്തമായ ആകാശത്തിലേക്ക് നഷ്ടപ്പെട്ടു. കോളാമ്പി പൂക്കളുടെ ആകൃതിയില്‍ വയലറ്റ് പൂക്കളുണ്ടാവുന്ന വള്ളിപ്പടര്‍പ്പും തീവണ്ടി ചാലുകളില്‍ നിന്നും അപ്രത്യക്ഷമായി... പകരം സൌമ്യമാരുടെ നിലവിളികള്‍ എന്റെ ഒഞ്ചിയത്തും എത്തി.... അത്  രമയായും... രമ്യമായും കാലന്തരങ്ങളിലേക്ക് കോപ്പ്കൂട്ടി. ഒഞ്ചിയത്തേക്ക് കതുകൂര്‍പ്പിക്കുന്ന എന്റെ അപരിചിതനായ സുഹൃത്തെ  നീ അറിയുന്നുവോ ചുവപ്പ് രാശി എന്നാല്‍ ഏതൊരു പാര്‍ട്ടി ഗ്രാമത്തിലെന്നത് പോലെ ഞങ്ങള്‍ക്കും അതൊരു പൊന്‍പുലരിതന്നെയായിരുന്നെ
ന്നത്... അന്യന്റെ ശബ്ദം സംഗീതമാകുന്നതിന്റെ ആനന്ദനൃത്തം ഞങ്ങളുടെ സ്വപ്നമായിരുന്നു.... 
      
                  രു വെള്ളിയാഴ്ചയുടെ ദീര്‍ഘമായ ഉച്ചയൂണ്‍ ഇടവേളയിലാണ് ഞങ്ങള്‍ പടപ്പറമ്പിലെ വെടിയേറ്റു  തുളവീണ തെങ്ങുകള്‍ കാണാന്‍ യാത്രപുറപ്പെട്ടത്‌. നോട്ടു പുസ്തകത്തില്‍ നിന്നും കീറിഎടുത്ത കടലാസ് തുണ്ടുകളില്‍ പൊതിഞ്ഞു കെട്ടിയ ഉപ്പുമാവിന്റെ പാഥേയവുമായിട്ടായിരുന്നു ആ യാത്ര. ചോലയിടങ്ങളില്‍ വിശ്രമിച്ചും കണ്ണിമാങ്ങാപ്പൂളുകള്‍ ചവച്ചും പകല്‍ ചീളുകള്‍ പരന്നു കിടന്ന ആ പടപ്പറമ്പില്‍ കാലൂന്നി. കേട്ട കഥകളെ കവച്ചു വെക്കുന്ന ഒന്നും കണ്ടില്ല ഞങ്ങള്‍ അവിടെ. വെടിയേറ്റു തുളവീണ തെങ്ങുകളൊഴികെ.
നസീമയാണ് പറഞ്ഞത് നമുക്ക് ഒളിച്ചു കളിച്ചാലോ... വിരസമായ ഏതൊരു പടപ്പറമ്പിലും നമുക്ക് കളിക്കാനുള്ളത് ഒളിച്ചുകളികള്‍ മാത്രമാണ്.

    
                   
രുട്ടിനെ ശബ്ദം കൊണ്ട് കീഴടക്കാന്‍ കഴിയുമെന്ന് ഒഞ്ചിയത്തുകാര്‍ പഠിച്ചത് വളരെ മുമ്പാണ്. ജാഗ്രതയുടെ മെഗഫോണുകള്‍ അലറിയ ഒരു രാത്രിയില്‍. ഒഞ്ചിയത്തിന്റെ മണ്ണില്‍ പട്ടാളബൂട്ടുകളുടെ ഇരമ്പലുകളെ മറികടന്ന് ആയിരമായിരം കരള്‍ച്ചൂരിലേക്ക് ഒടുവില്‍ ആ അറിയിപ്പ് മുഴങ്ങി. പട്ടാളം ഇറങ്ങിയിരിക്കുന്നു, കരുതിയിരിക്കുക.. വയല്‍ വരമ്പുകളിലൂടെ ഓടിവന്ന ചൂട്ടുവെട്ടം തീത്തെയ്യമാടി ചെന്നാട്ടുതാഴ വയലില്‍. അതായിരുന്നു ഒഞ്ചിയത്തിന്റെ ഗ്രാമീണ ജാഗ്രത. പത്തു മനുഷ്യജീവിതങ്ങളുടെ ചോരവേണ്ടിവന്നു ചരിത്രത്തില്‍ ഒഞ്ചിയമെന്ന മൂന്നക്ഷരം കുറിച്ചിടാന്‍.
                                 ചിതമായ ഇടപെടലുകള്‍ കൊണ്ട് നാല്പ്പതുകളിലെ ദുരിതപൂര്‍ണ്ണമായ ജീവിതങ്ങള്‍ക്ക് മേല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അതിന്റെ  സ്നേഹമുദ്ര കൊത്തിവെച്ചു. മനുഷ്യന്റെ സ്വാതന്ത്ര്യ ബോധത്തിലേക്ക്‌ റേഷന്‍ കടവഴി അതുവരെ കിട്ടിയിരുന്ന അരിക്ക് പകരം
കമ്പച്ചോളം ഇറക്കിവച്ച് സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സര്‍ക്കാര്‍ പൂഴ്ത്തിവെപ്പുകരോടു കൊടുംകൂറ് കാട്ടി. പട്ടിണിയും വസൂരിയും കൂടിക്കുഴഞ്ഞ ജീവിതത്തിലേക്ക് ജീവനും വെളിച്ചവുമായി വന്ന ആള്‍ക്കൂട്ടം ആകാവുന്ന ഉയരത്തില്‍ അന്ന് ഉയര്‍ത്തിപ്പിടിച്ചത് ചെങ്കൊടിയായിരുന്നു. അതാണ്‌ ഒഞ്ചിയത്തിന്റെ നെരിപ്പോടിനുമേല്‍ വന്നുവീണ ആദ്യത്തെ തണല്‍. ആ തണലില്‍ കിടന്നാണ് ഒഞ്ചിയം ഒരു പാര്‍ട്ടി ഗ്രാമത്തിന്റെ ശീലങ്ങള്‍ ചൊല്ലിപഠിച്ചത്. എല്ല് നുറുങ്ങും വരെ തല്ലി ചതച്ചു  കമ്മ്യൂണിസ്റ്റ് ബാധ തുപ്പിക്കളയാന്‍ അധികാരം അതിന്റെ എല്ലാ രീതികളും അന്വേഷിച്ചു. 'കല്‍ക്കത്താ കോണ്‍ഗ്രസി'ന്റെ വിശദീകരണത്തിനായി കമ്മ്യൂണിസ്റ്റുകാര്‍ ഒഞ്ചിയം തെരഞ്ഞെടുത്തു. ഇതിനു മുന്നോടിയായി 1948 ഏപ്രില്‍ 29. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് (ഇന്നത്തെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍പ്പെട്ട പ്രദേശം) കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. നേതാക്കളെ അറസ്റ്റുചെയ്യുക എന്ന തീരുമാനമാണ് ഭരണകൂടം കൈക്കൊണ്ടത്. നേതാക്കള്‍ ഒഞ്ചിയത്ത് രഹസ്യകേന്ദ്രങ്ങളില്‍ പ്രച്ഛന്ന വേഷങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി എം കുമാരന്‍മാസ്റ്റര്‍, എം കെ കേളുഏട്ടന്‍, യു കുഞ്ഞിരാമന്‍, പി രാമക്കുറുപ്പ്,കെ പി കുഞ്ഞിരാമന്‍, പി കെ കെ അബ്ദുള്ള, അപ്പുനമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍മാസ്റ്റര്‍, എന്‍ കെ കൃഷ്ണന്‍ നമ്പ്യാര്‍, എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. പി ആര്‍ നമ്പ്യാരായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയത്. ഒറ്റുകാരുടെ നീക്കം മണത്തറിഞ്ഞ നേതൃത്വം പിന്നീട് യോഗസ്ഥലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. നേതാക്കളെ കണ്ടെത്താനാകാതെ പോലീസ്സ് മേധാവികള്‍ ചുരമാന്തി.
               പ്രില്‍ 30-ന് അതിരാവിലെ ഏതാനും എം. എസ്. പിക്കാരോടുകൂടി പൊലീസ് മേധാവികള്‍ ഒഞ്ചിയത്തേക്ക് കുതിച്ചു. കോണ്‍ഗ്രസ് ദേശരക്ഷാസേന അവര്‍ക്ക് വഴികാട്ടികളായി.  ക്രൂര മര്‍ദ്ദനത്തിന്റെ അകമ്പടിയോടെ പൊലീസ് കുടിലുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. ചെങ്കൊടിക്കുകീഴെ ഒഞ്ചിയം ഒരു വലിയ നിലവിളിയായി. അരിശമടങ്ങാതെ കര്‍ഷകകാരണവരായ പുളിയുള്ളതില്‍ വീട്ടില്‍ ചോയിയേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചു കാക്കിപ്പട്ടാളം മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കില്‍ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു ഉപാധി. ഒറ്റിക്കൊടുക്കുക എന്നത് കമ്യൂണിസത്തിന്റെ ഭാഗമായിരുന്നില്ല അന്ന് (പടയംകണ്ടി രവീന്ദ്രനും , സി , എച്. അശോകനും പിന്നീടാവണം ഒഞ്ചിയത്ത് ജനിച്ചത്‌ ) അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചെന്നാട്ട് താഴ വയലിലെത്തിയപ്പോള്‍ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. വെടിവെയ്ക്കുമെന്ന് പൊലീസ് തലവന്‍ ഭീഷണി മുഴക്കി.
    'വെക്കെടാ വെടി '...എന്ന ആക്രോശത്തോടെ
അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി കുതിച്ചു . ഒഞ്ചിയത്തിന്റെ മണ്ണില്‍ ആദ്യത്തെ രക്തസാക്ഷി കമിഴ്ന്നു വീണു. രക്തം പുരണ്ട കൈവെള്ളയില്‍ ബലിയുരുളപോലെ ഒരുപിടി മണ്ണ് വാരിപ്പിടിച്ചു കൊണ്ടാണ് അളവക്കന്‍ കൃഷ്ണന്‍ തുളവീണ കരള്കൊണ്ട് അവസാന ശ്വാസം വലിച്ചെടുത്തത്. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍  എം കുമാരന്‍ മാസ്റ്റര്‍രുടെ നിര്‍ദേശാനുസരണം എല്ലാവരും  മണ്ണ്ചേര്‍ന്ന് കമിഴ്ന്ന് കിടന്നാണ് വലിയ ദുരന്തം മറികടന്നത്.
                                  ളവക്കന്‍ കൃഷ്ണന്‍നു പിറകില്‍,
മേനോന്‍ കണാരന്‍,കെ എം ശങ്കരന്‍, വി കെ രാഘൂട്ടി,പാറോള്ളതില്‍ കണാരന്‍,സി കെ ചാത്തു, വി പി ഗോപാലന്‍, പുറവില്‍ കണാരന്‍, എന്നിവര്‍ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായിനിന്ന പൊലീസുകാരെ ജനങ്ങള്‍ തിരിച്ചടിച്ചു. വടകരയില്‍ നിന്നും വന്‍പൊലീസ് സന്നാഹം ഒഞ്ചിയത്തെത്തി കൊടുംഭീകരതയഴിച്ചു വിട്ടു. വെടിയേറ്റ് വീണവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍പോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളില്‍കെട്ടി പി സി സി വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് എട്ടുപേരേയും ഒരേ കുഴിയില്‍  മൃഗങ്ങളെപ്പോലെ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നു മണ്ടോടി കണ്ണനെയും,  കൊല്ലാച്ചേരി കുമാരനെയും ഒഞ്ചിയം രക്തസാക്ഷികളായി ഏറ്റു വാങ്ങി. അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചു. ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി വടകരയിലെ ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച് കണ്ണന്‍ ഭരണാധികാരികളെ സ്തബ്ധരാക്കി.                                          
                    
ളിച്ചുകളിയുടെ ദീര്‍ഘലാവണ്യങ്ങള്‍ ഞങ്ങളറിഞ്ഞത് വെടിയേറ്റു തുളവീണ തെങ്ങില്‍ കണ്ണ് പൊത്തി, അതിന്റെ ഹൃദയത്തിലെ തുളയിലൂടെ ആരൊക്കെ എവിടെയൊക്കെപോയി ഒളിക്കുന്നു എന്ന് നോക്കി   കള്ളക്കളി കളിക്കുമ്പോളായിരുന്നു, ഇതിനെ മറികടക്കാന്‍ ഒളിക്കുന്നവര്‍ ആദ്യം ഒരിടത്ത് പോയൊളിച്ചു പിന്നിട് കണ്ണ് പൊത്തുന്നവന്‍ അറിയാതെ അവിടെനിന്നും നിരങ്ങി നീങ്ങി മറ്റൊരിടത്തേക്ക് പോയൊളിച്ചു കൊണ്ടിരുന്നു. അതിനെ കുറിച്ച്‌ പിന്നീട് ഓര്‍ത്തപ്പോളാണ് ഒന്ന് മനസ്സിലായത്. പണ്ടത്തെ ഒളിവുകാലത്തും  കമ്മ്യുണിസ്റ്റ് പോരാളികലെല്ലാം ഇതേരീതി തന്നെയാണ് അവലംബിച്ചിരുന്നത്. വെളിച്ചത്തില്‍ എല്ലാരും കാണുന്നതുപോലെ ഒരിടത്ത് പോയൊളിക്കും. പിന്നീട് പോലീസ്സിനെ തെറ്റിധരിപ്പിച്ചു കൊണ്ട് മറ്റൊരിടത്തേക്ക് പോയ്മറയും.
                       ണ്ണ് പൊത്താനുള്ള എന്റെ  ഊഴത്തിലെ, ആരൊക്കെ എവിടെയൊക്കെ പോയൊളിക്കുന്നു എന്നുള്ള തെങ്ങിന്‍ തുളയിലൂടെയുള്ള ഏറുകണ്‍ പാര്‍പ്പിനിടയിലൂടെയാണ് അവര്‍, ചെയിയ ജാഥക്ക് പോലുമില്ലാത്ത ഒരാള്‍ക്കൂട്ടം പടപ്പറമ്പിലേക്ക് നടന്നു വന്നത്. മുദ്രാവാക്യങ്ങളില്ലാതെ വെറും കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് അവര്‍ നടന്നുവന്നത്. പൊടുന്നനെ ഉച്ചഭാഷിണി നിലച്ചുപോയ ഒരു അമേച്ചര്‍ നാടകത്തിലെ രംഗം പോലെയായിരുന്നു അത്...
കൂട്ടുകാരൊക്കെയും എവിടെയൊക്കെയോ പോയൊളിച്ചിരിക്കുന്നു. കേവലം തുളവീണ ഒരു തെങ്ങിന്റെ പ്രതിരോധത്തിനിപ്പുറം ഞാന്‍ തനിയെ... ഏതോ ഓര്‍മ്മയില്‍ അവര്‍ എന്റെ തെങ്ങിനെ വട്ടം ചുറ്റി നിന്നു.  എന്നെ കാണാത്തത് പോലെ.... അതില്‍ ഒരാള്‍ തെങ്ങിന്റെ വെടിത്തുളയില്‍ തലോടി. അയാളുടെ കണ്ണില്‍ ഒരു നനവ്‌ ഉണ്ടായിരുന്നുവോ ! ഒരു പക്ഷെ ഈ മനുഷ്യന് നേരെ ഉതിര്‍ക്കപ്പെട്ട വെടിയായിരിക്കുമോ ഈ തെങ്ങ് ഏറ്റു വാങ്ങിയത്...
          ളിക്കാന്‍ പോയ കുട്ടികളെല്ലാം എന്നെതിരഞ്ഞു അവരവരുടെ പൊത്തുകളില്‍ നിന്നും തലപൊക്കി. പിന്നെ ഭയന്ന് അതാതിടങ്ങളില്‍ തലപൂഴ്ത്തി എന്നെ ഭയത്തിന്റെ ചതുപ്പിലാഴ്ത്തി. പൊടുന്നനെ വന്നവര്‍ക്ക് ഒച്ചവച്ചു. മുഷ്ടിയുയര്‍ത്തി ആകാശത്തിലേക്ക് തളളി, അനന്തമായ ആകാശത്തിലേക്ക് നോക്കി...
  "ഇല്ല നിങ്ങള്‍ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...
ആയിരമായിരം ധീരസഖാക്കള്‍ ചോരകൊടുത്തൊരു പ്രസ്ഥാനം
ആയുധവുമധികാരവുമേന്തി തച്ചുതകര്‍ക്കാന്‍ നോക്കണ്ട..." 
           
                 
ളിത്താവളത്തില്‍ നിന്നും നസീമ നിഷ്ക്കളങ്കമായ ഒരു അത്ഭുതത്തോടെ പുറത്തേക്ക് വന്നു.... ഒരാള്‍ നസീമയുടെ മുടിയിഴകളില്‍ തലോടി... ഒരു ആത്മനൃവൃതിയോടെ പറഞ്ഞു... "കുട്ടികള്‍ ഓടിക്കളിക്കട്ടെ... 
അളവക്കന്‍ കൃഷ്ണനും, മേനോന്‍ കണാരനും വീണ മണ്ണില്‍ നിന്നുതന്നെ ഇവര്‍ നടക്കാന്‍ പഠിക്കട്ടെ. എന്നിട്ട്  ഉടുമുണ്ടിന്റെ കോന്തല അഴിച്ചു ഒരാള്‍ അതില്‍ നിന്നും കുറച്ചു നാരങ്ങാ മിഠായികള്‍ ഞങ്ങളുടെ കൈവെള്ളയില്‍ വെച്ചുതന്നു. പച്ച മാംസം പോലെ ചുവന്നവയായിരുന്നു ഒക്കെയും..! അന്നുതന്നെ വീണ്ടും എന്റെ ബോധത്തിലേക്ക്‌ കടുംചുവപ്പുമായി നസീമ എഴുന്നേറ്റുനിന്നു.
 
                   
ന്നവര്‍ തിരിച്ചു പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും കളി തുടര്‍ന്നു. ഇത്തവണ ഞാനും നസീമയും പോയൊളിച്ചത് അടുത്തപറമ്പിലെ കല്ല്‌ വെട്ടാം കുഴിയിലയിരുന്നു. കണ്ണ് പൊത്തുന്നവനെ കബളിപ്പിച്ചു കൊണ്ട് ഓടിപ്പോയി തെങ്ങ് തൊടാനുള്ള വെപ്രാളമായിരുന്നു എനിക്കും നസീമക്കും. ആവേശത്തിന്റെ ഹൃദയമിടിപ്പ്‌ നിഷ്ക്കളങ്കതയോടെ ഞങ്ങള്‍ക്കിടയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. നസീമ കല്ലുവെട്ടാം കുഴിയില്‍ പമ്മിനിന്ന് ഓടാന്‍ തയ്യാറെടുക്കുകയായിരുന്നു, ഞാന്‍ നിലത്തു മുട്ടുകുത്തി മണ്ണോടുമുഖം ചേര്‍ത്ത്  ഒരു ഒട്ടകപക്ഷിയെപ്പോലെ ഒളിച്ചിരിക്കുകയും. പെട്ടെന്നാണ് എന്റെ മുന്നിലേക്ക്‌ മണ്ണില്‍ ഒരു മഞ്ചാടി മണി വന്നുവീണത്‌. പിന്നെ തുടരെത്തുടരെ അത് ഒരു മഴ ചാറ്റല്‍ പോലെ മണ്ണിലേക്ക് വന്നു വീണു. കൌതുകത്തോടെ മുഖമുയര്‍ത്തി നോക്കിയ ഞാന്‍ കാണുന്നത്  ചുവപ്പ് രാശി പുതച്ച ഒരു മണ്ണിര നസീമയുടെ അരക്കെട്ടില്‍ നിന്നും കാല്‍പാദംവരെ ഇഴഞ്ഞെത്തുന്നതാണ്. പരിണാമത്തിന്റെ  മറുഘട്ടത്തിലേക്ക് പുറപ്പെട്ടുപോയ നസീമയുടെ  സ്കൂള്‍ ഇരിപ്പിടം ഹാജരുകിട്ടാതെ അനാഥമായി. പിന്നീട് പത്താം ക്ലാസ്സിലേക്ക് പോകുമ്പോള്‍ അവളെ പഴയ വയല്‍ വരമ്പിന്റെ ജങ്ക്ഷനില്‍ ബോഗികളില്ലാതെ, കരുവാളിച്ച്‌ വെറും എഞ്ചിന്‍പോലെ സിഗ്നല്‍ കാത്തുനില്‍ക്കുന്നത് കണ്ടിരുന്നു. അന്ന് തലയില്‍ ഒരു ചീന്തു തുണിയുടെ അപരിചിതത്വം പുതച്ചിരുന്നത് കൊണ്ട് എനിക്ക് ഒന്നും ഉരിയാടാനായില്ല.    
                                                          
                    രുളില്‍, തുളവീണ തെങ്ങുകള്‍... അതിന്റെ സുഷിര ജാലകങ്ങളിലൂടെ  ഒഞ്ചിയത്തിന്റെ ഉഷ്ണമാപിനികളിലേക്ക് വെളിച്ചംവീശി, കാലത്തിന്റെ വിളക്ക് മരങ്ങളായി. ധീരരക്തസാക്ഷികള്‍ ഉയിരറ്റുവീണ പടനിലത്ത് സ്മൃതി സ്തൂപങ്ങള്‍ ഉയര്‍ന്നുവന്നു. ഏപ്രില്‍ മുപ്പത് ഞങ്ങളുടെ ഗ്രാമ്യദിനമായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ചിതറിയ ചോരയെ ആണ്ടുതോറും ഞങ്ങള്‍ ഓര്‍മ്മിച്ചെടുത്തു. ഇതേ ചോരയില്‍ നിന്നും ചോദ്യം ചെയ്യാനുള്ള ആവേശം കൊണ്ട നിരവധിപേര്‍ ഒഞ്ചിയത്തുണ്ടായി. അവരില്‍ പലരും ഇടതുപക്ഷ സ്ഥാപനങ്ങളില്‍ ക്ലാര്‍ക്ക്മരായതോടെ അവരിലെ കമ്യൂണിസ്റ്റുകാരന്‍ മരിച്ചു. 'സഖാവ് ' എന്ന വ്യാജലേബലില്‍ ഒഞ്ചിയവും ഇങ്ങനെയാണ് കമ്യൂണിസ്റ്റുകാരനെ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയത്. ലോകമെങ്ങുമെന്നപോലെ ഒഞ്ചിയത്തും നവലിബറല്‍ ആശയങ്ങള്‍ക്ക് മുന്നില്‍ അതിസാധാരണനായ ഗ്രാമീണ മനുഷ്യര്‍ മൂക്ക്കുത്തി വീണു. ഇതില്‍ നിന്നും അണികളെ കരകയറ്റാന്‍, ഏറ്റവും ആദ്യം നടുവും കുത്തിവീണ നേതൃത്വത്തിനായില്ല . പണ്ടത്തെപ്പോലെ ദിനേശ് ബീഡിയും വലിച്ചു, കട്ടന്‍ ചായയും കുടിച്ചു കഴിയാന്‍ കമ്യൂണിസ്റ്റുകാരനാവില്ല എന്ന നേതൃമൊഴി ഒഞ്ചിയത്തെ കമ്യൂണിസ്റ്റുഹൃദയങ്ങളെ വേദനിപ്പിച്ചു. അണികള്‍ ചിതറിപ്പോകുമെന്ന ഘട്ടത്തിലൊക്കെ ഇടതുപക്ഷ നേതൃത്വം അവരെ ചേര്‍ത്തുപിടിച്ചത് തീപുരട്ടിയ വാക്കുകള്‍ കൊണ്ടായിരുന്നു. പാര്‍ട്ടി ഒരു തീപ്പന്തമാകുമെന്ന ധര്‍മ്മാധികാരിയുടെ വാക്കുകള്‍... പോലീസുകാരനെ എതിരേല്‍ക്കാന്‍ വീട്ടില്‍ മുളക് വെള്ളം കൊണ്ട് ഉപരോധിക്കാനുള്ള കല്‍പ്പനകള്‍...തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ കണ്ടും വി.ടി കുമാരന്‍ മാഷിന്റെ കവിതകള്‍ കേട്ടും കമ്മ്യൂണിസം അന്തരാളത്തില്‍ വളര്‍ത്തിയെടുത്ത ഒഞ്ചിയക്കാര്‍ക്ക് സ്വന്തം പ്രത്യശാസ്ത്രം അരോചകമായി തുടങ്ങി. എന്നാല്‍ ദാര്‍ശനിക മാറ്റങ്ങളുടെ സന്ധികളും സമാസങ്ങളും ഇഴപിരിച്ചെടുത്ത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഇ.എം. എസ്സിനെപ്പോലുള്ള സരസ്സതാര്‍ക്കികരോ, നായനാരെപ്പോലെ ചിരിക്കാനും ചിരിപ്പിക്കാനും അറിയാവുന്ന ലളിതബുദ്ധിജീവികളോ പാര്‍ട്ടിയുടെ വണ്ടിയില്‍ ഒഞ്ചിയത്തേക്ക് വരാന്‍ ഉണ്ടായിരുന്നില്ല. വാഗണ്‍ട്രാജടി കഴിഞ്ഞ തീവണ്ടിപോലെ അത് ചരിത്രത്തിന്റെ പുറമ്പോക്കില്‍ അനാഥമായി.   ഈ വിധത്തില്‍ ഉള്ളില്‍ അക്രമവാസനയുള്ള ആള്‍ക്കൂട്ടം, അക്രമവാസനയുള്ള നേതാക്കന്മാരുടെ കീഴെ  കമ്മ്യൂണിസമെന്ന ലേബലില്‍ എകോപിപ്പിക്കപെട്ടതാണ് മലയാളിയുടെ ജനപ്രീയ രാഷ്‌ട്രീയം നിരര്‍ത്ഥകമാവാന്‍ കാരണം. ഒളിവില്‍പോയ ഏരിയാ സിക്രട്ടറി കുഞ്ഞനന്തന്‍ മറുനാട്ടില്‍ നിന്നും പാര്‍ട്ടി നേതാക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. അത് കൊണ്ടാണ് നാട്ടിലേക്ക് തിരിച്ചുവന്നത് എന്നാണ് ഒരു കൂട്ടുപ്രതിയുടെ മൊഴി. നാളെ പോലീസുകാരന്റെ കണ്ണിലേക്ക് മുളക് വെള്ളം തളിച്ച് ഓടിപ്പോകുന്ന സഖാവിന്റെയും വിധി ഇത് തന്നെയായിരിക്കും. ഇത്തരം ജീര്‍ണ്ണതകള്‍ക്കിടയിലൂടെയാണ് ടി.പി. ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റ് സി.പി.എം. കോളേജില്‍ നിന്നും കമ്മ്യൂണിസം പഠിച്ചിറങ്ങുന്നത്. 
            ഞ്ചിയം, പാര്‍ട്ടിര്‍മ്മാധികാരിയുടെ വേളീഗ്രാമമാണ്. ഒരു ഒറ്റയടിപ്പാത ചെമ്മണ്‍ പാതയായി വികസിപ്പിക്കുമ്പോള്‍ ഇരുഭാഗത്തും സ്വാഭാവിക വികാസം സംഭവിക്കേണ്ടുന്ന നാട്ടുനടപ്പിനെ തെറ്റിച്ചു. അധികാരിയുടെ ബന്ധുവീടിനു മുന്നിലെ ഇടവഴി. ഇതിനെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ എതിര്‍ത്തു കൊണ്ടാണ് ടി. പി. ആദ്യമായി ഒഞ്ചിയത്തിന്റെ പ്രിയപ്പെട്ടവനാകുന്നത്. പിന്നീടാണ് മാധ്യമങ്ങളില്‍ വന്നുനിറഞ്ഞ അഴിയൂര്‍ പഞ്ചായത്തിലെ അധികാരകൈമാറ്റത്തിന്റെ കാര്യംവരുന്നത്. അതോടെ സി.പി. എം. എന്ന ചിന്തിച്ചു തീര്‍ന്ന മസ്തിഷ്ക്കം വലിച്ചെറിഞ്ഞു പതിനായിരങ്ങളോടൊപ്പം ടി.പി. പുറത്തേക്ക് വന്നു. ഒഞ്ചിയത്തിന്റെ മണ്ണില്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പ്രതിരോധ കമ്മ്യൂണിസത്തിന് ടി.പി.യുടെ നേതൃത്വത്തില്‍ കൊടിയേറി. ഒരു ജനതയുടെ ഉത്സവമായിരുന്നു റെവലൂഷനറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി എന്ന പ്രത്യയശാസ്ത്ര കൂട്ടായ്മ. സി.പി.എമ്മിന്റെ എല്ലാ പോഷക സംഘടനകളെയും നന്മയുടെ അച്ചിലേക്ക്‌ ഉടച്ചിട്ട് ടി.പി. എന്ന മനുഷ്യസ്നേഹി ഉരുക്കിവാര്‍ത്തു. ഒഞ്ചിയം ഒരു ശുദ്ധീകരണ പ്രക്രീയയുടെ അവസാന ഘട്ടത്തിലായിരുന്നു. അതിനിടെ ഇന്ത്യ ഒട്ടുക്കും ചിതറിക്കിടക്കുന്ന നന്മയുടെ കമ്യൂണിസ്റ്റുവിത്തുകളെ ഒരേപാടത്ത് മുളപ്പിച്ചെടുക്കുക എന്ന ചരിത്രപരമായ സ്വപ്നവും കൂടെകൊണ്ട് നടന്നു സഖാവ് ടി.പി. കലുങ്കുകളിലിരുന്നു കമ്മ്യൂണിസം സ്വപനം കണ്ടിരുന്ന ഒരാളായിരുന്നു ഒഞ്ചിയത്ത്കാര്‍ക്ക് ടി.പി. 
                                                                 
                "ജീവന്‍ പോയിട്ടും അവര്‍ വെട്ടിക്കളഞ്ഞില്ലേ മോനെ " എന്നാണു ടി.പി.യുടെ അമ്മ പദ്മിനി  ടീച്ചറെ കണ്ടപ്പോള്‍ അവര്‍ വിതുമ്പിയത്. ആ കമ്മ്യൂണിസ്റ്റു കണ്ണുകളില്‍ ഒരു അമ്മനനവ്‌ ഞാനറിഞ്ഞു. മരിച്ചാലും അവന്‍ കുലംകുത്തി തന്നെ എന്ന ഒരു ശവത്തില്‍ കുത്തലും ഒഞ്ചിത്തിന്റെ മരുമകന്‍ വ്രണിതഹൃദയങ്ങളിലേക്ക് വിക്ഷേപിച്ചു. മകന്‍ നഷ്ടപ്പെട്ട വേദനയെക്കാളേറെ ആ അമ്മയെ ഉലച്ചത്‌ സ്വന്തം പാര്‍ട്ടി തന്നെ അത് നിര്‍വഹിച്ചതിലെ പൊരുളില്ലായ്മയാണ്. ഏറെ വൈകിമാത്രമേ മകന്‍ കൊല്ലപ്പെട്ടതാണെന്ന വിവരം അവരെ അറിയിച്ചുരുന്നുള്ളൂ. അപകട മരണമാണെന്നാണ് ആദ്യം വിശ്വസിപ്പിച്ചിരുന്നത്. ഈ കുലംകുത്തിയാണ് ഇനിമുതല്‍ മണ്ടോടി കണ്ണനും, മറ്റു ഒമ്പത് പേര്‍ക്കുമൊപ്പം കാലാന്തരത്തിലെക്കുള്ള ഒഞ്ചിയത്തിന്റെ നീക്കിയിരിപ്പ്. കുലംകുത്തികള്‍ കുലപതികളാവുന്നത് ചരിത്രം തിരിച്ചുവായിക്കാന്‍ തുടങ്ങുമ്പോളാണ്.        
      
             
രിത്രത്തിലാദ്യമായി ഒഞ്ചിയം പഞ്ചായത്ത് ഒരു സി. പി. എം ഇതരകക്ഷി ഭരിക്കുകയാണ്. റവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടി എന്ന ടി.പി.യുടെ സ്വന്തം പാര്‍ട്ടി. കരുതിയിരിക്കുക, സി.പി.എമ്മിന്റെ ചാരന്‍മാര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞു കയറാന്‍ ഇടയുണ്ട്. ജാഗ്രതയോടെ ഉറങ്ങാതെ നമുക്ക് കാവലിരുന്ന ഒരാള്‍ ഇന്ന് നമ്മോടൊപ്പമില്ല. 
  
       
. മ്പത്തൊന്നു വെട്ട്... ഒരാശയം  തീരുമെന്ന വ്യാമോഹം... കണക്കു പിഴച്ച വേട്ടക്കാര്‍... തലങ്ങും വിലങ്ങുമോടുന്ന ആമ്പുലന്‍സുകളുടെ നിലവിളികള്‍ കേട്ട് ഇനി ആര്‍ക്കൊക്കെ വെട്ട്കൊളളും എന്ന ഗ്രാമ്മ്യവേവലാതി. നിശബ്ദതയെ ഭയം ചേര്‍ത്തു കൂട്ടി വായിക്കേണ്ട സമയം..ഒഞ്ചിയം സമനില കൈവിടാതെ ജാഗ്രതയോടെ നിന്നു. ശവംതീനികള്‍ അറുത്തെടുത്ത് ബാക്കികിട്ടിയ മുഖത്ത്, തുടയില്‍നിന്നും അറുത്തെടുത്ത മാംസം തുന്നിവെച്ച് ടി.പി യെ പുനര്‍നിര്‍മ്മിക്കുകയായിരുന്നു മോര്‍ച്ചറിയില്‍ ഭിഷഗ്വരന്മാര്‍.
       
                 ജീവശാസ്ത്രം ക്ലാസ്സില്‍ ഫല്‍ഗുണന്‍ മാഷ്‌ നെടുകെപ്പിളര്‍ന്ന് കയ്യും കാലും വിടര്‍ത്തി വെച്ച് പലകയില്‍ ആണിയടിച്ചു മലര്‍ത്തിനിര്‍ത്തിയ തവള, എന്നിട്ടും ഞങ്ങളെ കണ്ണ്പൂട്ടാതെ നോക്കി. അതിന്റെ ഹൃദയത്തിലേക്ക് മാഷ് ഞങ്ങളെ കൂട്ടി കൊണ്ടുപോയി ശ്വസനക്രീയകളുടെ പ്രവര്‍ത്ത സങ്കീര്‍ണ്ണതകളെക്കുറിച്ച് വിവരിച്ചു. പിന്നീടുള്ള ഓരോ ശ്വാസമെടുപ്പിനും, തവളയുടെ ഹൃദയത്തിന്റെ ആകൃതിയുള്ള അതിലും വലിയ ഒന്ന് നെഞ്ചിലിരുന്നു അറകളോരോന്നും തുറക്കുന്നത് ഞങ്ങളറിഞ്ഞു. അഴിയൂരില്‍ നിന്നും മടപ്പള്ളി ബസ്സിറങ്ങി എന്റെ വീട്ടിന്റെ ഇടവഴിയിലൂടെയായിരുന്നു മാഷ്‌ രണ്ടു മക്കളോടൊപ്പം ഒഞ്ചിയം സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. ആയാത്രയിലേക്ക് എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ സംഭാവന ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ സ്കൂളിലെത്തുമ്പോള്‍ ഞങ്ങളൊരു തീവണ്ടിയായിട്ടുണ്ടാവും, ആകൃതി കൊണ്ടും, യാത്രികരുടെ അംഗബലം കൊണ്ടും. തവളയെ നെടുകെക്കീറിയതിന്റെ പിറ്റേ ദിവസ്സം വയല്‍ വരമ്പിലൂടെയുള്ള ആ യാത്രയിലുടനീളം നെല്ലോലകള്‍ക്കിടയിലൂടെ തവളകള്‍ ഞങ്ങളെ തുറിച്ചു നോക്കി... സ്മിത തീവണ്ടിയെ മുറിച്ച് പെട്ടെന്ന് തിരിഞ്ഞുനിന്ന് കൊണ്ട് മാഷിനോടു ചോദിച്ചു                                                                                                                  
  " അച്ഛാ...തവളയെ കൊന്നാല്‍ അമ്മയുടെ മുലയില്‍ കുരുവരില്ലേ..."  മാഷ് മുനിതുല്ല്യമായ മിഴികളാല്‍ ഞങ്ങളെ എല്ലാരേയും ഉഴിഞ്ഞു നോക്കി.. എന്നിട്ട് പറഞ്ഞു  "നമ്മുടെ അറിവിന്റെ ഓരോ ഘട്ടത്തിലും ഒരു മരണം, ഒരു കൊലപാതകം അനിവാര്യമാണ്.. അവിടുന്നങ്ങോട്ടാണ് നമ്മുടെ അറിവ് ത്വരിതപ്പെടുന്നത്. കൊല്ലപ്പെടുന്ന ഒരു ജീവിക്ക്, അല്ലെങ്കില്‍ ഒരു മനുഷ്യന് ഉണ്ടാവുന നഷ്ടത്തെക്കാള്‍ എത്രയോ വലുതാണ്‌ ആ രക്തസാക്ഷിത്വം കൊണ്ട് സമൂഹത്തിനുണ്ടാവുന്ന തിരിച്ചറിവ് " ശാസ്ത്രസാഹിത്യ പരിക്ഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന മാഷ്‌ പിന്നീടുള്ള യാത്രകളില്‍ മണ്ടോടിക്കണ്ണന്റെയും ഭഗത് സിംഗിന്റെയുമൊക്കെ കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. സത്യത്തില്‍ സ്കൂള്‍ വരെയുള്ള യാത്രയിലായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസം സംഭവിച്ചിരുന്നത്. ഇന്ന് എന്റെ മകള്‍ ഇറച്ചിക്കോഴികളെ കൊണ്ട്പോകുന്നത് പോലെ സ്കൂള്‍ ജീപ്പില്‍ കയറുന്നു. ആ തിരക്കില്‍ പുസ്തകഭാരവുംപേറി ചവിട്ടി മെതിക്കപ്പെട്ടുകൊണ്ടുള്ള ഒരു ഒരു തിരിഞ്ഞു നോട്ടമുണ്ട്. അതാണ് അവള്‍ക്ക് ജീവിതത്തില്‍ എന്റെ നേരെ നീട്ടാവുള്ള ഏറ്റവും വേദനാജനകമായ നോട്ടം.  
                           
           പഴയകാല കേള്‍വികളില്‍ കെ.ഇ. എന്‍, പി.കെ പോക്കര്‍, എന്നിവരുടെ പ്രസംഗങ്ങള്‍ കൊണ്ട് മനസ്സിനെ ജാഗ്രത്തക്കാന്‍ കിട്ടിയ അവസരങ്ങള്‍... ഒഞ്ചിയത്ത് ഇവരുണ്ടായിരുന്നു മിക്ക സായാഹ്നങ്ങളിലും... ഇപ്പോള്‍ 'ഇരകളുടെ മാനിഫെസ്റ്റോ' എഴുതിയ കെ.ഇ. എന്‍ ഒഞ്ചിയത്തിന്റെ ഭൂമികക്കപ്പുറം എവിടെയോ ഇരുന്നു പുതിയ പുസ്തകത്തിന്റെ രചനയിലാവാം... മലയാളിക്ക് നല്ല വായന കിട്ടുന്നത് ഒരാളുടെ പുസ്തകം മാത്രം വയിക്കുമ്പോളല്ല അതിനോട് ചേര്‍ത്ത് അതിന്റെ രചയിതാവിനേയും കൂടി വായിക്കുമ്പോളായിരിക്കും. ഇടതുപക്ഷ പ്രത്യയശാസ്ത്രം തടവിലിട്ട എഴുത്തുകാരുടെ ഒരു കണക്കെടുപ്പിന് ഇതാവാം ഉചിതകാലം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പുള്ള കെ.ഇ. എന്നിന്റെ കുവൈത്ത് സന്ദര്‍ശനം അവസാന നിമിഷത്തില്‍ അട്ടിമറിക്കപ്പെട്ടതെന്തെന്നു കൂടി ഈ അവസരത്തില്‍ കൂട്ടി വായിക്കപ്പെടെണ്ടതുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്ക് വ്യാഖ്യാനിച്ച് തരുന്നവര്‍ അഴികളില്ലാത്ത ജയിലുകളിലാണ്. ഇരകളുടെ മാനിഫെസ്റ്റോ എന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു ആത്മകഥക്ക്  ഉതകുന്ന തലക്കെട്ടാണ്.
        തെങ്ങില്‍ നിന്നും തെങ്ങിലേക്ക് വലിച്ചു കെട്ടിയ പതിനാറ്  എം. എം വെള്ളത്തുണിയില്‍ ബാറ്റില്‍ ഷിപ്പ് പോതംകിനും, അമ്മയറിയാനും, കണ്ട് ഇങ്ങനെയും സിനിമകളോ എന്ന് അന്ധളിച്ച ഞങ്ങളുടെ ഇടയില്‍ നിന്നും ബാറ്റില്‍ ഷിപ്പിന്റെ യുദ്ധമുഖത്തേക്ക് ഒരു നിഴലായി എഴുന്നേറ്റുനിന്ന ചെട്ട്യാര്‍ ഒരു ബീടിമുഴുവന്‍ വലിച്ചു തീര്‍ത്താണ് മണ്ണില്‍ വീണ്ടും ചമ്രംപടിഞ്ഞിരുന്നത്‌. എന്നിട്ട് അന്തിക്കള്ളിന്റെ അകമ്പടി സുഗന്ധത്തില്‍ ഞങ്ങളോട് ഒരു സ്വകാര്യം പറഞ്ഞു  'ഇതും മ്മളെ കതയാ.... ഒഞ്ചിയത്തിന്റെ ....' ലോകത്താകമാനമുള്ള വിപ്ലവ നീക്കങ്ങളെല്ലാം ഒഞ്ചിയത്തിന്റെതായി കണ്ടിരുന്നു ആ മഹാനുഭാവന്‍. ജോണിന്റെ അമ്മയറിയാനിലെ പ്രസിദ്ധമായ ' ഈ പുരുഷന്‍ മാരൊക്കെ ഇങ്ങനെ ആത്മഹത്യചെയ്യുന്നതെന്താ..." എന്ന സംഭാഷണത്തോട് ചെട്ട്യാര്‍ സമരസപെട്ടിരുന്നില്ല " കണ്ടത് മെനക്കേടായി ഇത് മ്മളെ കഥയല്ല..." ഒഞ്ചിയത്ത്  അത് വരെ ആത്മഹത്യയിലേക്ക് ഒരു പുരുഷനും ജീവനെറിഞ്ഞു കൊടുത്തിരുന്നില്ല. രക്തസാക്ഷി ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് ജീവിതം മറ്റൊന്നിനു വേണ്ടിയുള്ള കരുതിവെപ്പായിരുന്നു ചെട്ട്യാരുടെ കാലം വരെയെങ്കിലും. വടകരയില്‍ ഗാന്ധിജി വന്നപ്പോള്‍ കാണാന്‍ പോകാതിരുന്നതിനെപ്പറ്റി  ആരെങ്കിലും ചോദിച്ചാല്‍ ചെട്ട്യാര്‍ പറയും "വന്നത് ഗാന്ധിയല്ലേ ഓന്‍ ചെഗുവേരയല്ലലോ "
ഒടുവില്‍ ഗാന്ധിജി വെടിയേറ്റു മരിച്ചപ്പോള്‍ ചെട്ട്യാരുടെവക ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു  "അങ്ങനെ ഓറും കമ്മ്യൂണിസ്റ്റായി." ലോകമെങ്ങും വെടിയേറ്റു മരിക്കുന്നവരൊക്കെ
കമ്മ്യൂണിസ്റ്റുകാരാണെന്ന ഒരു താത്വികബോധം ചെട്ട്യാര്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്നു. പിന്നിട് അത് ഗാന്ധിജിയെ വടകരയില്‍പോയി കാണാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായി വിടര്‍ന്നിരുന്നു. ഞരങ്ങുന്ന ദീര്‍ഘശ്വസനികള്‍  ഉപേക്ഷിച്ച്  പടനിലങ്ങളില്‍ തെങ്ങിന്‍ നിഴലുകള്‍ ഭീമന്‍ കാറ്റുപങ്കകളുടെ നിഴലുകള്‍ വരച്ചിട്ട ഒരുമധ്യാഹ്നത്തില്‍ ചെട്ട്യാര്‍ പുനര്‍ജനി തേടി ദാസന്റെ വെള്ളിയാം കല്ലിലേക്ക് പറന്നു...

          ഫ്ദര്‍ ഹാസ്മി എന്ന നാടക പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്... ബെഞ്ചമിന്‍ മോളോയിസ് എന്ന ആഫ്രിക്കന്‍ കവിയെ വര്‍ണ്ണവെറിയന്‍ ഭരണകൂടം തൂക്കി കൊന്നതിനെത്തുടര്‍ന്ന്..... ഞങ്ങള്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സമ്മേളനങ്ങളിലോക്കെ അവതരിപ്പിച്ചു കൊണ്ട് നടന്ന നാടകങ്ങള്‍.... ഇടതു പക്ഷത്തിന്റെ എല്ലാ സമ്മേളന വേദികള്‍ക്കും അന്ന് പേര്‍ സഫ്ദര്‍ഹാസ്മി നഗര്‍ എന്നായിരുന്നു... ഒഞ്ചിയക്കാര്‍ക്ക് കമ്മ്യുണിസം കേവലം ചുവപ്പ് കൊടിയല്ല , കാല്‍പ്പാടുകള്‍ തന്നെയാണ്. കാല്‍പ്പാടുകളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ നടന്ന വഴികളുടെ ഭൂതകാലം നഷ്ടപ്പെടും. ഞങ്ങള്‍ മുട്ടറ്റംവരെയല്ല ശിരസ്സോളം ഭൂതകാലക്കുളിരില്‍ ആഴ്ന്നു കിടന്ന ജനതയാണ്.  പ്രത്യകിച്ച് ഭൂതകാലം ജ്വലിക്കുന്ന ഒരു ശക്തിയാകുമ്പോള്‍... എന്നിട്ടും സഫ്ദര്‍ ഹാസ്മിയെപ്പോലെ ടി.പി ക്കും സംഭവിച്ചതെന്ത് കൊണ്ടാണ്. എന്തായിരുന്നു ഞങ്ങള്‍ അന്ന് കളിച്ചു നടന്ന നാടകങ്ങളുടെ അര്‍ത്ഥം. അഥവാ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതാണോ യഥാര്‍ത്ഥ നാടകം. മടപ്പള്ളിയിലെ ഗണപതികലാ കേന്ദ്രത്തില്‍ വച്ച് റിഹേര്‍സല്‍ ആരംഭിച്ച എന്റെ  " സമയ തീരങ്ങളില്‍ സങ്കീര്‍ത്തനം"  എന്ന നാടകം ആന്റീ കമ്മ്യൂണിസം ആരോപിച്ച് അതിലെ നടന്‍മാര്‍ ഉദയനും, രമേശനും, ആക്രമിക്കപ്പെട്ടതെന്തിനായിരുന്നു..."രംഗം മടപ്പള്ളി" എന്ന ഞങ്ങള്‍ രൂപീകരിച്ച നാടകവേദിയുടെ നോട്ടീസിലെ സച്ചിതാനന്ദന്‍ വരികളാണ് പ്രകോപനകാരണം എന്ന് പിന്നീട് അറിഞ്ഞു. ഞങ്ങള്‍ക്കും അന്നുണ്ടായിരുന്നത്‌ കമ്യൂണിസ്റ്റു സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു. പക്ഷെ അന്ന് ഞങ്ങളെ നയിക്കാന്‍ ടി.പി. പുറപ്പെട്ടു തുടങ്ങിയിരുന്നില്ല. ദൂരത്തിരുന്നാണെങ്കിലും ഞാനറിയുന്നു ഇപ്പോള്‍ ഒഞ്ചിയത്തിന്റെ സമയതീരങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കപ്പെടുകയാണ്. ഉദയന്റെയും, രമേശന്റെയും, അടക്കിപ്പിടിച്ച ചിരി കണ്ണടച്ചാല്‍ എനിക്കിപ്പോള്‍ കേള്‍ക്കാം. അതൊരു കമ്യൂണിസ്റ്റു ചിരിതന്നെയാണ്. ലാല്‍ സലാം എന്റെ പ്രിയ സുഹൃത്തുക്കളേ...   
 
                
ണ്ടുതോറും കെട്ടിയാടുന്ന രക്തസാക്ഷി മഹോല്‍സവങ്ങള്‍ക്ക് ഫണ്ട്പിരിക്കുക എന്നതില്‍ കവിഞ്ഞ മറ്റു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഞ്ചിയം വേര്‍പെട്ടുപോയിട്ട് കാലമേറെയായി. നാല് വര്‍ഷം മുമ്പ് പതിനഞ്ചു ലക്ഷം മുടക്കി ആഘോഷിക്കപ്പെട്ട അറുപതാം രക്തസാക്ഷി ആഘോഷങ്ങളുടെ വരവ് ചെലവുകണക്കുകള്‍ ഒഞ്ചിയത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതിനു പിറ്റേന്നാണ് കണക്കുപുസ്തകം സൂക്ഷിച്ച മേശയടക്കം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസ് നാദാപുരംറോഡില്‍ കത്തി നശിച്ചത്. അതിന്റെ ചാരത്തില്‍ ചവിട്ടി നിന്ന് കൊണ്ടാണ് ചരിത്രത്തിലേക്ക് ധര്‍മ്മാധികാരി  'കുലംകുത്തി 'എന്ന പുതുവാക്ക് മിനുക്കിയിറക്കിയത്. ആ കുലംകുത്തി ഒഞ്ചിയത്തിന്റെ ജൈവജാലകമായിരുന്നു. രാസായുധം പ്രയോഗിക്കപ്പെട്ടപോലെ ഒഞ്ചിയത്തുകാര്‍ ഇപ്പോള്‍ ജാലകങ്ങളില്ലാത്ത പ്രതിരോധത്തിലാണ്. എന്റെ ഓര്‍മ്മയുടെ ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്ക് ഒരു പൊതു ആവശ്യവും ഇല്ലാത്ത ഒരുപ്രദേശമായിരുന്നു ഒഞ്ചിയം. അവിടം ആര്‍ജിച്ച വികസനങ്ങളാകട്ടെ ഭരണാധികാരികള്‍ കൊണ്ട് വന്നതല്ല. കാലംകൊണ്ട് വന്നത് മാത്രമാണ്. ആദ്യം കെ.പി. ഉണ്ണികൃഷ്ണന്‍ എന്ന സിംഹത്തേയും, ആ സിംഹം ശേഷം,  പ്രേമജം, സതീദേവി എന്നീ പൂച്ചകളെയുമാണ് ഞങ്ങള്‍ ഡല്‍ഹിക്ക് അയച്ചത്.... ഞങ്ങളുടെ സിംഹമോ, പൂച്ചകളോ എലികളെ പിടിച്ചിരുന്നില്ല...കണ്ണുംപൂട്ടി
പാല് കുടിച്ചതേയുള്ളൂ. എന്നാലും ചുവപ്പിനേ ഒഞ്ചിയത്ത് ഇടമുണ്ടായിരുന്നുള്ളൂ.. കാരണം, കൊല്ലപ്പെട്ടവര്‍ മാത്രമല്ല ഒഞ്ചിയത്ത് ജീവിച്ചിരിക്കുന്നവരും ധീരരായ കമ്മ്യൂണിസ്റ്റുകള്‍ തന്നെയായിരുന്നു.
        ര്‍പ്പെട്ട വേട്ടകളുടെ തടവുകാരനാണ് വേട്ടക്കാരന്‍, അത് ഇരകളെ ഓര്‍ത്തുള്ള നെടുവീര്‍പ്പോ, തുടര്‍ന്നും ചെയ്യാന്‍ കഴിയാതെപോയ വേട്ടകളേക്കുറിച്ചുള്ള ഖേതമോ ആവാം. അത്  കൊണ്ടാണ് അടുത്തൂണ്‍ പറ്റിയ പട്ടാളക്കാരന്‍ കേള്‍വിക്കാരനില്ലെങ്കിലും കവലയിലിരുന്നു പൂര്‍വ്വയുദ്ധങ്ങളുടെ കഥകള്‍ പറയുന്നത്. സി. പി. എമ്മിന് ഇടുക്കിയില്‍ ഒരു പട്ടാളക്കാരനുണ്ട്. ബ്രിഗേഡില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തിന് ഇനി വായതുറക്കാതിരിക്കാന്‍ പാര്‍ട്ടി കപ്പം കൊടുത്ത് തുടങ്ങും. കമ്മ്യൂണിസ്റ്റു സഹകരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ മുതലിങ്ങോട്ട്‌ ഇനി അദ്ദേഹത്തിന്റെ അടച്ചുപിടിച്ച വായയായിരിക്കും നിയന്ത്രിക്കുക എന്ന് സാരം. ഇങ്ങനെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത്കൊണ്ട് മാത്രം കസേരകിട്ടിയ പ്രുഷ്ടങ്ങള്‍ പാര്‍ട്ടിയില്‍ എത്രയുണ്ടാവും.   
                    
കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളുടെ ഭൂമിക, മടപ്പള്ളിയിലെ മാച്ചിനാരിക്കുന്ന് ഇന്ന് ഇല്ല. ഇരട്ടിപ്പിച്ച പാതകളുടെ ടാര്‍പ്പുതപ്പിനടിയില്‍ അത് കാളവണ്ടിക്കാരന്‍ കുഞ്ഞാമന്റെ തേരുരുള്‍ക്കാലമോര്‍ത്ത് ഗൃഹാതുരമാവുകയാവണം. അതിവേഗത്തിലോടുന്ന പുതുയൌവ്വനം കൂട്ടിമുട്ടി വീഴ്ത്തുന്ന ചോര നനവുകൊണ്ട് ഈ മണ്ണടരുകള്‍ വര്‍ത്തമാനകാലത്തിലേക്ക് വല്ലപ്പോഴും ഉറക്കമുണരുന്നുണ്ടാവാം.
  "കൊല്ലാം പക്ഷെ തകര്‍ക്കാനാവില്ല"  എന്ന ഒറ്റ  ഉചിതവാക്യം കൊണ്ട് ടി.പി. യുടെ സഖാവ് രമ കേരളത്തിന്റെ പ്രിയപ്പെട്ടവളായി. സി.പി.എമ്മിന്റെ എല്ലാ നെടുങ്കന്‍ പ്രസ്താവനകള്‍ക്കുംമേലെ രമയുടെ വാക്കുകള്‍ കുലതിലകം പുരട്ടി. ഒഞ്ചിയത്തിന്റെ മരുമകള്‍ക്ക് മാത്രമേ ഭര്‍ത്താവിന്റെ ചോരയില്‍ ചവിട്ടി നിന്ന് കൊണ്ട് ശത്രുക്കളുടെ ഉറക്കംകെടുത്തിയ ഈ ചെറുവാക്ക് ഉച്ചരിക്കാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ടി.പി.ഒരു വീടെന്ന യാഥാര്‍ത്ഥ്യം സഫലമാക്കാന്‍ പാടുപെടുകയായിരുന്നു. ഈ വീട്ടില്‍ വാഴിക്കില്ലെന്ന നിരന്തര ഭീഷണികള്‍ ഉണ്ടായിരുന്നെങ്കിലും. മെയ് മൂന്നിന്റെ നട്ടുച്ചയില്‍ പുതിയ വീട്ടിന്റെ ബാല്‍ക്കണിയില്‍ വെറും നിലത്തു മലര്‍ന്നു കിടന്നു ഭാര്യ രമയോട് ടി.പി പുത്തന്‍ കമ്യൂണിസ്റ്റ് ആശയ സങ്കേതങ്ങളെപ്പറ്റി പറഞ്ഞു... അനുസ്യൂതം ഉള്ളിലെ തീ ആളിക്കത്തിക്കാന്‍ ബാല്‍ക്കണിയിലേക്ക് വീശി എത്തുന്ന ഇളം കാറ്റിനേപ്പറ്റിയും.... അവസാനമായി ലഭിച്ച ലോണ്‍ ഖഡുവില്‍ നിന്നും അദ്ദേഹം വലിയൊരു തുക ഏപ്രില്‍ മുപ്പതിലെ ഒഞ്ചിയം രക്തസാക്ഷിദിന ആഘോഷങ്ങള്‍ക്ക് ചെലവഴിച്ചു. ഒരു പക്ഷെ ടി.പി. യുടെ അവസാനത്തെ ആഘോഷം. ഇനി പുതുതലമുറയ്ക്ക് മേയ് നാലിനും ഒഞ്ചിയത്ത് രക്തസാക്ഷി സ്മരണ നടക്കും. മെയ്‌ വേനലില്‍ ചോരചിതറി പാതവക്കില്‍ വീണ ഒരിതള്‍ ഗുല്‍മോഹറിന്റെ സ്മരണയില്‍. ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍കണ്ടു നടന്ന ഒരു മനുഷ്യസ്നേഹിയെ കുറിച്ച് നമുക്ക് വരും തലമുറയോട് പറയാനുണ്ടാവും.
                                   

                                      സ്വന്തം ആത്മാവ് നഷ്ടപ്പെട്ടിട്ട്‌ നീ എന്ത് നേടിയാലും എന്ത് കാര്യം എന്ന്  ബൈബിള്‍ വാക്യം. ലോകരെ മുഴുവന്‍ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പാഞ്ഞു നടക്കുന്ന ധര്‍മ്മാധികാരി. ഒടുവില്‍ തളര്‍ന്നു വീട്ടിലെത്തുമ്പോള്‍ ഒരു ഒഞ്ചിയത്തുകാരിയുടെ മുന്നില്‍ മുഖം കുനിക്കേണ്ടി വരും. അത് വിധി. ര്‍മ്മാധികാരി എന്ന അതികായന്‍ നേരിടുന്ന ഏറ്റവും വലിയ വ്യഥ. ഒരര്‍ത്ഥത്തില്‍ ടി.പി.ചന്ദ്രശേഖരനല്ല, ര്‍മ്മാധികാരിയാണ് യഥാര്‍ത്ഥ രക്തസാക്ഷി. രക്തസാക്ഷിത്വത്തിന് ചാവണം, ചോരവേണം എന്നീ ചേരുവകള്‍ മാറ്റാനുള്ള കാലം കഴിയുന്നു.   

      
കേരളത്തില്‍ ഇന്ന് ഏറ്റവും വിലയുള്ള മരണം ഇടതുപക്ഷ രക്ത സാക്ഷിത്വ
മാണ്. കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ ഒരു ബക്കറ്റു നിറയെ പണം വീട്ടില്‍ കിട്ടും. പിന്നെ ആണ്ടുതോറും ചെക്കിപ്പൂവിന്റെയോ ചെമ്പരത്തിപ്പൂവിന്റെയോ ഒന്ന് രണ്ടിതളുകളും, ലഭ്യത അനുസരിച്ച്. അളവക്കല്‍ കൃഷ്ണനും ജയരാജനും വെടികൊണ്ടത്‌ കമ്മ്യൂണിസ്റ്റ്കാരായത് കൊണ്ടാണ് എന്ന ഇടതുപക്ഷനിരീക്ഷണത്തിന്റെ പ്രത്യാഘാതം കൂടിയാണ് ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടി. ധീരനാ മണ്ടോടിക്കണ്ണന്‍ ഉയിര്‍ച്ചോര കൊണ്ട്  അരിവാള്‍ ചുറ്റിക വരച്ചിട്ട വടകരയിലെ ജയില്‍ ചുവരുകള്‍ക്കകത്ത് കാലം കൊണ്ട് വന്നിട്ടത് തോലിപ്പുറത്ത്  അരിവാള്‍ചുറ്റിക പച്ചകുത്തിയ കമ്മ്യൂണിസ്റ്റു കൊലയാളിയേയാണ്. ഒരു പക്ഷെ കമ്മ്യൂണിസ്റ്റു ചിഹ്നത്തിലെ ആയുധമായിരിക്കും അയാളെ പ്രത്യയശാസ്ത്രത്തിലേക്ക് വശീകരിച്ചത്   
      
      വലൂഷണറിസ്റ്റുകള്‍ എന്നാല്‍ വിപ്ലവകാരികള്‍ എന്നാണ്, വിപ്ലവകാരികള്‍ സമൂഹത്തെയും, മനുഷ്യ ബോധത്തെയും മാറ്റിപ്പണിയുന്നവരാണ്. ടി.പി. എന്ന കുലംകുത്തി മരണംകൊണ്ട്പോലും ഒരു മാറ്റിപ്പണിയല്‍ നടത്തുകയാണ് കേരളത്തിലൊട്ടാകേയും. കൊല്ലാന്‍ അച്ചാരം കൊടുക്കുവാന്‍ ഇനി രാഷ്ട്രീയ പാര്‍ട്ടികളും, കരാറില്‍ ഒപ്പ് ചാര്‍ത്താന്‍ ചേകവന്‍മാരും ഒന്ന് മടിക്കും.
"അരികത്തെ പെണ്ണും കറന്ന പാലും
വെച്ചിട്ടിരിക്കാമോ നാട്വാഴിച്ചേ........."
എന്ന് ഞാറുനടുമ്പോളും, കറ്റ മെതിക്കുംമ്പോളും ജന്മിത്വത്തെ ഇക്കിളിപ്പെടുത്തി വടക്കന്‍ പാട്ട് പാടിയ കടത്തനാട്ടെ നാട്ടടിമകള്‍ക്കിടയിലാണ്
കമ്മ്യൂണിസം "എനിക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്‌ , മനുഷ്യന്റെ സ്വപ്നം" എന്ന അടിവരയോടെ വേര് പിടിച്ചത്. മുലവണ്ണം കണക്കാക്കി പെണ്ണിന് കൂലി കിട്ടിയിരുന്ന പരിതസ്ഥിതിയില്‍ നിന്നും കമ്മ്യൂണിസം മനുഷ്യനെ ചോദ്യംചെയ്യാന്‍ പഠിപ്പിച്ചു. അത്രയ്ക്ക് പാകത്തില്‍ ചവിട്ടിക്കുഴച്ചിട്ടിരിക്കുകയായിരുന്നു കടത്തനാടിന്റെ മണ്ണ്. 

                            ടതുപക്ഷ വ്യതിയാനങ്ങളെക്കുറിച്ചോര്‍ത്ത് 
ര്‍മ്മാധികാരി ഒഞ്ചിയത്ത് വന്നൊന്നുപൊട്ടിക്കരഞ്ഞിരുന്നെങ്കില്‍ ഒരിക്കലും റവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടി കേരളത്തില്‍ ഉണ്ടാവുമായിരുന്നില്ല. എന്നാല്‍ സി.പി.എം കൈയ്യാളിയ സമരങ്ങളോടുപോലും സി.പി,എമ്മിന് പില്‍ക്കാലം ആത്മാര്‍ത്ഥത കാണിക്കാനായില്ല ലോക ബാങ്ക് സഹായം, നവോദയ സ്കൂളിനെതിരെയുള്ള സമരം... സ്വാശ്രയ കോളേജുകള്‍ക്കെതിരെയുള്ള സമരം.... എന്നിവക്കൊക്കെ ഒഞ്ചിയത്തെ ജനതയും ഗ്രൂപ്പ് നോക്കാതെ രക്തദാനം ചെയ്തിരുന്നു. എം. വി രാഘവന്‍ എന്ന കമ്മ്യൂണിസ്റ്റ് ശത്രുവിനെതിരെ അഞ്ചു രക്തസാക്ഷികളെ നിര്‍മ്മിച്ച്‌ പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും ആസ്തിക്കൂട്ടി. ശേഷം നമ്മള്‍ കാണുന്നത് ര്‍മ്മാധികാരിയുടെതടക്കം മാര്‍ക്സിസ്റ്റുകാരന്റെ കുഞ്ഞുങ്ങള്‍ ഇതേ കോളെജിലേക്ക് വണ്ടി കയറുന്നതാണ്. ഈ നയ വ്യതിയാനത്തിനെതിരെ സ്വാഭാവികമായും ആദ്യത്തെ വെടിപൊട്ടിയത് ഒഞ്ചിയത്താണ്.  

        
സ്കൂള്‍ വാര്‍ഷികത്തിനു ചില്ലോടുകള്‍ പഴം തുണികള്‍ കൊണ്ട് മറച്ചു സൃഷ്ടിച്ച ഇരുട്ടില്‍ പന്തം കൊളുത്തി, ഞങ്ങള്‍ കളിച്ച നാടകം മണ്ടോടി കണ്ണന്റെ ജീവിതമായിരുന്നു. അതിനു മുമ്പേ ആറ് സി. യിലെ പ്രേമലത പാടിയ പ്രാര്‍ത്ഥനാഗാനം ഇങ്ങനെയായിരുന്നു..
 

"ഇതവരുന്നു ഒഞ്ചിയം....
വിപ്ലവ പ്രതീക്ഷകള്‍...
ഇടറുകില്ല പതറുകില്ല
ഇതുവരെയുമെന്നപോലെ
കൈകള്‍ കോര്‍ത്തു മുഷ്ടിയൂന്നി                  
വിണ്ണിലേക്ക് നോക്കുവിന്‍..."

                         ഞ്ചിയം പടം പൊഴിച്ചു പടം പൊഴിച്ച് ഏറെ മാറിപ്പോയിരിക്കുന്നു. ഇനി അസ്ഥിമാത്രമേ പൊഴിക്കാന്‍ ബാക്കിയുള്ളൂ. ഒരു പാര്‍ട്ടിഗ്രാമം എന്നതിനപ്പുറം മറ്റൊരു അരികില്‍ക്കൂടി അതൊരു മതഗ്രാമവുമായി മാറി കൊണ്ടിരിക്കുകയാണ്. പണ്ട്, ചങ്ങാതിമാര്‍ക്കൊപ്പം മടപ്പള്ളി കോളേജിന്റെ കയറ്റവഴികളില്‍ നട്ട കണിക്കൊന്നകള്‍ വിഷുവിന്റെ ഓര്‍മ്മകളില്‍ പൂവിടര്‍ത്തി നില്‍ക്കുന്നു. അക്കേഷ്യാമരങ്ങള്‍ വളര്‍ന്നു കാടു പോലെയായിരിക്കുന്നു. അന്യനെ കയറ്റാതിരിക്കാന്‍ എല്ലാ വശങ്ങളിലും കവാടങ്ങള്‍ വന്നു. പണ്ട് നിലാവുകാലത്ത് ഞങ്ങള്‍ കൂടുകാര്‍ ഈ മരങ്ങള്‍ക്കിടയില്‍ മലര്‍ന്നു കിടന്നു ആശയങ്ങള്‍ പങ്കുവെച്ചിരുന്നു. ചെഗുവേര... മാര്‍ക്സ്... കെ. വേണു... എം. മുകുന്ദന്‍....സി. ആര്‍ പരമേശ്വരന്‍.... അങ്ങിനെ അങ്ങിനെ...
മലയാളിയുടെ വൃക്ഷചിഹ്നം തെങ്ങാണ്. തികച്ചും അര്‍ത്ഥവത്തായ ചിഹ്നം. തെങ്ങ് പോലെ മലയാളി ശിഖരങ്ങളില്ലാതെ... പരസ്പരം തൊടാതെ.... കയറി വരാന്‍ ആളില്ലാതെ ... ഫലത്തിന് വിലയില്ലാതെ....
തീര്‍ച്ചയായും നമ്മെപ്പോലെ ഗൃഹാതുരതയുടെ വളംപറ്റി ജീവിക്കുന്ന ഒരേ ഒരു വൃക്ഷം ഭൂമിയില്‍ തെങ്ങ് മാത്രമായിരിക്കും...    
പൂത്തുലഞ്ഞ കൊന്നകള്‍ക്കിടയിലൂടെ കോളേജിറങ്ങി വരുന്ന, പെന്‍ഗ്വിനുകളെപ്പോലെ, പര്‍ദ്ദ ധരിച്ച പെണ്‍കുട്ടികള്‍...ടി. പി യുടെ രക്തസാക്ഷിത്വം പോലെ വേദനിപ്പിക്കുന ഒരു കാഴ്ച... അതില്‍ എന്റെ നസീമയുടെ മക്കളുണ്ടാവുമോ ആവോ...  ആര്‍ക്കെങ്കിലും ഒരു മഞ്ചാടിമണി വീണു കിട്ടിയിട്ടുണ്ടെങ്കില്‍ അടയാളം പറയാം ഞാന്‍, തിരിച്ചു തരിക. കൈവെള്ളയില്‍ ഒരു കണ്ണിമാങ്ങാച്ചുനയുടെ ഗന്ധം... അടുത്ത റെയില്‍വേ സ്റെഷനില്‍ (നാദാപുരം റോഡ്‌ ) ഒരു പുലര്‍കാലത്ത് എത്തിയപ്പോഴുണ്ട്‌ .. നീണ്ട ഇരട്ട റെയില്‍പ്പാളങ്ങളിലൂടെ എന്റെ മകളോളം പോരുന്ന കുഞ്ഞു പെന്‍ഗ്വിനുകള്‍ മദ്രസയിലേക്ക്..... 
                    ഞ്ചിയം ഇങ്ങനെയായിരുന്നില്ല പണ്ട്.... ഭൂപടത്തില്‍ നിന്നും എന്റെ ഗ്രാമത്തെ മോഷ്ടിച്ചതാരാണ്. പ്രിയ സഖാവേ... ഇത്രയേറെ കാവലുണ്ടായിരുന്നിട്ടും നീയും അറിഞ്ഞിരുന്നില്ലേ അത് ...   

0

MEMORIES



14

കണ്ണീര്‍വീണു മുറിഞ്ഞ നിഴലുകള്‍

ത്രമേല്‍ മൃദുവായ ഒരു ജീവിതത്തെ അഭിസംബോധന ചെയ്യാന്‍ നമുക്ക് കൂട്ടക്ഷരങ്ങളെ ഉപയോഗിക്കേണ്ടിവരുന്നു എന്നതാണ് മലയാളി മനുഷ്യന്റെ ദുരന്തം എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു. നോക്കൂ.... ഞാന്‍ നിങ്ങളോട് സംവദിക്കാന്‍വേണ്ടി ഉപയോഗിക്കാന്‍ ധൈര്യപ്പെട്ട ഒരു പ്രയോഗം! "വ്യാകുലപ്പെടുന്നു" എന്ന വാക്ക് ഒരു മലയാളി എങ്ങിനെയാണ്‌ സ്വന്തം ജീവിതത്തില്‍ അനുഭവിക്കുന്നത്. (എന്നിട്ടും അതൊരു മലയാള വാക്കുതന്നെയായി നിലനില്‍ക്കുന്നതങ്ങിനെയാണ്)  അതു ചിലപ്പോള്‍ നമ്മേ ബൈബിളിലേക്ക് കൂട്ടിക്കൊണ്ട് പോയേക്കാം. ഉപമകളോടുള്ള നമ്മുടെ സത്വരപ്രണയം ഇന്നും ഉപാധികളോടെ അംഗീകരിക്കുന്നുണ്ട് നമ്മുടെ വിശ്വാസപുസ്തകങ്ങള്‍. ഇപ്പോള്‍ എന്റെ മുന്‍പില്‍ വന്നുനിന്നു മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ഒരു രൂപകമുണ്ട്. കഴിഞ്ഞയാഴ്ച മീനങ്ങാടിയില്‍ മരണംവരിച്ച ഒരു കര്‍ഷകന്‍. മരണംവരിച്ചു എന്ന് ഞാന്‍ സ്വരുകൂട്ടി ഉപയോഗിച്ചതുതന്നെയാണ്. ഒരു കര്‍ഷകനുമേല്‍ നാം എങ്ങിനെയാണ്‌ ആത്മഹത്യഎന്ന കുറ്റംചുമത്തുക. ജീവിതത്തിന് അവന്‍ തെരഞ്ഞെടുത്തത് ആത്മഹത്യാപരമായ ഒരു വഴിയാണ്. കൃഷി എന്ന് നാം മലയാളികള്‍ ഗൃഹാതുരമായി അതിനെ വിളിക്കും... 

       നോക്കൂ എന്തെന്തു വിപ്ലവാത്മകമായ വഴികളിലൂടെയാണ് അവന്‍ കടന്നുവന്നിരിക്കുന്നത്. വിത്ത്‌ സൂക്ഷിക്കാന്‍ ഇടമില്ലാതെ കരുതിയതിലധികവും കാലേക്കൂട്ടി മഴകൊണ്ട്‌ മുളച്ചുപൊങ്ങി, നമുക്കിതിനെ പാഴ് മുള എന്ന് പറയാനാവില്ല. അനുകൂല കാലാവസ്ഥയില്‍ പൊട്ടിമുളക്കുക എന്നതാണ് വിത്തിന്റെ പ്രകൃതിനിയമം. ആ പ്രകൃതിനിയമത്തെ സമയബന്ധിതമയി സാധൂകരിക്കുക എന്നതാണ് ഒരു കര്‍ഷകന്റെ ലക്ഷ്യബോധം. ഇവിടെ കാലംതെറ്റി മുളച്ചവിത്തുപോലെ കര്‍ഷകനും ഇരയാണ്. മാറിമാറി വന്നേക്കാവുന്ന ഉമ്മന്‍ ചാണ്ടി + വി എസ്‌ സര്‍ക്കാരുകള്‍ മലയാളികളെ രൂപീകരിച്ച സംസ്കരസമുച്ചയത്തില്‍ ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകളില്ല..ഇപ്പോഴും പ്രിയ വായനക്കാരാ നീ അത്ഭുതംകൂറും ഇതെന്തൊരു പ്രയോഗമെന്ന്! " ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകള്‍ "...വവ്വാലുകള്‍ അരൂപികളുടെ പ്രത്യയശാസ്ത്രചിഹ്നമല്ലേ എന്ന്. അതാണ് ഞാന്‍ പറഞ്ഞത്. കുലചിഹ്നങ്ങള്‍ നഷ്ടപ്പെട്ട ജീവിതഭാഷാശാസ്ത്രങ്ങളിലൂടെയാണ് നാം മിനുക്കമാര്‍ന്ന ഒരു ജീവിതം ഷോകേസ്സില്‍ ധ്യാനനിമഗ്നമാക്കി വെക്കുന്നത്. നോക്കൂ ജീസ്സസ്സിന്റെ ആ കുരിശുശില്‍പ്പം എന്ത് മനോഹരം ഒരു സ്പോട്ട് ലൈറ്റ് കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് നാം, അതിഥി വീട്ടില്‍വെച്ച് സഹൃദയനാകും. അന്നേരം ജീസസ് നമുക്ക് വെറുമൊരു ശില്‍പ്പം മാത്രമാണ്. ഒരു ജീവിതമോ, ഒരു ചോരത്തുള്ളിയോ അല്ല. ചോരത്തുള്ളിയില്‍ നിന്നുമാണ് നാം ഒരു സംസ്കാരത്തെ ആലേഖനം ചെയ്യേണ്ടതെന്ന് മറന്നു പോകുന്നു. അപ്പോഴും കൂട്ടക്ഷരങ്ങളുടെ പിന്‍ ബലത്തില്‍ നാം ഒരു ഗൃഹാതുരതയില്‍ അടയിരിക്കുന്നു. ഓര്‍ത്തു നോക്കൂ... ആ കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ച് അവന്റെ കൃഷിഭൂമിയില്‍ അവസാനമായി വിടവാങ്ങിയത് എന്തെന്തു വേദന കുടിച്ചാവണം... അവന്‍ മുളപ്പിച്ചു പോറ്റിയ ഏലതൈകളോട് അവന്‍ വിടവാങ്ങുന്നതിന്റെ ഭാഷ മലയാളമായിരിക്കുമോ.... സ്വന്തം മക്കളോടും, ഭാര്യയോടും പറയാന്‍ നിരക്കാത്ത എന്ത് സത്യവിശ്വാസമാണ് അവന്‍ അവന്റെ കുരുമുളക് ചെടികളോടും, വാനില പടര്‍പ്പുകളോടും പറഞ്ഞിരിക്കുക. അപ്പോള്‍ അതൊരു ലോകഭാഷയാണ്‌. ലോകദുരന്തവും.നമുക്ക് കൂട്ടക്ഷരങ്ങളെ വിസ്മരിക്കാന്‍ നേരമാകുന്നു.
                  
             പ്തിചെയ്യാനുള്ളതൊക്കെയും അധികാരത്തിന്റെ പിന്‍ബലത്തില്‍ നമുക്ക് നഷ്ടമാകുമ്പോള്‍ തൊടിയില്‍ മഞ്ഞുതുള്ളികളില്‍ വിഭ്രമിച്ചു കുരുമുളക് വള്ളികള്‍ അതിന്റെ കര്‍ഷകനെ കിനാവുകണ്ട്‌ സ്വയം ജാഗ്രത്താവുന്നു. ആ ജാഗ്രതയുടെ പിന്ബലത്തിലാണ് നമ്മുടെ പില്‍ക്കാല ജീവിതത്തെ ചരിത്രം രേഖപ്പെടുത്തുക. ചരിത്രത്തില്‍ തിരിച്ചറിഞ്ഞവനും, തിരിച്ചറിയപ്പെടാത്തവനും ഇല്ല...പുറമ്പോക്കില്‍ ഇരയും പിന്നെ രാജധാനിയില്‍ യജമാനനും മാത്രമേ ഉള്ളൂ...
           ട്ടുപോറ്റിയ മരക്കൊമ്പുകളില്‍ ജീവിതം ഒരു ഷോകേസിലെന്ന പോലെ തൂക്കിവെച്ചുകൊണ്ട് വയനാട്ടിലെയും പാലക്കാട്ടെയും ഇടുക്കിയിലെയും കര്‍ഷകര്‍ എന്തൊരു കാല്‍പ്പനിക വിടവാങ്ങലാണ് നടത്തിയിരിക്കുന്നത്. ഇതിനിടയിലൂടെയാണ്‌ തിരുമുല്‍പ്പാടിന്റെ ജനസമ്പര്‍ക്ക പരിപാടി എന്ന ജാലവിദ്യയുമായുള്ള പലായനം.

           ഴിഞ്ഞ രണ്ട്‌ ദിവസ്സമായി ഞാന്‍ എന്തൊരു ആഹ്ലാദത്തിലാണ് എന്റെ ദിവസങ്ങളെ തള്ളിവിട്ടത്... പ്രതീക്ഷ എന്നത് അവസാനത്തെ നിമിഷത്തിലും നാം പുലര്‍ത്തിപ്പോരേണ്ട ഒന്നാണെന്നാണ് ഹര്‍വിന്ദ ര്‍സിംഗ് എന്ന പഞ്ചാബി നമ്മോടു പറയുന്നത്. അത്രമാത്രം നിരാശയോടെ ആത്മഹത്യചെയ്യാനുള്ള സമയമായില്ലെന്നും അയാള്‍ നമ്മുടെ കര്‍ഷകരോട് പറഞ്ഞു വെക്കുന്നു. ചാവാന്‍ തീരുമാനിക്കുമ്പോള്‍ ഭരിക്കുന്നവന്റെ നെഞ്ചില്‍ ഒരു കത്തിമൂര്‍ച്ച ആഴ്ത്തിവെക്കാനുള്ള സൗകര്യം കേരളത്തില്‍ ലഭ്യമാണ്. അത് വരുന്ന തലമുറയോടുള്ള ഒരു പുണ്ണ്യമാകുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സെക്യൂരിറ്റി എന്ന ആര്ഭാടമില്ലെങ്കില്‍ നമ്മുടെ എത്ര മന്ത്രിമാര്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ശരിയായ തീരുമാനങ്ങ ളെടുക്കുന്ന ഒരു മന്ത്രിയെ ആരെങ്കിലും ആക്രമിക്കുമോ? അപ്പോള്‍ തെറ്റായ തീരുമാനമെടുക്കാനുള്ള ലൈസെന്‍സ്സാണോ സെക്യൂരിറ്റി? 
     
       ക്ഷിണാഫ്രിക്കയിലെ ആ തീവണ്ടിമുറിയില്‍ വെച്ചുകിട്ടിയ ആദ്യത്തെ അടിയാണ് ഗാന്ധിയെ രൂപീകരിച്ചത്. ഒരളവോളം ഇന്ത്യയേയും.... പഞ്ചസാര, ഖനി, ഉരുക്ക് മുതലാളിമാര്‍ രൂപികരിക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നും നാം തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. ഈ അടി അവരില്‍ ഉളവാക്കുന്ന മാറ്റം, ഭയക്കാന്‍ പഠിക്കും എന്നത്  മാത്രമായിരിക്കും... ഭയം ചിലപ്പോള്‍ നേര്‍വഴിക്കു നടത്താന്‍ ചിലരെ പ്രാപ്തരാക്കിയേക്കാം. വാറിന് കിട്ടിയ അടിയില്‍ നിന്നും പാഠം പഠിക്കാനല്ല അതിനെ അപലപിക്കാനാണ് നമ്മുടെ സ്വന്തം സി.പി.എം പോലും പത്രക്കുറിപ്പിറക്കിയത്... നാളേ ഈ അടി പിണറായിക്ക് കിട്ടുമ്പോള്‍ ഉമ്മന്‍ അതിനെ തിരിച്ച് അപലപിക്കാനുള്ള ഒരു മുന്‍‌കൂര്‍ ജാമ്മ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ തള്ളിക്കളയുക.... കേരളത്തില്‍ ഈ അടി തുടങ്ങേണ്ടത് ആരോഗ്യസ്വാമി അടൂര്‍പ്രകാശില്‍ നിന്നു മാണെന്നാണ് എന്റെ അഭിപ്രായം. നാം വെറും സാധാരണ ജനത ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ഇവന്മാരെയൊക്കെ തല്ലി.... പിന്നെയും തല്ലി നേരെയക്കുന്നത്. ആ ഒരവസ്സരത്തില്‍ എന്റെ വായനക്കാരാ നീ ആരെയാണ് ആദ്യം തല്ലുക.      (പാവം ജയലക്ഷ്മിയെ വെറുതെ വിട്ടേക്കുക, അത്  പൂരപ്പറമ്പില്‍ ആനയെകണ്ട് വഴിതെറ്റിപ്പോയ ഒരു അഞ്ചുവയസ്സുകാരിയാണ്. എന്നാലും അതിനേയും എല്ലാരും "മാഡം" എന്നാണ് വിളിക്കുന്നത്‌ )
        മുല്ലപ്പെരിയാറാണ് ഇന്നത്തെ നമ്മുടെ താരം.... ഇന്ന് പൊട്ടും നാളേ പൊട്ടും എന്ന് പറഞ്ഞു കൊതിപ്പിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. വെള്ള മന്ത്രി ഔസേപ്പിന്റെ എഞ്ചുവടി പ്രകാരം മുപ്പതുലക്ഷം മല്ലൂസ്സാണ് ഇഹലോകവാസം വെടിയാന്‍ പോകുന്നത്. അതോര്‍ത്തിട്ടു ടിയാന് രാത്രിയില്‍ നിമ്മതിയില്ലത്രേ.. മന്ത്രിക്കസേരയേക്കാളും മുക്കിയം ഈ മല്ലൂസിന്റെ ജീവനാണെന്ന് ഇന്നലെ അതിയാന്‍ കാച്ചിക്കളഞ്ഞു. കെ.എം. മാണിക്കുഞ്ഞിനെപ്പോലെ അതു കേട്ടപ്പോള്‍ ഞാനും അന്ധാളിച്ചു. എന്തൊരു ഔസേപ്പാണ് നീ ഔസേപ്പേ എന്ന് നീട്ടി ഒരു പിന്തുണയും, ഇവനെ എത്രയും വേഗം കര്‍ത്താവില്‍ നിദ്രപ്രാപിപ്പിക്കണേ എന്നൊരു സ്തുതിയും ഞാന്‍ വെച്ചു കൊടുത്തു. ( കര്‍ത്താവിനു അങ്ങിനെ തന്നെ വേണം)

         മുപ്പതു ലക്ഷം മല്ലൂസ് വടിയാകുമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അത്രയും തൊഴിലവസരങ്ങള്‍ കേരളത്തിലുണ്ടാവും എന്നാണ്. അത് ഒരുപക്ഷെ പരോക്ഷമായി ഒരു കോടിവരേയാവാം. വര്‍ഷങ്ങളായി മരുഭൂമികളില്‍ നരകിക്കുന്ന പ്രവാസികള്‍ ഇതിനെ ഒരു നല്ല അവസ്സരമായി കണക്കാക്കണം. മുല്ലപ്പെരിയാര്‍ ഇന്നോ നാളെയോ പൊട്ടുമെന്ന പ്രതീക്ഷയില്‍, ഇതേവരേ നിങ്ങള്‍ അനുഭവിക്കുന്ന മേലധികാരികളുടെ ആ മനുഷത്യരഹിതമായ ഇടപെടലുകളെ ധൈര്യമായി ചോദ്യം ചെയ്യാം.
വി. എസ്‌, പി.ടി തോമസ്‌, മുതല്‍ പേര്‍ നിരാഹാരമിരുന്നു രക്ഷിച്ചെടുത്തു കൊണ്ട് വരേണ്ട ഒന്നാണോ മുപ്പതുലക്ഷം മലയാളികളുടെ ജീവന്‍ ! അതു നാം ശരികളുടെ ഭാഗത്ത് മാത്രം നില്‍ക്കുമ്പോള്‍... ഈ ദുരന്തം നാം അനുഭവിക്കാന്‍ പോകുന്നത് കേരളത്തെ ഭരിക്കുന്നത്‌ ഇടതായാലും വലതായാലും ദേശീയ പാര്‍ട്ടികളാണെന്നത് കൊണ്ടാണ്. എഴുതിക്കൂട്ടാന്‍ നമ്മള്‍ ചെറിയവര്‍ക്ക് അസാധ്യമായത്ര ഭീകരമായ കളവ് കാണിച്ചിട്ടും ഡി. എം. കെ. അവസാന നിമിഷം വരേ, യു. പി. എ സര്‍ക്കാരിനെ പേടിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ഒരു ശതമാനമെങ്കിലും മുപ്പതുലക്ഷം ജനതയുടെ ജീവിതപ്രസ്നത്തിനുമേല്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവാത്തതെന്തു കൊണ്ടാണ്? ഉമ്മന്‍, മലയാളിയോടുള്ള പിരിശം കാണിക്കേണ്ടത് ഈ അവസരത്തില്‍ ഇന്ത്യന്‍ കോണ്ഗ്രസ്സില്‍ നിന്നും വേര്‍പെട്ടുകൊണ്ടാണ്. പിണറായി ആത്മാര്‍ത്ഥത കാണിക്കേണ്ടത്, കാരാട്ടില്‍ നിന്നും വേര്‍പെട്ടു കൊണ്ടാണ്. നമുക്ക് ചെറിയ രാഷ്ട്രീയ ബോധത്തിന്റെ ആവശ്യമേയുള്ളൂ. ഭീരുക്കള്‍ ഗള്‍ഫിലേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു കൊള്ളും! അവര്‍ കേരളത്തെ പതിവുപോലെ ജീവിപ്പിച്ചുകൊള്ളും. മുപ്പതു ലക്ഷം പേര്‍ മരിച്ചേക്കാവുന്ന ഒരു ദുരന്തത്തെ മുന്നില്‍കണ്ട് നാം എന്തൊക്കെ മുന്കരുതലുകളാണ് ചെയ്തത്. ചാനലുകളില്‍ മറിമാറി നമ്മുടെ നേതാക്കന്മാര്‍ ശര്ദിക്കുന്നതൊഴികെ... മുപ്പതു ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കുക എന്നത് സ്വപ്നത്തില്‍പോലും സാധ്യമല്ല എന്നിരിക്കെ നമുക്ക് പ്രാര്‍ത്ഥിക്കുക എന്നതല്ലാതെ..... അച്യുതം കേശവം രാമനാരയണം... കൃഷ്ണദാമോദരം വാസുദേവം ഭജേ...  

            ഞാന്‍ പറഞ്ഞു തുടങ്ങിയത് വയനാട്ടിലെ ആത്മഹത്യചെയ്ത കര്‍ഷകനില്‍ നിന്നാണ്. ഇരകള്‍, എഴുതുന്നവനെ എന്നും മത്തുപിടിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഈ കുറിപ്പിലെ ഒടുവിലത്തെ ഖണ്ഡികയില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം എഴുപതുവയസ്സിനുമേലെ ജീവിച്ചിരിക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍. പേര് പഞ്ഞാല്‍ നിങ്ങളില്‍ എത്ര പേരറിയുമെന്ന് എനിക്കറിയില്ല. എങ്കിലും ഞാനാവിശുദ്ധ നാമം കുറിക്കുന്നു  " മന്‍മോഹന്‍ സിംഗ് ". യുവരാജാവ്  പ്രായപൂര്‍ത്തി യാവുമ്പോള്‍ കൊല്ലപ്പെടാനുള്ള ഒരു സസ്യഭുക്ക് ! അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കൂ..... മരണം ഒരു ഭാരത്തിന്റെ ആള്‍മാറാട്ടം നടത്തി മറഞ്ഞിരിക്കുന്നത് കാണാം. പറയുമ്പോള്‍ വാക്കുകള്‍ വിറച്ചുപോകുന്നത് കാണാം. അദ്ദേഹത്തിന്റെ മരണശേഷം, ലാല്‍ ബഹദ്രൂര്‍ ശാസ്ത്രിയുടെതുപോലെ, സുഭാഷ്‌ ചന്ദ്രബോസ്സിന്റെ തുപോലെ, ഒരു അവ്യക്തത ഇന്ത്യന്‍ ചരിത്രം പില്‍ക്കാ ലം പഠിക്കുന്നവനെ പൊതിഞ്ഞു നില്‍ക്കും. പക്ഷെ നമുക്കെല്ലാം അറിയാം.. കാരണം നാം ചരിത്രം പഠിക്കുകയാണെന്ന വ്യാജേന ചരിത്രത്തില്‍ ജീവിക്കു കയാണ്. ക്ലാസ്സ് മുറിയില്‍ ഒരു തവണപോലും നമ്മുടെ ഹാജര്‍ വിളിക്കുന്നില്ലെങ്കില്‍ പോലും ! 
               
         കര്‍ന്നു പോകുന്ന കിംഗ്‌ഫിഷര്‍ വിമാനത്തെ രക്ഷിക്കാന്‍ രവിമുതലാളി പുറപ്പെടുവിച്ച കല്‍പ്പന നോക്കൂ... ബാങ്കുകളും, സംസ്ഥാനങ്ങളും വിജയ്‌ മല്യ  എന്ന പാവത്തിനെ രക്ഷിക്കാന്‍ ഇളവുകള്‍ അനുവദിക്കണം! കടംപെരുകി അയല്‍പക്കങ്ങള്‍  ആത്മഹത്യ ചെയ്യുമ്പോളാണ് രവി മുതലാളിയുടെ ഈ കട്ടായം. ഒറ്റക്ക് കിട്ടിയാല്‍ പ്രിയവായനക്കാരാ നീ........
ഈ കുത്തുകളെ  നിങ്ങള്‍ക്ക് പൂരിപ്പിക്കാം.
   
      രു കേരളാ എയര്‍ വൈസ്സിനെപ്പറ്റി ഉമ്മന്‍ സദാചാര പ്രസംഗം നടത്തിയിരുന്നു പണ്ട്, പ്രവാസ്സികളുടെ കണ്ണില്‍ പൊടിയിടാന്‍. ഇന്ന് അതിന്റെ സ്ഥിതിയെന്താണ്. രവി മുതലാളി വ്യോമയാനം ഭരിക്കു മ്പോള്‍ ലാഭവിഹിതത്തിന്റെ ഒരു പങ്ക് അതിയാനും ഓഫര്‍ ചെയ്‌താല്‍ നേടിയെടുക്കാവുന്നതേയുള്ളൂവല്ലോ... കൌപീനത്തില്‍ ഉറുമ്പുകയറിയ രാജാവിന്‌ ഇതിനൊ ക്കെ നേരംതികയുമോ ആവോ!
            
              മീപകാല വര്‍ത്തമാനത്തില്‍ കൈപ്പത്തിക്ക് ആത്മാര്‍ഥമായി വോട്ട് ചെയ്ത ഒരേഒരാള്‍ ഹര്‍വിന്ദര്‍സിംഗ് മാത്രമാണ്. ഹര്‍വിന്ദര്‍ സിംഗിനെ നാളെ കോടതി എങ്ങിനെ ശിക്ഷിച്ചാലും ഇന്ത്യയിലെ നൂറ്റിമുപ്പതുകോടി ജനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ ത്തെ ഏറ്റെടുക്കേണ്ടതുണ്ട്. അതു നമുക്ക് നമ്മോടു ചെയ്യാന്‍ കഴിയാതെപോയ ചില ഉത്തരവാദിത്വങ്ങളുടെ കുമ്പസാരം കൂടിയാവണം. അല്ലെങ്കില്‍ ഇത്രയും മസിലുള്ള ഒരു മനുഷ്യന്‍, ശരത്പവാര്‍ എന്ന തീട്ടത്തിനെ തല്ലേണ്ടതില്ല. അതു സ്വന്തമായി മസ്സിലില്ലാത്ത മലയാളികള്‍ക്ക് കൂടിയുള്ള പിന്തുണയാണ്. ഈ അടിക്കുശേഷം മൈക്കിനു മുന്നില്‍ വന്നു നിന്നു ഗീര്‍വാണം പറഞ്ഞ പ്രണബ് മുഖര്‍ജി ആശങ്കപ്പെട്ടത്‌ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നാണ്.... "നിങ്ങള്‍ ശിഖണ്ടികളെല്ലാംകൂടി രാജ്യത്തെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് "ഞങ്ങളാണ് ചോദിക്കേണ്ടത്‌.... കലികാലത്ത് ഇരകളുടെയും വേട്ടക്കരുടെയും ഡയലോഗുകളും പരസ്പരം മാറിപ്പോകുമോ ആവോ?          
ഒരുനാള്‍ എന്റെ നാട്ടിലെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ നമ്മുടെ രാജാക്കന്മാര്‍ ചേദ്യംചെയ്യപ്പെടും എന്ന് എഴുതിവെച്ച സ്വപ്നജീവിക്ക് നമോവാകം.  

                                             

5

കൊമ്പ് കത്തിയിട്ടും മരം പറയുന്നു


           രിച്ചവരൊക്കെയും വിശുദ്ധരായി മാമോദീസമുങ്ങുന്ന ഒരു പ്രദേശമാണ് കേരളം. അവര്‍ക്ക് ഇനി സാധ്യത കളില്ലാത്തതിനാല്‍ നാം ചില സൌജന്യങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതാണോ, അതോ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ നിസ്സംഗത മുതലെടുത്ത്‌ ചില വികാരജീവികള്‍ വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞു മരിച്ചവനെ പുണ്യാളനാക്കുന്നതാണോ....
ഈ കുറിപ്പിനാധാരം രണ്ട് പരേതാത്മാക്കളും ചത്തതിനൊക്കുമേ ജീവിക്കുന്നതും എന്ന അവസ്ഥയിലെത്തിയ ഒരു വയോവൃദ്ധനുമാണ്.

                   ഒന്നാം പരേതാത്മാവ് ടി. എം. ജേക്കബ്ബാണ്. ഏറണാകുളം ഒലിയാപുറത്ത് ടി. എസ്. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റെയും മകനായി 1950 സെപ്തംബര്‍ 16 നാണ് ടി എം ജേക്കബ് ജനിച്ചത്. എന്ന് വെച്ചാല്‍ ഒരു ശരാശരി മലയാളിയുടെ ആയുസ്സ് വരെ ജീവിച്ച നേതാവ്.
അനുശോചനത്തിലും, മുഖപ്രസംഗത്തിലും പലരും പറഞ്ഞ ജലനയവും, പ്രിഡിഗ്രി ബോര്‍ഡു രൂപീകരണവുമൊക്കെ ജേക്കബല്ല ഏത് മന്ത്രിയാ യിരുന്നാലും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രം. അതല്ല ടിയാന്‍ തന്നെ കൊണ്ടുവന്നതാണെന്ന് വെക്കുക, ആദ്ധ്യാപകന്‍ പഠിപ്പിച്ചു എന്നോ, പോലീസുകാരന്‍ കേസ് തെളിയിച്ചു എന്നോ നമ്മളാരും ആഘോഷിക്കാറില്ലല്ലോ, കാരണമെന്താണ്? അതവരുടെ ജോലിയാണ്. പിന്നെന്തിന്നാണ് നമ്മളില്‍ നിന്നും വെട്ടിവിഴുങ്ങുന്ന നികുതിപ്പണം മന്ത്രിമാര്‍ക്ക് ശമ്പളമായും കിമ്പളമായും കൊടുക്കുന്നത്. പ്രീ ഡിഗ്രി ബോര്‍ഡിനെതിരെ പല്ലും നഖവും പറിച്ചുകാട്ടിയ ഇടതുപക്ഷംതന്നെ പിന്നീട്  അതിനെ സ്വാഗതം ചെയ്തതില്‍ നിന്നും നാം ഒന്ന് മനസ്സിലാക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. കേരളത്തില്‍ നടക്കുന്ന ഓരോ വികസന പ്രക്രീയയും കാലഘട്ടത്തിന്റെ ആവശ്യം മാത്രമാണ്. അവിടെ ഭാവനാപൂര്‍ണ്ണമായ ഒരു പദ്ധതിക്കും സാധ്യതകളില്ല. ടി. എം. ജേക്കബല്ല ഞാനോ നിങ്ങളോ ആ കസേരയില്‍ കയറിയിരുന്നാലും കേരളത്തില്‍ ജലനയം വരുമായിരുന്നു. പ്രീഡിഗ്രി കോളേജില്‍ നിന്നും വേര്‍പെടുമായിരുന്നു. മുനീറിന്റെ എക്സ് പ്രസ് ഹൈവെ പോലും ഭാവനാപൂര്‍ണ്ണമായ ഒരു സാധ്യതയായിരുന്നില്ല അത് കൊണ്ടാണ് പ്രജകളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങള്‍പറഞ്ഞു ഇടതുപക്ഷം അതിനെ കിഴക്ക് പടിഞ്ഞാറന്‍ കോറിഡോര്‍ എന്നോ മറ്റോ പുനര്‍ബലാല്‍സംഘംചെയ്തു അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അങ്ങിനെ കേരളത്തിലെ എല്ലാ വികസന പ്രക്രീയകളും കാലം ഭാരണാധി കാരികളുടെ ചെവിയില്‍ പിടിച്ചുചെയ്യിക്കുന്നത് മാത്രമാണ്. അത് കൊച്ചിന്‍ മെട്രോ ആയാല്‍ പോലും. 
 
                    പരേതനായി ചില്ല് കൂട്ടില്‍ കിടക്കുന്ന സര്‍ ടി. എം ജേക്കബ് എന്ന മുന്‍വിദ്യാഭ്യാസമന്ത്രി. എന്റെ ജീവിതത്തിലും പരോക്ഷമായി ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തേയും, നവോഥാന കാലഎഴുത്തുകാരെയും പറ്റിയുമൊക്കെ, വീണ്ടും പഠിക്കാന്‍ അവസരം ഉണ്ടാക്കിതന്നത് എനിക്ക് പരേതനാണ്. പ്രീ ഡിഗ്രീപഠനകാലത്ത്‌ പ്രീഡിഗ്രീ ബോര്‍ഡ് സമരത്തിന്റെ തീച്ചൂളയില്‍ എന്റെ ലോകചരിത്ര ഉത്തരപേപ്പര്‍ കാണാതാവുകയും വീണ്ടും ഞാന്‍ ആ പേപ്പര്‍ മറ്റു പലരെയും പോലെ എഴുതാന്‍ നിര്ബന്ധിതനാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും ഞാന്‍ ലോകചരിത്രത്തിലെവിടെയും കണ്ടില്ല, ജേക്കബിനെപ്പോലെ ഇത്രയും ഭീരുവായ ഒരു ഭരണാധികാരിയേ. ഒരു ഭരണാധികാരിയുടെ പേര്‍ സുവര്ണ്ണലിപികളില്‍ എഴുതിവെക്ക പ്പെ
ടേണ്ടത് അയാളുടെ ഇച്ചാശക്തി കൊണ്ടൊന്നു മാത്രമാണ്. അല്ലാതെ സ്കൂള്‍യുവജനോല്സവത്തിലെ സുവര്‍ണ്ണ ശില്‍പ്പത്തില്‍ അല്ല. അന്ന് നമുക്ക് അതൊക്കെ കാണിച്ചുതരാന്‍ ഒരു നേര്ച്ചക്കണ്ണുണ്ടായിരുന്നു. നവാബ് രാജേന്ദ്രന്റെ... ശല്യക്കാരനായി പ്രഖാപിക്കണം എന്ന് കോടതിയോട് പില്‍ക്കാലത്ത് ലീഡര്‍ ആവശ്യപ്പെട്ട മലയാളത്തിന്റെ തുറുകണ്ണ്. നവാബിന് ശേഷമാണ് നാം മലയാളികള്‍ കണ്ണുകള്‍ ഇത്രമാത്രം ഇറുകെ അടച്ചു ശീലിച്ചത്. 

               ടി. എം ജേക്കബ്.നമ്മുടെ ജനാധിപത്യ സംവിധാനത്തിന്, കൊട്ടാരത്തില്‍ നിന്നും കിട്ടാവുന്ന ഒടുവിലത്തെ ഇരയാണ്. ആ ഇര വീണതിന്റെ വേദന നിര്ദോഷികളായ നമ്മുടെ പ്രജകളും നിരവധി അര്‍ത്ഥങ്ങളില്‍ അനുഭവിക്കുന്നു. പതിയെ നമുക്ക് പരിശോധിക്കാം... പ്രിയ വായനക്കാരാ നീ എനിക്ക് കാവല്‍ നില്‍ക്കുക, കാരണം ഞാന്‍ അത്രമേല്‍ ദുര്‍ഘടമായ ഒരു കോട്ടയിലേക്കാണ് കയറുന്നത്. അറുപത്തൊന്നു വയസ്സും നിരന്തര രോഗങ്ങളുടെ തടവിലുമായ ഒരാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം എന്തായിരുന്നു ? ഈ മന്ത്രി സഭയില്‍ ടി.എം ജേക്കബ് ഒരു അഭിഭാജ്യ ഘടകമായിരുന്നുവോ ? ബി. പി. എല്‍. കാരന് എത്രകിലോ അരി കൊടുക്കണം എന്ന് തീരുമാനിക്കാന്‍, മന്ത്രിയായതിനു ശേഷമാത്രം തിരുവനന്തപുരം പോലുംകണ്ട മന്ത്രി ജയലക്ഷ്മിക്ക് പോലും കഴിയുമായിരുന്നില്ലേ ? ഇവിടെ പഴയ കേരളാ കൊണ്ഗ്രസ്സുകാരനൊക്കെ യും ഒന്നിച്ചുനില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുക കഴിഞ്ഞ തെരഞ്ഞെടു പ്പിലെ ഒരു തന്ത്രമായിരുന്നു എന്ന് നാം കാണണം, അതിന് ഉചിതമായ ബിംബങ്ങളെ കുഴിമാടത്തില്‍ നിന്നയാല്‍ പോലും കിളച്ചുകൊണ്ട് വരാന്‍ ക്രിസ്തീയസഭകള്‍ സന്നദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ വിശ്രമമില്ലാത്ത അലച്ചില്‍, മന്ത്രയായതിനു ശേഷമുള്ള അമിത ജോലിഭാരം ഇവ ഇല്ലാതിരുന്നെങ്കില്‍ ജേക്കബ് ഇന്നും കുടുംബത്തില്‍ ഇരുന്നേനെ. ഈ അര്‍ത്ഥത്തില്‍ ടി. എം. ജേക്കബ് ഒരേ സമയം മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും രക്തസാക്ഷിയാണ്. ജനാധിപത്യത്തിന്റെയും എന്ന് പറയാമോ എന്നെനിക്കറിയില്ല. ഇത് ജേക്കബ് എന്ന രാജാവിന്റെ കാര്യം. പ്രജ എന്ന മലയാളിയുടെതോ?

                   
ക്ഷ്യമന്ത്രി അനാരോഗ്യം മൂലം സഭയില്‍ പലപ്പോഴും ഹാജരുണ്ടായിരുന്നില്ല. അദ്ദേഹം ലണ്ടനില്‍ചികിത്സയിലായിരുന്നു. കേരളത്തില്‍ റേഷന്‍ കടകളില്‍ അന്നേരവും കോരനും കുഞ്ഞിരാമനും അരിക്ക് ക്യൂ നില്‍ക്കുകയായിരുന്നു. എന്നിട്ടും, സന്ദര്‍ശക ഗ്യാലറിയില്‍ നിന്നൊരാള്‍ എം. എ. ബേബിയെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ഒരു  കലാപവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല ഇടതു പക്ഷത്തിനുപോലും! മൂന്ന് ദിവസമാണ് ടിയാന്റെ മരണഹേതുവായി നിയമസഭ എന്ന ചിന്നവീട് സ്തംഭിച്ചത്. ഇനി അടുത്ത തെരഞ്ഞെടുപ്പുവരെ അരി മന്ത്രിയുടെ വേക്കന്സിയും അവിടെ ഉണ്ട്. അടുത്ത പിറവം തെരഞ്ഞെടുപ്പിന്റെ വലിയ ചെലവ്.(ശോഭനാ ജോര്‍ജ് മുതല്‍ പേര്‍ ഇങ്ങോട്ടുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വസാധ്യത പഠനങ്ങള്‍, ഏത് സ്ഥാനാര്‍ത്ഥിയെ വെച്ചാലാണ് ജേക്കബ് എന്ന പരേതന്‍ വോട്ടയിമാറുക എന്ന നിന്ദ്യമായ ഗണിതം, ഇതൊക്കെ നമ്മുടെ ജനാധിപത്യത്തിന്റെ സ്ഥിരസ്ഥായീ ഘടകങ്ങളാണ്. കൂട്ടത്തില്‍ ഞാനൊന്ന് നമസ്സു തുറന്നോട്ടെ, ശോഭനാ ജോര്‍ജിനാണ് എന്റെ വോട്ട്. ഡയറ്റു ശ്രദ്ധിക്കണം, പിന്നെ ശബ്ദത്തിലെ ആ ഷക്കീലത്തരം ഒരു കഴഞ്ചികൂടെ കൂട്ടണം. ഫ്രെണ്ട് ഓപ്പണ്‍ ബ്ലൌസ് ധരിച്ചാല്‍ ഉല്‍കൃഷ്ടം. മുടി അങ്ങിനെതന്നെ കോതിവെക്കാതെ ഇട്ടോള്ളൂ..ജയം ഉറപ്പ്.)       
      
                   കേവലം മെത്രാന്‍മാരുടെ ശുഷ്ക്കമായ ആലോചനാത്തെറ്റിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ മീന്പിടുത്തകരും, മരയാശാരികളും, മുതല്‍ ഇടതുപക്ഷ കോര്‍പ്പറേറ്റുകള്‍ വരെയാണ്. ജേക്കബ്ബിന്റെ മൃതശരീരത്തിനരികെനിന്ന മാണി മന്ത്രി എന്തൊരു അഭിനയമാണ് കാഴ്ചവെച്ചത്. "വളരെ ശ്രദ്ധിച്ച്.. സൂക്ഷിച്ച്... നാം അച്ഛന്റെ ശവംചുമക്കുന്ന മക്കളാണ് അത്യഭിനയത്തിലേക്ക് പെട്ടെന്ന് വീണു പോയേക്കാം" ഇത് എം. ടി. യുടെ വിലാപയാത്ര എന്ന നോവലിലെ വരികള്‍ ഓര്‍മ്മയില്‍ നിന്നും. മഹാന്‍മാര്‍ നമുക്കനുഭവിക്കേണ്ടുന്ന വ്യഥകള്‍ എന്നേ എഴുതിവെക്കുന്നു. അതു മാണിയുടെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ജേക്കബിന്റെ വിലാപയാത്ര നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ആറടി മണ്ണിനുവേണ്ടിയായിരുന്നുവോ എല്ലാം എന്ന് ജേക്കബ് എന്ന കേരളകോണ്ഗ്രസ്സുകാരനില്‍ തൊട്ടു മാണി എന്ന കേരളാകോഗ്രസ്സുകാരന് എന്തെങ്കിലും ശപഥം ചെയ്യാനുണ്ടെങ്കില്‍ അത് കേരളത്തിലെ ഭാവി തലമുറയ്ക്ക് ഉപകാരമാകും. അല്ലെങ്കില്‍ ഒരു മുന്നറിയിപ്പുണ്ട് നാളെ മാണിയുടെ മൃതപേടകത്തിനൊപ്പവും ഒരു ചെന്നായുണ്ടാവും ഇതേപോലെ അഭിനയം ഗംഭീരമാക്കാന്‍.                
 
     ഇനി അടുത്ത മരിപ്പിന്റെ കഥ.
      പൈപ്പ് ഗംഗാധരന്‍ എന്ന് എതിരാളികള്‍ വിളിച്ചു വേദനിപ്പിച്ച ഉല്‍കൃഷ്ട ഗംഗേട്ടന്‍ ചാക്കാല വിശേഷം. നല്ലവനായിരുന്നു എന്ന് അയല്‍വാസികള്‍ സാക്ഷ്യം. മോന്തയില്‍ തുപ്പിയാലും പരാതിയില്ല. വോട്ടുതന്നാല്‍ മതി എന്നൊരു അടിക്കുറിപ്പ് സ്ഥലകാലബോധമില്ലാതെ പറഞ്ഞുകളയും എന്ന് മാത്രം. പതിനെട്ടാം വയസ്സില്‍ മകളുടെ ഗര്‍ഭപാത്രം ഇരുപതു വയസ്സിനെക്കാളും  വികസ്സിച്ചിരിക്കും എന്ന പിതൃധാരണയില്‍
   വിവാഹം ചെയ്തയച്ചതില്‍ എനിക്കുമുണ്ട് കു"ണ്ടി"തം. മന്ത്രി എന്നത് ഒരു മകളുടെ രക്ഷാധിക്കാരി മാത്രമല്ല ഒരു സ്ടേറ്റിന്റെ മുഴുവന്‍ രക്ഷാധികാ രിയാണ്. നമ്മെളേക്കാലും ഭാവനാ സമൃദ്ധിയും, യുക്തിയും ഉണ്ടായിരിക്കെണ്ടയാള്‍. ഐസ് ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിയെ വിചാരണചെയ്യണം എന്ന പ്രസ്താവന നടത്തി , പന്ത്രണ്ടു മണിക്കൂറിനകം അത്തരം ഒരു സാധ്യതയെ തള്ളിക്കളയണം എന്ന് പറഞ്ഞു കൂളിംഗ് ഗ്ലാസുവെച്ചു ചിരിച്ച ഗംഗധാരനെ എനിക്കോര്‍മ്മയുണ്ട്. തലേന്ന് അദ്ദേഹം കോഗ്രസ്സിലും, പിറ്റേന്ന് ഡി .ഐ. സി യിലുമായിരുന്നു. ആ വാര്‍ത്ത കേട്ട അന്നും, ഈ കുറിപ്പിടുന്ന ഇന്നും ഞാന്‍ നവാബ് എന്ന ആ നേര്ച്ചക്കണ്ണിനെ ഓര്‍ക്കുന്നു. ചത്തവരെല്ലാം വിശുദ്ധരല്ലെന്നും ഓര്‍ക്കുന്നു. നീ ഈ തെറ്റ് ചെയ്തു എന്ന് നമുക്ക് അവരുടെ കുഴിമാടത്തില്‍ നിന്നെങ്കിലും വിളിച്ചു പറയാനായില്ലെങ്കില്‍,പരേതര്‍ അതേ തെറ്റ് അടുത്ത ജന്മത്തിലും ആവര്‍ത്തിക്കും. അപ്പോള്‍  ഈ ജന്മത്തില്‍ നീ ശരിയായിരുന്നു എന്ന് നുണ  പറയുന്നവര്‍ പരതന്റെ ശത്രുമാത്രമാണ്.
   
                      എട്ടു വീട്ടില്‍പിള്ള എന്ന സംജ്ഞ കേട്ടനാള്‍  മുതല്‍ എന്റെ ചേതനയെ ആകമിച്ച ഒന്നായിരുന്നു അത്. എന്ത് കൊണ്ട് എന്നതിന്റെ ഉത്തരം തരുന്നു ഒരു കൊട്ടാരക്കരക്കാരന്‍ പിള്ള. പിള്ളക്ക് പേര്‍ ബാലകൃഷ്ണന്‍. ബാലകൃഷ്ണപ്പിള്ള എന്ന് മലയാളിയുടെ ജനാധിപത്യ തര്‍ജ്ജിമ. ചിലപ്പോള്‍ കുലപ്പേര് കൂട്ടിയേ നാം തിരിച്ചറിയൂ അത് കള്ളനായാല്‍ പോലും. ഒരു വര്ഷം കഠിനതടവെന്നത് കേവലം അറുപത്തോന്പതു ദിവസത്തെ തടവാണ് രാജക്കാന്‍ മാര്‍ക്കെന്നു ഉമ്മന്ച്ചണ്ടിയുടെ പരിഭാഷ. പിള്ളയുടെ കാര്യത്തിലെ ചില പ്രതികരണത്തിലേക്ക് പോകാം. വെള്ളാപ്പള്ളി പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നു". സുകുമാരന്‍ നായര്‍ പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നില്ല" ഇതില്‍ ഏതു ശരി എന്ന് നാം വെറും സാധാരണ മനുഷ്യര്‍ സങ്കോചിക്കുമ്പോള്‍ നമുക്ക് കഥപറയാനുള്ള എളുപ്പത്തിന് ഒരു സൂത്രധാരനെ വെക്കാം. സൂത്രധാരന്‍ പറയുന്നു ഇപ്പോള്‍ പിള്ള ഒരു ഈഴവനാണെന്ന് ( കഥയില്‍ ചോദ്യമില്ലെന്ന എഴ്ക്യൂസ് ഇന്നുമുണ്ടേ) അപ്പോള്‍ സൂമാരന്‍നായര്‍ പറഞ്ഞതൊക്കെ വെള്ളാപ്പള്ളി പറയും, വെള്ളാപ്പള്ളി പറഞ്ഞതൊക്കെ സൂമാരന്‍ നായരും പറയും.... ഇതേ കളി രാഷ്ട്രീയത്തിലും പ്രയോഗിക്കാവുന്നതാണ്..  പിള്ള എല്‍. ഡി. എഫിലാനെന്നു കരുതുക ഇന്നലെ വി. എസ് എന്ന നീതിആനന്തസ്വാമികള്‍ ഉരുവിടുന്നത് ഇന്ന് ശ്രീ ഉമ്മന്‍‌ചാണ്ടി സ്വരൂപാനന്ത ഉരുവിടും തിരിച്ചും. ഇനി നമുക്ക് സൂത്രധാരനെ ഒഴിവാക്കാം. കേരളം മനുഷ്യനെ മതമായും, രാഷ്ട്രീയമായും, മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. ഇനി ഒരു സ്വാതന്ത്ര്യ സമരംപോലും അപ്രാപ്യമായ സെറ്റപ്പിലാണ് ഉമ്മന്‍ചാണ്ടിയും, അച്ചുതാനന്തനും നമ്മുടെ കേരളത്തെ രൂപീകരിച്ചു നിലനിര്‍ത്തുന്നത്. വിമോചനത്തിനായുള്ള ഓരോ കുതിപ്പിനേയും ഇവര്‍ ലഷ്കര്‍ എന്നോ നക്സല്‍ എന്നോ പറഞ്ഞു തകര്‍ക്കും. അധികാരത്തിലിരുന്നവര്‍ക്കും, അധികാരം രുചിച്ചവര്‍ക്കും അതൊരു എളുപ്പവഴിയാണ്.അധികാരികള്‍ക്കും അധികാര മോഹികള്‍ക്കും ഇടയില്‍ നാം കേവലം അഞ്ചു വര്‍ഷത്തെ ഇടവേളകളെ നല്‍കുന്നുള്ളൂ. അപ്പോള്‍ മോഹഭംഗം കൊണ്ട് പോലും ഒരു വിപ്ലവസാധ്യത കേരളം സ്വപനം കാണുന്നില്ല. സ്വന്തം മകളുടെ ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ച മനസ്സിലാക്കാത്ത ഗംഗാധരനും ചെയ്തതതാണ്. എന്നെങ്കിലും അതു വളര്ച്ചയിലെത്തി
ക്കോളും എന്ന സ്വപ്നം.

            ചായകുടിച്ച് തെളിഞ്ഞ കണ്ഠത്തില്‍ പ്രോജക്റ്റു വാര്ഡര്‍ അടുത്ത പേര് വിളിച്ചു." പശുപതി സിംഗ്.. ഉയരം നൂറ്റിയെഴുപത്. ഭാരം എഴുപത്തി അഞ്ച്. തടവുകാരില്‍ നിന്നും എഴുന്നേറ്റു വന്ന മനുഷ്യന്‍ മറ്റു തടവുകാരുടെ പോലെ കൂസലില്ലാതെയല്ല, ദയനീയ മുഖത്തോടെയാണ് കുന്ദന്റെ മുന്നില്‍ ഹാജരായത്. മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാള്‍. "നില്‍ക്കൂ ഒന്ന് കൂടി " അതിനിടക്ക് അടയാളവും വിളിച്ചു പറഞ്ഞു കഴിഞ്ഞ വാര്‍ഡറോട് കുന്ദന്‍ അത് ആവര്‍ത്തിക്കുവാന്‍ പറഞ്ഞു.
" ഇടത്തെ കൈയ്യിലെ ചെറുവിരല്‍ പകുതിയില്‍ മുറിഞ്ഞത് " അയാള്‍ അത് ആവര്‍ത്തിച്ചു. ഇത് വിഖ്യാതമായ മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലില്‍ നിന്നും. ഈ നോവല്‍ വായിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ബാലകൃഷ്ണപിള്ളക്ക് പകരം ഒരു സുലൈമാനെ തടവറയിലേക്ക് അയച്ചേനെ. അതിനുണ്ടായിരിക്കാവുന്ന ഒരേ ഒരു തടസം പിള്ളയുടെ മുഖം നമുക്ക് അറിയാം എന്നതാണ്. ഇങ്ങനെ ഐടന്ടിറ്റില്ലാത്ത രാഷ്ട്രീയ പിളളമാര്‍ക്കുവേണ്ടി
വിടെയൊക്കെ സുലൈമാന്‍മാര്‍ തടവില്‍ കിടക്കുന്നു എന്ന് ആര്‍ക്കറിയാം. ഓരോ കോടതി വിധിയും ആ കേസിലെ വേട്ടക്കാരനേക്കാള്‍, സമൂഹത്തിനു ഒരു പാഠം നല്‍കുന്നുണ്ട്. സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെക്കാള്‍ ആ വിധി സമൂഹത്തിനു ഒരു പാഠമാണ്. പിള്ളവിഷയത്തിലെ പാമെന്താണ്. നീ എന്ത് കുറ്റവും ചെയ്തോളൂ ഭരണകൂടം നിന്നെ ഇറക്കികൊണ്ട്‌ വരും. അതിന് വകുപ്പുണ്ടെന്ന് ഇന്ന് ഉമ്മന്‍‌ചാണ്ടി. നാളെ പിണറായി പറയും. അന്ന് ഉമ്മന്‍‌ചാണ്ടി ചെയ്തതേ ഇന്ന് ഞങ്ങളും ചെയ്യുന്നുള്ളൂ എന്ന്. ചുരുക്കി പറഞ്ഞാല്‍ പ്രജകള്‍ക്കും, രാജാക്കന്മാര്‍ക്കും പ്രത്യേകം നിയമങ്ങള്‍ ഉണ്ട് എന്നതാണ്.            
               
                    നാം അത്യാവശ്യങ്ങളില്‍ മലയാളം സംസാരിക്കുന്നു എന്നേയുള്ളൂ. ശരിക്കും നാം അനുഭവം കൊണ്ട് ലിബിയക്കാരാണ്, ചിലപ്പോള്‍ ടുനീഷ്യക്കാരും, ചിലപ്പോള്‍ യമനികളും, ചിലപ്പോള്‍  ഈജിപ്തുകാരും... ദുരന്തങ്ങള്‍ കൊണ്ട്  പ്രാതലടക്കിയ ജനത നാം തന്നെയാണ്... ഏത് നട്ടുച്ചയിലാണ് ഒരു രാജബലി കൊണ്ട്‌ നാം നമ്മുടെ സൂര്യനെ അഭിവാദ്യം ചെയ്യുക.